
ഇന്നലെ നളന്ദ ഹോട്ടലിലെ ചര്‍ച്ചായോഗത്തില്‍ ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, ചിത്രകാരന്‍, കണ്ണൂരാന്‍, സുനില്‍ കെ ഫൈസല്‍ (മലയാളഗ്രാമം ബ്ലോഗുടമ), മൈന ഉമൈബാന്‍ (സര്‍പ്പഗന്ധി ബ്ലോഗിനുടമ), ഏറനാടന്‍ എന്നിവര്‍ പങ്കെടുത്തു. യോഗം പിരിഞ്ഞതിനു ശേഷം എല്ലാവരും ചേര്‍ന്ന് പലവിധം ഹാളുകളും പോയികണ്ടെങ്കിലും സീസണായതിനാല്‍ പലതും പലരും നേരത്തെ 'ബുക്കി'യിരുന്നു.
ഒടുവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ മാത്രം ദൂരമുള്ള കാലിക്കറ്റ് കോര്‍പ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയം (Calicut Co-op Urbun Bank Auditorium (kallai road), Opp.KDC Bank Building) ബുക്ക് ചെയ്തിരിക്കുന്നു. നമുക്കിത് ലഭിച്ചതൊരു മഹാഭാഗ്യമായി കരുതുന്നു, കാരണം സര്‍ഗ്ഗാത്മകതയും ഭാവനാശേഷിയും യഥേഷ്‌ടം മനസ്സില്‍ നിറയുന്നവിധം പഴയൊരു നാലുകെട്ട് ശൈലിയിലാണ് ആ കെട്ടിടം. പാളയം-കല്ലായി റോഡിനരികിലാണിത്.
പിന്നീട് എല്ലാവരും കോഴിക്കോട്ടെ മറ്റൊരു വിഖ്യാതബ്ലോഗറും പലരുടേയും ആരോമലുണ്ണിയും ഒരുകാലത്ത് ബൂലോഗത്ത് വിവാദക്കാറ്റ്‌പോലും ഉയര്‍ത്തിയ ദ്രൗപതിയെ കാണുവാന്‍ പുറപ്പെട്ടു. അവര്‍ ജോലിചെയ്യുന്ന പത്രമാപ്പീസില്‍ ഞങ്ങളെത്തി കൈയ്യോടെ പിടികൂടുകയും ഘെരാവോ പോലെ ചുറ്റും കൂടി വിശേഷം പറഞ്ഞ് പിരിഞ്ഞു. ദ്രൗപതിയുടേയും സഹപ്രവര്‍ത്തകരുടേയും പൂര്‍ണ്ണപിന്തുണ ഉറപ്പായതില്‍ ഞങ്ങള്‍ അവരോട് നന്ദി പറയാനും മറന്നില്ല. വാതിലിനടുത്ത് വെച്ച് മലയാളബ്ലോഗ് ജനകീയമാക്കുന്നതിനെ കുറിച്ച് ലഘുഭാഷണം നടത്തിയ സുകുമാരേട്ടന്‍ ഊര്‍ജസ്വലനായി ഒരു മഹാഭാഷണത്തിന് തിരികൊളുത്തിയതായിരുന്നു. നേരമില്ലാനേരം ആയിരുന്നതിനാലും ദ്രൗപതി ഡ്യൂട്ടിക്ക് കേറി നിമിഷങ്ങള്‍ ആയിട്ടുള്ളതിനാലും ദീര്‍ഘവിശദീകരണം ശില്‍പശാലയില്‍ വെച്ചാക്കാം എന്ന വാഗ്‌ദാനത്തോടെ സുകുമാരേട്ടന്‍ ഞങ്ങളോടൊപ്പം പോന്നു. അന്നേരം സന്ധ്യ മയങ്ങും നേരം ആയിട്ടുണ്ടായിരുന്നു.
