Thursday 17 April 2008

കോഴിക്കോട് ബ്ലോഗ് ശില്പശാലയുടെ ഒരുക്കങ്ങള് പുരോഗമിക്കുന്നു

പ്രിയപ്പെട്ടവരെ....
ഈ മാസം 27നു നടക്കുന്ന കോഴിക്കോട് ബ്ലോഗ് ശില്പശാലയുടെ ഒരുക്കങ്ങള്‍ എല്ലാം നല്ല രീതിയില്‍ പുരോഗമിക്കുന്നു.
മനോരമ,മാത്യഭൂമി,ചന്ദ്രിക,ദീപിക,ദേശാഭിമാനി,മാധ്യമം,മംഗളം,കേരള കൌമുദി,രാഷ്ട്രദീപിക,വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കോഴിക്കോടുള്ള സ്വകാര്യ എഫ്.എം.സ്റ്റേഷനുകളായ റേഡിയോ മാംഗോയിലും എസ്.എഫ്.എമ്മിലും അറിയിപ്പുകള്‍ വരുന്നതായിരിക്കും.ഒപ്പം പ്രാദേശിക ചാനലുകലായ എ.സി.വിയിലും ജില്ലാ വാര്‍ത്തയിലും ഇന്നും നാളെയുമായി റിപ്പോര്‍ട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് പ്രാദേശിക ചാനലുകളിലും വാര്‍ത്ത വരുമെന്ന് പ്രതീക്ഷിക്കുന്നു.പ്രസ്സ് മീറ്റിനായി 25 നു പ്രസ് ക്ലബ് ബുക്കു ചെയ്തിട്ടുണ്ട്.

സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം ബ്ലോഗിന്റെ ചരിത്രവും സാമൂഹിക പ്രാധാന്യവും ക്ലാസുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും .ക്ലാസുകള്‍ എല്ലാവര്‍ക്കും വ്യക്തമാവുന്നതിനായി പ്രൊജക്റ്റര്‍ ഉണ്ടാവുന്നതാണ്. രണ്ട് ലാപ് ടോപ്പുകളും യു.എസ്.ബി.നെറ്റ് കണക്ഷനും ഉറപ്പുവരുത്തിയിട്ടുണ്ട്.

ശില്പശാലയില്‍ വരുന്നവര്‍ക്ക് ലാപ് ടോപ്പ് ഉണ്ടെങ്കില് അത് കൊണ്ടുവരാവുന്നതാണ്.അതില്‍ മലയാളം ബ്ലോഗിംഗിനു ആവശ്യമായ സോഫ്റ്റ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്ത് നല്കുന്നതായിരിക്കും.ആവശ്യമുള്ളവര്‍കായി വിശദമായ ബ്ലോഗിംഗ് ട്യൂട്ടോറിയല്‍ സി.ഡി നല്കുന്നതിനും ആലോചിക്കുന്നുണ്ട്.

പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ നല്ല പ്രതികരണം ലഭിച്ചു തുട്ങ്ങിയിട്ടുണ്ട്. 17 നു ഉച്ച വരെ മാത്രം 50ല്‍ അധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലവരുടേയും നിര്‍ദ്ദേങ്ങളും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

13 comments:

അനില്‍ ഐക്കര said...

വിവരങള്‍ അറിഞില്ലല്ലോ എന്ന് ഓര്‍ത്തിരിക്കുകയായിരുന്നു. ഇതൊക്കെ ഒന്നു മെസ്സേജ് ചെയ്യുവാന്‍ കഴിയില്ലേ?

ചിത്രകാരന്‍ എനിക്കു നല്‍കിയ സൂചന ഉപയോഗിച്ച് കോട്ടയം ബ്ലോഗ് അക്കദമി എന്ന് ബ്ലോഗ് ഉണ്ടാകിയിട്ടുണ്ട്. ഞാന്‍ ഉദ്ദേശിക്കുന്നത് ഒരു സൌജന്യ ഓണ്‍ലൈന്‍ പരിശീലന എന്ന നിലയ്ക്ക് കോട്ടയത്ത് സംഘടിപ്പിക്കുവാനാണ്. മന്ദാരം കമ്മ്യൂണിറ്റിയുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടാവും.

പൂര്‍ണ്ണ സാക്ഷരത നേടിയ നഗരത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരമാക്കുക എന്നൊരു പ്രോജക്റ്റ് ഉദ്ഘാടനവും ഒരു പ്രമുഖ വ്യക്തിയെ കൊണ്ട് നിര്‍വ്വഹിപ്പിക്കാം.

കോട്ടയത്ത് ഒരു ടീം ഉണ്ട്. അവിടെ നിന്ന് എല്ലാവരെയും കാണുവാന്‍ 27 ന് എത്തുവാനാണ് പദ്ധതി. എന്തെങ്കിലും നിയന്ത്രണങളോ, നിര്‍ദ്ദേശങളോ ഉണ്ടെങ്കില്‍ പറയുമല്ലോ..

മലബാറി said...

We are welcoming u to the function with ur team

Unknown said...

ആശംസകള്‍.. ബ്ലോഗ് ശില്‍പ്പശാലയ്ക്ക്

vadavosky said...

എന്റെ ആശംസകള്‍. കേരളത്തിലുള്ള സമയത്ത്‌ എല്ലാ സാഹായവും വാഗ്‌ദാനം ചെയ്യുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ മലബാറി,
നന്നായിരിക്കുന്നു ഒരുക്കങ്ങളുടെ വിവരണം.

