27-04-2008 നു നടക്കുന്ന കോഴിക്കോട് ബ്ലോഗ് ശില്പ ശാലയെ ക്കുറിച്ച് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ 25-04-2008 നു നടത്തിയ പത്ര സമ്മേളനത്തില്‍ നിന്ന്. കെ.പി. സുകുമാരന്‍ അഞ്ചരകണ്ടി, ഏറനാടന്‍ എന്നിവര്‍
for malayalam unicode fonts,click the button bellow
അക്കാദമിയുടെ ലിങ്ക് ബാനര്‍ നിങ്ങാളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാനുള്ള കോഡ്
<center><a href="http://keralablogacademy.blogspot.com/" target="_blank" title="WELCOMES YOU TO KERALA BLOG ACADEMY"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh28PNqY5TM9e_3TU5GSEGgMwMswhAn9JSSuoiKiogxKufEwzajGGB0-DF1qpxCP-XuB8BV6flAXM1YkwoZLbedCAY85QFNw_gN-b0mu863_jqYq1-v9ZD3EtLcLuPgX8BjAyN6rTBtVHM/s200/Blog+Banner+f.jpg"</center></div>
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം. അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, ശക്തിക്കും,സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.ബൂലോകത്തെ ജന സാന്ദ്രത വര്‍ദ്ദിപ്പിച്ച് ബൂലോകം ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് പ്രവര്‍ത്തനം.മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും. ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും,നല്കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.
1 comment:
നാളത്തെ ശില്‍പ്പശാലയ്ക്ക് അഭിവാദ്യങ്ങള്‍.
ആശംസകള്‍
Post a Comment