ഓരോ ദിനവും ഒത്തിരിപേര്‍ ശില്‍പശാലയില്‍ താത്‌പര്യം പ്രകടിപ്പിച്ചും പങ്കെടുക്കാനും സഹായസഹകരണങ്ങളാലും ബന്ധപ്പെടുന്നത് ആഹ്ലാദകരമായൊരു വസ്തുതയാണ്.
താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും (ഏത് ജില്ലക്കാരായാലും) ഇവിടെ ഹാജര്‍ കമന്റിലൂടെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം ജനകീയമാക്കുവാന്‍ എല്ലാവരുടേയും പിന്തുണ ഉണ്ടാവുമെന്ന് ആഗ്രഹിച്ചുകൊള്ളുന്നു
53 comments:
താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും (ഏത് ജില്ലക്കാരായാലും) ഇവിടെ ഹാജര്‍ കമന്റിലൂടെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം ജനകീയമാക്കുവാന്‍ എല്ലാവരുടേയും പിന്തുണ ഉണ്ടാവുമെന്ന് ആഗ്രഹിച്ചുകൊള്ളുന്നു
ജമ്മ്ലെപ്പോ ബന്നെന്നു ചോദിച്ചാല്‍ മതി മാപ്ളെ ..പചെന്കി ആ കോയിക്കോടന്‍ ഹലുബ എടുക്കാന്‍ മറക്കണ്ട കൂയെ
ശില്‍പ്പശാലയ്ക്ക് എല്ലാവിധ ആശംസകളും
വരാന്‍ കഴിയില്ലെന്നെ സങ്കടവും :(
കണ്ണൂര്‍ ശില്‍പ്പശാലക്കു പങ്കെടുക്കാന്‍ പറ്റിയില്ല..
ഇതില്‍ തീര്‍ച്ചയായും പങ്കെടുക്കുന്നതാണ്.
എന്റെ ഹാജര്‍ പറഞ്ഞിരിക്കുന്നു...
കണ്ണൂക്കാരന്‍
ഹയ്യോ മിസ്സായ്‌പ്പോയല്ലോ..
ഞമ്മളെ എല്ലാ ധാര്‍മിക പിന്തുണയും :)
ഭാവുകങ്ങള്‍ !
ഭാവുകങ്ങള്‍
ശില്‍പ്പശാലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു
ഞാനും ഹാജര്‍..........
കോഴിക്കോട് ബ്ലോഗ് അക്കാദമി ശില്‍പ്പശാല വന്‍ വിജയമാക്കി , ബൂലോകത്തെ കേരളക്കരയില്‍ സുപരിചിതമാക്കാന്‍ നമുക്കാകട്ടെ. ഏറനാടാ... ധീരതയോടെ നയിച്ചോളു... ബൂലോകം കീ ജെയ് !!!
കേരളമെന്ന നമ്മുടെ കൊച്ചുമനോഹരനാട്ടില്‍ എത്രയെത്ര ബ്ലൊഗുടമകള്‍ ഉണ്ട് എന്നിട്ടും. ഏയ് വന്നേ, എല്ലാരും ഒന്ന് ഒത്തുപിടിച്ചേ, ഐലസ്സാ. ജനകീയപരിപാടിയില്‍ സഹകരിച്ച് വിജയിപ്പീക്കൂ ബ്ലോഗ് സുഹൃത്തുക്കളേ... :)
ആശംസകള് കൂട്ടരെ..
മനാഞ്ചിറ മൈതാനത്ത് ഒരു കലാശക്കൊട്ടുമാകാം :)
എന്റെ ഹാജര്‍ പറഞ്ഞിരിക്കുന്നു...
കോഴിക്കൊട് ശില്പശാലക്ക് എല്ലവിധ ആശംസകള്
ശില്‍പ്പശാലയ്ക്ക് എല്ലാവിധ ആശംസകളും
വരാന്‍ കഴിയില്ലെന്നെ സങ്കടവും :(
കോഴിക്കോട് ശില്പശാലയില് പങ്കെടുക്കാന് കഴിയില്ലെങ്കലും ആ നവ ബ്ലോഗന്റെ ആശംസകള്
നവബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാനൊരു ബ്ലോഗ് മത്സരം. പങ്കെടുകാന്‍ വിടരുന്ന മൊട്ടുകള്‍ കാണുക.
