Sunday, 26 April 2009

ഛലോ..ഛലോ.. വടകര

മെയ്‌ 3 വടകര ബ്ലോഗ്‌ ശിൽപശാലയുടെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.പൊതു തെരഞ്ഞെടുപ്പിന്റെ പതിവിൽ കവിഞ്ഞവാശി സൃഷ്ടിച്ച അശ്വസ്ഥതകൾ ഒഴിഞ്ഞുമാറാൻ കൂട്ടാക്കാതിരിക്കുന്നതും,മേടസൂര്യന്റെ ദയാരഹിതമായ തീക്കണ്ണുകളെയും സ്വാഗതസംഘം വകവെക്കുന്നില്ല. ലക്ഷ്യം ശിൽപശാലയുടെ വിജയം ഗംഭീരമാവണം എന്നു മാത്രം...ഛലോ..ഛലോ..വടകര...വടകര റെയിവേസ്റ്റേഷനിൽ നിന്നായാലും പഴയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും പുതിയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും 10 രൂപയുടെ ഓട്ടോ പോയിന്റിൽ മുനിസിപ്പാൽ പാർക്കിന്നുള്ളിലുള്ള ഓഡിറ്റോറിയത്തിൽ എത്തിച്ചേരാം .ഓഡിറ്റോറിയത്തിൽ കന്റീൻ സൗകര്യമുണ്ട്‌.സ്വാഗതസംഘത്തിന്റെ ഇടപെടലുകളില്ലാതെ അവിടെ നിന്ന് ആർക്കും ഭക്ഷണം കൊടുക്കാറുണ്ട്‌.പ്രത്യേകിച്ച്‌ ഇക്കാര്യത്തിൽ ആരുടെയെങ്കിലും സ്വാതന്ത്ര്യത്തെയേ തന്നിഷ്ടത്തയോ സ്വാഗത സംഘം തടയുന്നില്ല.BSNL ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ താൽക്കാലികwireless data net connectionഅനുവദിച്ചു തന്നിട്ടുണ്ട്‌.പത്രസമ്മേളനം 28 ന് 4മണിക്ക്‌ വടകര പ്രസ്സ്ക്ലബ്ബിൽ വിളിച്ചു ചേർത്തിട്ടുണ്ട്‌.ശിൽപശാലയിൽ പങ്കെടുക്കുമെന്ന് അറിയിച്ച ബഹുമാന്യ ബ്ലോഗർ മാരിൽ ചിലർ...ചാണക്ക്യൻ,ചാർവ്വാകൻ,ചിത്രകാരൻ,മഹേഷ്‌ മങ്ങലാട്ട്‌,അരീക്കോടൻ,മുള്ളൂക്കാരൻ,ലുട്ടു,അനിൽ@ബ്ലോഗ്‌,D പ്രദീപ്കുമാർ,ea ജബ്ബാർ മാസ്റ്റർ ,ചന്ത്രക്കാരൻ,തോന്ന്യാസി,കുമാരൻ,നിത്യൻ,വത്സലൻ വതുശ്ശേരി.മാരീചൻ,JA,സുനിൽ കെ ഫൈസൽ, കെ പി സുകുമാരൻ അഞ്ചരക്കണ്ടി,ജോസഫ്‌ അമ്പൂരി,വഹാബ്‌,.....[തുടരും]

Tuesday, 21 April 2009

മെയ്‌ 3. വടകര ബ്ലോഗ്‌ ശിൽപശാല

മെയ്‌ 3 ന്റെ വടകര ബ്ലോഗ്‌ ശിൽപ്പശാലയുടെ
ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി.
പത്രവാർത്തകൾ,ബാനറുകൾ,നോട്ടീസ്‌,എന്നിവയിലൂടെ പ്രചരണപ്രവർത്തനങ്ങൽ നടന്നുകൊണ്ടിരിക്കുന്നു.
പത്രസമ്മേളനം 25 ന്ന് വിളിച്ചിട്ടുണ്ടു.
ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ high speed broad band നെറ്റ്‌ കണക്ഷൻ കിട്ടുന്നതിന്ന് വേണ്ടി bsnl മായി ബന്ധപ്പെട്ടിട്ടുണ്ട്‌.
2500 ലൂമിനെൻസ്സുള്ള പ്രൊജക്ടറിന്നുള്ള ശ്രമം നടക്കുന്നു.
2000 ലൂമിനൻസുള്ളത്‌ നമ്മുടെ കയ്യിലുണ്ട്‌.
ചുരുങ്ങിയത്‌ 300 പേരെയെങ്കിലും [ബ്ലോഗർ മാരെ കൂടാതെ] പങ്കെടുപ്പിക്കണം എന്നാണ് സ്വാഗതസംഘം കരുതുന്നത്‌.
പരമാവധി ബ്ലോഗർ മാരെ പങ്കാളികളാക്കാനും ബ്ലോഗിങ്ങിന്റെ സമകാലീന അനുഭവങ്ങളേയും ചില തെറ്റായപ്രവണതകളേയും വിശകലന വിധേയമാക്കാൻ ഈ ശിൽപശാലക്ക്‌ കഴിയുമെന്നും സംഘാടകർ കണക്കാക്കുന്നു.
ഈ കുറിപ്പ്‌ ക്ഷണമായ്‌ സ്വീകരിച്ച്മുഴുവൻ ബ്ലോഗർമ്മാരും ശിൽപശാലയിൽ പങ്കാളികളാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

Saturday, 18 April 2009

ബ്ലൊഗ് അങ്കം വടകരയില്‍ !!!