പ്രിയ അനില്‍ ഐക്കര,
താങ്കള്‍ ഈ ബ്ലോഗ് നിരീക്ഷിക്കുന്നുണ്ടായിരിക്കും എന്നു കരുതി. താങ്കളെക്കൂടി കോഴിക്കോട് ശില്‍പ്പശാല സംഘാടക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷമേയുള്ളു.
കൂടാതെ, കോഴിക്കോട്ടേക്ക് 27 നു വരുന്ന താങ്കള്‍ക്കും, ടീമിനും വല്ല സഹായവും ആവശ്യമായാല്‍ കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നമ്മുടെ ബ്ലോഗ് കുടുംബാംഗങ്ങളായ ഏറനാടന്‍, മലബാറി,സുനില്‍ കോടതി എന്നിവരെ ബന്ധപ്പെട്ടാല്‍ മതിയാകും. അവരുടെ ഫോണ്‍ നംബര്‍ നല്‍കാം.
പിന്നെ അനില്‍ ഐക്കര കോട്ടയം ബ്ലോഗ് അക്കാദമിയില്‍ കമന്റുകളൊന്നും ഇട്ടു കണ്ടില്ല. ആ ബ്ലോഗ് താങ്കള്‍ കണ്ടില്ലേ എന്ന് സംശയിക്കുന്നു. കോട്ടയം ബ്ലോഗ് അക്കാദമിയിലേക്കുള്ള ലിങ്ക് ഇവിടെ നല്‍കുന്നു. അവിടെ സന്ദര്‍ശിച്ച് ഒരു കമന്റിട്ടാല്‍ എളുപ്പമായി.എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ചിത്രകാരനെ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.
സസ്നേഹം.

കണ്ണൂരാന്‍ - KANNURAN said...

വെല്‍ഡണ്‍ കോഴിക്കോട് ടീം. അപ്പൊ 27നു ചലോ കോഴിക്കോട്..

തോന്ന്യാസി said...

അപ്പോ 27-ന് കോഴിക്കോട് വച്ച് കാണാം....

Blog Academy said...

ബ്ലോഗ് അക്കാദമിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ബ്ലൊഗര്‍മാരുടെ ശ്രദ്ധയിലേക്ക് ഒരു കാര്യമറിയിക്കട്ടെ:

ബ്ലോഗ് അക്കാദമിയുമായി ബന്ധപ്പെട്ടു നടത്തുന്ന പരിപാടികള്‍ക്കൊന്നും ഔപചാരികമായ സംഘടനാ സംവിധാനങ്ങളോ സംഘാടക സമിതിയോ ഉണ്ടായിരിക്കുന്നതല്ല. ചടങ്ങിന് അദ്ധ്യക്ഷനോ , ഉദ്ഘാടകനോ, വിശിഷ്ടാതിഥിയോ ഉണ്ടാകുന്നതും അനുവദിനീയമല്ല.
പാരംബര്യ ശീലങ്ങള്‍ കാരണം നാം മുകളില്‍ പറഞ്ഞ സ്ഥാനക്കാരെ അന്വേ‌ഷിക്കാനിടയുള്ളതുകൊണ്ടാണ് ഈ സൂചനകള്‍ നല്‍കുന്നത്. ആരൊക്കെ എന്തൊക്കെ ഉത്തരവാദിത്വങ്ങളും,ചുമതലകളും നിര്‍വ്വഹിക്കണമെന്ന് ശില്‍പ്പശാലാ പ്രവര്‍ത്തനത്തില്‍ മുഴുകുന്നതിലൂടെ ഏകമനസ്സാകുന്ന ടീം പരസ്പര ബഹുമാനത്തോടെ തീരുമാനിക്കുകയാണു ചെയ്യുന്നത്.

ബൂലോകം ജനകീയമാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമുള്ള ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനം വ്യക്തികളില്‍ കേന്ദ്രീകരിക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഈ രീതി കൈക്കൊണ്ടിരിക്കുന്നത്.

എല്ലാ മനുഷ്യരേയും ഈ വേദിയില്‍ ഒരുപോലെ മാനിക്കുന്നു. മനസ്സില്‍ നമയുള്ള ആര്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സമൂഹത്തിനായി പ്രവര്‍ത്തിക്കാം.

Unknown said...

shilpa shalakku ella ashamsakalum. blog serious aayi kaikaryam cheyyunnavarude oru kootayama undakatte.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാ ആശംസകളും.

ഇവിടെയാണെങ്കിലും, എല്ലാ പൂര്‍ണ്ണപിന്തുണയും.

Unknown said...

പ്രിയ സുനീഷ് , സുനില്‍ , ഏറനാടന്‍, 27ന്റെ ശില്പശാല ഗംഭീരവിജയമാക്കാന്‍ പരമാവധി പരിശ്രമിക്കുക . എതിര്‍പ്പുമായി ചിലര്‍ രംഗത്ത് വരുന്നുണ്ട് . പരിപാടിയുടെ വിജയം മുന്‍‌നിര്‍ത്തിയാണ് നാം അതിനൊക്കെ മറുപടി കൊടുക്കേണ്ടത് .
അഭിവാദ്യങ്ങളോടെ,

Roby said...

എല്ലാ ആശംസകളും.

എന്റെ ചില കൂട്ടുകാരോട്‌ ഞാനും പറയുന്നുണ്ട്.

salil | drishyan said...

അയ്യോ... ഞാന്‍ ആ സമയത്ത് അവിടെ ഇല്ലാതായി പോയല്ലോ... സുഹൃത്തുക്കളേ, ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും...

ഞാന്‍ അതിനടുത്ത ആഴ്ചകളില്‍ കോഴിക്കോട്ടുണ്ടാകും.. ആരെങ്കിലുമുണ്ടാകുമോ കാണാനായി ... ഉണ്ടെങ്കില്‍ drishyan@gmail.com മെയില്‍ അയക്കുമല്ലോ..

സസ്നേഹം
ദൃശ്യന്‍