അവിടെ കോഴി ബിരിയാണി ഉണ്ടാകുമോ..?എ ന്നാണോ ഞങ്ങളുടെ അക്ഷരനഗരിയില്‍ അത്തരം ഒരു സംഗമം നടക്കുക .കോഴിക്കോട്ടെ ബ്ലോഗര്‍മാര്‍ക്ക് ഏല്ലാവിധ ആശംസക്കളും
ആദിവസം ഒരു കോഴിക്കോട്- മലപ്പുറം യാത്ര പ്ളാനിട്ടിട്ടുണ്ട്. ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഞാനും വലിഞ്ഞു കേറി വരും. പക്ഷേ, കുറുപ്പിന്റെ ഉറപ്പുപോലുമില്ല....തരാന്‍!!!
ഞാന്‍ ഹാജര്‍ സാര്‍ ............
ഏറൂ, ഇത് കൊലചതിയായി പോയി. എന്തായാലും എന്റെ എല്ലാവിധ ആശംസകളും. കോഴിക്കോടന്‍ ഹലുവ്വയും, കോഴി ബിരിയാണിയും ബീരാന്‍ ടെസ്റ്റ് ബുഡ്‌സ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു. അത് എറനാടനും, അരീക്കോടനും നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതാണ്. മീറ്റ് കഴിഞ്ഞിട്ടും ഈ രണ്ട് സാധനങ്ങളും വന്നിട്ടില്ലെങ്കില്‍...
ഒരിക്കല്‍ കൂടി, എന്റെ എല്ലാവിധ ആശംസകളും.
ഹാജര്‍... :-)
ഈ പത്തനംതിട്ടക്കാരനായ ഭക്തന് പ്രവേശനം സാധിക്കുമോ ആവോ? ഉവ്വെങ്കില്‍ നോമും വരാട്ടോ.
കോഴിക്കോട് ജില്ലാ ബ്ലോഗ് ശില്‍പ്പശാലയ്ക്ക് "മലയാളം ബ്ലോഗ്ഗ്റോള്‍" ന്റെയും ഈ ഭക്തന്റെയും ആശംസകള്‍.
പ്രിയ ഭക്തന്‍ തീര്‍ച്ചയായും വരിക. ഏറനാടന്‍, സുനില്‍ കെ.ഫൈസല്‍,ദ്രൌപതി ,മൈന,ആദിത്യനാഥ്,മലബാറി,എന്നിവരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.അല്ലെങ്കില്‍ ഇവിടെ കമന്റിട്ടും എന്തെങ്കിലും സഹായങ്ങള്‍ ആവശ്യമെങ്കില്‍ അറിയിക്കാം.
പേരില്‍തന്നെ കോയിക്കോടു ചുവയ്‌ക്കുന്ന നിത്യനറിയാതെ കോയിക്കോട്ടൊരു ബ്ലോഗേഴ്‌സ് മീറ്റോ? മുടക്കും ഞാന്‍. ജാഗ്രതൈ
നിത്യന്‍ കോയിക്കോട്
പ്രിയ നിത്യാ,
ക്ഷമിച്ചേക്കണേ...!
ഇതുപോലെ എല്ലാവരും ഒന്നു പ്രതിഷേധിച്ചിരുന്നെങ്കില്‍ കോഴിക്കോട്ടെ കൂട്ടായ്മ പെട്ടെന്നു ശരിയാക്കാമായിരുന്നു.
മടിച്ചുനില്‍ക്കാതെ ..കമന്റുവിന്‍!!! ഇത് നമ്മുടെയെല്ലാം ഒന്നിച്ചുള്ള ലക്ഷ്യമാണ്. ഇവിടെ സംഘാടകരില്ല. ബൂലോക കുടുംബാംഗങ്ങള്‍ മാത്രം.