2009 മെയ് 3ന് ഉച്ചക്ക് 1 മണിക്ക് വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ ആണ് ശില്‍പ്പശാല നടത്തപ്പെടുന്നത്. പ്രസ്തുത ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ് വായനക്കാരും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായ കടത്തനാടനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.കടത്തനാടന്‍ : 9495317992
ചുരിക,വാള്‍,പരിച,കഠാര,വടി തുടങ്ങിയ പഴയആയുധങ്ങള്‍ക്ക് പകരം
ലാപ് ടോപ്പ്, വയര്‍ലെസ്സ് ബ്രോഡ് ബാന്‍ഡ് ഇന്റെര്‍നെറ്റ് കണക്ഷന്‍ , ചക്രായുധമായ സിഡി,മൌസ് എന്നിവയാണ് ബ്ലോഗ് കളരിയില്‍ കൊണ്ടുവരേണ്ട ആയുധങ്ങള്‍ :)))

പങ്കെടുക്കുക... മലയാളം ബ്ലോഗ് പ്രചരിപ്പിക്കുക ...

Thursday, 2 April 2009

വടകര ബ്ലോഗ് ശില്‍പ്പശാല മെയ് 3ന്

സുഹൃത്തുക്കളെ,
2009 മെയ് 3ന് ഉച്ചക്ക് 1 മണിക്ക് കോഴിക്കോട് ജില്ലയിലെ വടകരയില്‍ മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ ഒരു ബ്ലോഗ് ശില്‍പ്പശാല നടത്താന്‍ വടകരയിലെ പ്രമുഖ ബ്ലോഗേഴ്സും, ബ്ലോഗര്‍മാരാകാന്‍ താല്‍പ്പര്യപ്പെടുന്ന ചില സുഹൃത്തുക്കളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു.
പ്രസ്തുത ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ് വായനക്കാരും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായ കടത്തനാടനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശില്‍പ്പശാലയില്‍ പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള പ്രമുഖ ബ്ലോഗര്‍മാര്‍ നല്‍കുന്നതായിരിക്കും. കൂടാതെ ബ്ലോഗേഴ്സിന്റെ അനൌപചാരികമായ ഒത്തുകൂടല്‍ വേദിയായും ഈ ശില്‍പ്പശാലക്ക് പ്രസക്തി കൂടുതലുള്ളതിനാല്‍ മെയ് 3 ന് കേരളത്തില്‍ ഉള്ള പ്രവാസി ബ്ലോഗര്‍മാര്‍ തീര്‍ച്ചയായും ഈ സന്ദര്‍ഭം ഒത്തുചേരാനും, നേരില്‍ കാണാനുമുള്ള സുവര്‍ണ്ണാവസരമായി
മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് ആശിക്കട്ടെ.
ഈ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും,അറിയിപ്പുകളും കോഴിക്കോട് ബ്ലോഗ് അക്കാദമിയിലോ, കടത്തനാടന്റെ ബ്ലോഗിലോ പോസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.കടത്തനാടന്‍ : 9495317992
വടകരയിലെ ബ്ലോഗ് ശില്‍പ്പശാല സംഘാടകര്‍:
അഡ്വ:സി ഭാസ്കരൻ .
നാരായണ നഗരം കുട്ടികൃഷ്ണൻ.
ഷർളിൻ ദാസ്‌ .
കെ എം ബാബു.
എ പി ശശിധരൻ മാസ്റ്റർ.
ഒഡേസ സത്യൻ.
എടച്ചേരി ദാസൻ.

കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്‍പതാമത്തെ ശില്‍പ്പശാലയായിരിക്കും വടകരയിലേത്. 2008 മാര്‍ച്ച് 23 ന് കണ്ണൂരില്‍ വച്ചായിരുന്നു ആദ്യ ശില്‍പ്പശാല. പിന്നീട്, ഏപ്രില്‍ 27 ന് കോഴിക്കോടും, മെയ് 18 ന് തൃശൂരും (തൃശൂര്‍ ചിത്രങ്ങള്‍), ജൂണ്‍ 1 ന് തിരുവനന്തപുരത്തും, ജൂലായ് 13 ന് മലപ്പുറത്തും ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു.പിന്നീട്, ആറാമത്തെ ബ്ലോഗ് ശില്‍പ്പശാല 2008 സെപ്തമ്പര്‍ 21നു വീണ്ടും കണ്ണൂരിലും.,ഏഴാമത് ശില്‍പ്പശാല വയനാട്ടിലെ മാനന്തവാടിയില്‍ നവംബര്‍ 2 നും,എട്ടാമത്തെ ശില്‍പ്പശാല ഡിസംബര്‍ 27 ആലപ്പുഴയിലും നടത്തിയിരുന്നു.