പ്രിയപ്പെട്ട നിത്യന്‍ , കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് വന്നപ്പോള്‍ ബന്ധപ്പെടാന്‍ പറ്റിയില്ല , ക്ഷമിക്കുമല്ലോ . തിരിച്ച് അഞ്ചരക്കണ്ടിയില്‍ എത്തിയപ്പോഴാണ് ഓര്‍ത്തത് നിത്യന് മെയില്‍ അയച്ചിരുന്നില്ലല്ലോയെന്ന് . ഈ രണ്ടു ദിവസങ്ങളില്‍ ചില തിരക്കുകളില്‍ പെട്ട് കഴിയുമ്പോഴും ഓര്‍ക്കുന്നുണ്ടായിരുന്നു .. ഏതായാലും 27 ന്റെ പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം ....
സുജിത്ത് ഭക്തന്‍ തീര്‍ച്ചയായും പങ്കെടുക്കണം . പത്തനംതിട്ട ജില്ലയില്‍ ഒരു ശില്പശാല പെട്ടെന്ന് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ ... മലയാളം ബ്ലോഗിന്റെ വേരുകള്‍ ഇവിടെ മലയാള നാട്ടില്‍ തന്നെ ഉറപ്പിക്കുകയും , ബ്ലോഗ് ജനകീയമാക്കുകയും , മലയാളം ഭാഷയ്ക്ക് തന്നെ വളര്‍ച്ച സാധ്യമാക്കുന്ന തരത്തില്‍ എല്ലാവരുടെയും ഇടപെടലും പങ്കാളിത്തവും ഉറപ്പിക്കലും ഒക്കെ ചെയ്യേണ്ടതുണ്ട് . പുതിയതൊരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരട്ടെ ...
കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്‍വിജയമായിത്തീരട്ടെ എന്നു ആശംസിക്കുന്നു. പങ്കെടുക്കണമെന്നു വലിയ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോള്‍ സൌത്ത് ആഫ്രിക്കയിലായതുകൊണ്ടാണു വരാന്‍ കഴിയാത്തത്. ബ്ലോഗ് ജനകീയമായിത്തീരാന്‍ ഇത്തരം ശില്‍പ്പശാലകള്‍ ഉപകരിക്കും എന്നുള്ളതില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും!
സസ്നേഹം
ആവനാഴി.
സന്തോഷമുണ്ട്. ഇനിയും ഹാജറുകള്‍ വന്ന് ചേരുമെന്ന് പ്രത്യാശിച്ചുകൊള്ളട്ടെ...
ഈ അക്കദമിയില്‍ എനിക്ക് അംഗത്വമില്ലെങ്കിലും,
ആശംസകള്‍ നേരുന്നു ശില്‍പ്പ ശാലയ്ക്ക്..
പിന്തുണ ഇതാ പ്രഖ്യാപിക്കുന്നു. പക്ഷേ വരാന്‍ പറ്റൂല്ലാ :(
ശില്പശാലയ്ക്ക് എല്ലാവിധ ആശംസകളും
സ്വമേധയാ ഉരുത്തിരിഞ്ഞു വന്ന ഒരു മൂവ്‌മെന്റാണ് ബ്ലോഗ് അക്കാദമി . തങ്ങളാല്‍ കഴിയുന്ന സഹായസഹകരണങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള ബ്ലോഗര്‍മാര്‍ പരപ്രേരണ കൂടാതെ തന്നെ അക്കാദമിയില്‍ ടീം മെംബര്‍മാരാവാന്‍ മുന്നോട്ട് വരുന്നു എന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്ന സംഗതിയാണ് . സഹായസഹകരണങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തങ്ങളുടെ അറിവുകള്‍ അതില്ലാത്തവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ് . നിയതമായ അര്‍ത്ഥത്തില്‍ ബ്ലോഗ് അക്കാദമിക്ക് ഭാരവാഹികള്‍ ആരുമില്ല . സ്വന്തം നിലയില്‍ മുന്നോട്ട് വരുന്നവരുടെ ഒരു കൂട്ടായ്മ മാത്രം . ഇത്രയും എഴുതാന്‍ തോന്നിയത് പുടയൂറിന്റെ കമന്റ് വായിച്ചത് കൊണ്ടാണ് . ബ്ലോഗ് അക്കാദമിയിലേക്ക് ധാരാളം കോണ്ട്രിബ്യൂട്ടേര്‍സ് വരേണ്ടതുണ്ട് . പുടയൂറിന്റെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു . സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ അക്കാദമിയുടെ ഏതെങ്കിലും ബ്ലോഗില്‍ ആ വിവരം കമന്റായി ചേര്‍ക്കാന്‍ താല്പര്യം . ഈ അക്കാദമി ഒരു നവജാതശിശു മാത്രമാണ് . ഇതിനെ വളര്‍ത്തി വലുതാക്കേണ്ട ബാധ്യത ബ്ലോഗ്ഗര്‍മാര്‍ ഓരോരുത്തര്‍ക്കുമാണ് . ആരും ആരെയും ക്ഷണിച്ചില്ല എന്ന പരാതിക്ക് ഇടമില്ല എന്നതാണ് വസ്തുത .
തീര്‍ച്ചയായും...
അക്കാദമിക്കും, ശില്‍പ്പശാലയ്ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഒപ്പം ഈ അക്കാദമിയിലംഗത്വം തന്നതിനും നന്ദി രേഖപ്പെടുത്തുന്നു...
ആശംസകള്
Dear bloggers,
please put your e-mail id here.or send your mob no to: blogacademy@gmail.com
happy to know about the meeting ,but i will not be able to attend..
vrajesh_p@rediffmail.com
mob 9961466824
njaanumundaakum, matu thadassangalonnumillenkil.
ilaveyil@gmail.com
9946139890
priya shafi,
swaagatham !!!
hajar he
കോഴിക്കോട് ശില്പശാലയില് പങ്കെടുക്കാന് കഴിയില്ലെങ്കലും ആ നവ ബ്ലോഗന്റെ ആശംസകള്
കോഴിക്കോട് ബ്ലൊഗ് ശില്‍പ്പശാല പ്രവര്‍ത്തനങ്ങള്‍ ഏറനാടന്‍,സുനില്‍ കോടതി ഫൈസല്‍, മലബാറി സുനീഷ് എന്നിവരുടെ നേത്രുത്വത്തില്‍ ഭംഗിയായി നടന്നുവരുന്നു. ബൂലോകത്തെ നന്മ നിറഞ്ഞ സുഹൃത്തുക്കള്‍ ഇവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകര്‍ന്നു നല്‍കുന്നതുകാണുംബോള്‍ സന്തോഷമുണ്ട്. അരീക്കോടന്‍ മാഷ് ഒരു എല്‍.സി.ഡി പ്രൊജക്റ്റര്‍ ഏര്‍പ്പാടു ചെയ്യാമെന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.
ലാപ്ടോപ്പും, വയര്‍ലെസ്സ് ഇന്റെര്‍നെറ്റ് കണക്ഷനുമുള്ള ബ്ലോഗ്ഗേഴ്സും, ബ്ലോഗറാകാന്‍ താല്‍പ്പര്യപ്പെടുന്നവരും കോഴിക്കോട് ശില്‍പ്പശാലക്കു വരുംബോള്‍ അവ കൊണ്ടുവന്നാല്‍ ഉപകാരപ്രദമായിരിക്കും. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് തങ്ങളുടെ ലാപ് ടോപ്പില്‍ മലയാളം അവിടെ വച്ചുതന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, പുതിയ ബ്ലോഗ് ആ ലാപ് ടോപ്പിലൂടെത്തന്നെ ക്രിയേറ്റുചെയ്യുന്നതിനും ബ്ലോഗ് അക്കാദമി പ്രവര്‍ത്തകര്‍ക്ക് സഹായിക്കാനാകും.
ഇത്രയും പറഞ്ഞതുകൊണ്ട് ലാപ്ടോപ്പ് ഇല്ലാത്തവര്‍ക്ക് വിവേചനമോ, ഉള്ളവര്‍ക്ക് മുന്തിയ പരിഗണനയോ നല്‍കുമെന്ന് അര്‍ത്ഥമാക്കരുതേ....!
പലതുള്ളി പെരുവെള്ളമ്പോലെ സൌകര്യങ്ങളുടെ സമാഹാരണം മാത്രമേ ഉദ്ദേശിച്ചുള്ളു.
നിലവില്‍ രണ്ടു ലാപ്ടോപ്പും ഒരു എല്‍.സി.ഡി.പ്രൊജക്റ്ററും ശില്‍പ്പശാലക്കുണ്ടാകും. കൂടാതെ ബ്ലൊഗെര്‍സ് കൊണ്ടുവരുന്നതും.
സസ്നേഹം....
പ്രിയ ബൂലോക സഹോദരങ്ങളേ,
കേരള ബ്ലൊഗ് അക്കാദമിയുടെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ ബാംഗ്ലൂരില്‍ മലയാള ബ്ലോഗ് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
ബാംഗ്ലൂര്‍ ചാപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അവിടെ കമന്റിട്ട് ബന്ധപ്പെടുകയോ, blogacademy@gmail.com മെയിലയച്ച് ഫോണ്‍ നംബറോ, മെയില്‍ ഐഡിയോ അറിയിക്കുക
qw_er_ty
ഇനിയും മുന്നോട്ട്.
എന്റെ ഹാജര്‍............
ശില്‍പ്പശാലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.....!!!!!
ഞാനും ഹാജര്‍..........
ഭാവുകങ്ങള്‍...
കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്‍വിജയമായിത്തീരട്ടെ എന്നു ആശംസിക്കുന്നു. ബ്ലോഗ് ജനകീയമായിത്തീരാന്‍ ഇത്തരം ശില്‍പ്പശാലകള്‍ ഉപകരിക്കും എന്നുള്ളതില്‍ സംശയമില്ല.മലയാളഭാഷയും സാഹിത്യവും കൂടുതല്‍ ഉയരത്തിലെത്താന്‍ ഇത്തരം ശില്‍പ്പശാലക്കും ബ്ലോഗുകള്‍ക്കും കഴിയുമെന്നതില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും.
നാരായണന്‍ വെളിയംകോട്.www.janasakthinews.com
കോഴിക്കോട് ബ്ലോഗു ശില്‍പ്പശാല ഒരു വന്‍വിജയമായിത്തീരട്ടെ എന്നു ആശംസിക്കുന്നു. ബ്ലോഗ് ജനകീയമായിത്തീരാന്‍ ഇത്തരം ശില്‍പ്പശാലകള്‍ ഉപകരിക്കും എന്നുള്ളതില്‍ സംശയമില്ല.മലയാളഭാഷയും സാഹിത്യവും കൂടുതല്‍ ഉയരത്തിലെത്താന്‍ ഇത്തരം ശില്‍പ്പശാലക്കും ബ്ലോഗുകള്‍ക്കും കഴിയുമെന്നതില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും.
നാരായണന്‍ വെളിയംകോട്.
www.janasakthinews.com
ഹാജര്‍ പറഞ്ഞിരിക്കുന്നു....
എല്ലാ ഭാവുകങ്ങളും..
സസ്നേഹം
മിനീഷ്
9446302110
ബഷീറിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ സകലമാന ഐശ്വര്യങ്ങളും നേരുന്നു.
മണിലാല്‍:94473 80651
കൊല്ലത്ത് ശില്പശാല സംഘടിപ്പിക്കുന്നതിനേക്കുറിച്ച് പറഞ്ഞിരിക്കുന്നു......
.
വിശദമായി അറിഞ്ഞാല് പങ്കെടുക്കാമായിരുന്നു.
മനു.കൊല്ലം.
9895938897
Post a Comment