Friday, 28 March 2008

കോഴിക്കോട് ബ്ലോഗ് ശില്പശാല (ആലോചന)

പ്രിയ മലയാളികളെ, ലോകത്തെങ്ങുമുള്ള മലയാളികളുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കൂട്ടായ്മയുടെ ഭാഗമായി മലയാളം ബ്ലോഗ്ഗിങ്ങ് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയും, ഒട്ടേറെ മലയാളികള്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോഴിക്കോട് വച്ച് പുതിയ ബ്ലോഗേഴ്സിനുവേണ്ടി ഒരു ശില്‍പ്പശാല നടത്തുന്നത് മലയാളം ബ്ലോഗിങ്ങിന്റെയും ബൂലോകത്തിന്റേയും ത്വരിത വികസനത്തിന് കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുജനത്തിന് തീര്‍ത്തും സൌജന്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ബ്ലോഗേഴ്സ് കേരളാ ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്‍പ്പശാലാ ആശയം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ ഈ മാര്‍ച്ച് 23 ന് വിജയകരമായി ഒരു ശില്‍പ്പശാല നടത്തുകയുണ്ടായി. ശില്‍പ്പശാലയില്‍ വച്ചുതന്നെ നാലു “ബ്ലോഗാര്‍ത്ഥികള്‍“ പുതിയ മലയാളം ബ്ലോഗ് തുടങ്ങി എന്ന അഭിമാനകരമായ നേട്ടവും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്. ബ്ലോഗ് തുടങ്ങാന്‍ അഞ്ചു മിനിറ്റു സമയമേ വേണ്ടു എന്നു പറയാമെങ്കിലും, സ്വന്തം ബ്ലോഗ് തുടങ്ങുന്നവര്‍ അധികവും മലയാളം യൂണികോഡിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തവും, സ്വന്തം ബ്ലോഗ് ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സ് അറിയാത്തതിനാലും മലയാളികളുടെ ബ്ലോഗ് പൊതുസ്ഥലമായ “ബൂലോകം“ എന്ന സുപരിചിത ഭൂഖണ്ഡത്തില്‍ എത്തിച്ചേരാതെ ഒറ്റപ്പെട്ട് ബ്ലോഗിങ്ങ് മതിയാക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പരിഹരിക്കുന്നതിനും, മലയാളം ബ്ലോഗിങ്ങ് ഒരു ജനകീയ മാധ്യമമായി വികസിപ്പിച്ചെടുക്കുന്നതിനും നിലവിലുള്ള ബ്ലോഗേഴ്സിന്റെ കൂട്ടായ്മയിലൂടെയും, ബ്ലോഗ്ഗെഴ്സല്ലാത്തവരുടെ സഹകരണത്തിലൂടെയും കേരളാ ബ്ലോഗ് അക്കാദമി ശ്രമങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുകയാണ്. ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗേഴ്സും, ബ്ലോഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗാര്‍ത്ഥികളും, blogacademy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ, കോഴിക്കോട് ബ്ലോഗ് അക്കാദമി കോണ്ട്രിബ്യൂട്ടര്‍മാരായ ഏറനാടന്‍, ആദിത്യനാഥ്, കാഴ്ച്ചക്കാരന്‍ എന്നീ ബ്ലോഗ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ബ്ലോഗ് ശില്‍പ്പശാലയുടെ ആസുത്രണത്തില്‍ പങ്കുകൊള്ളുകയോ ചെയ്യേണ്ടതാണ്. കേരളാ ബ്ലോഗ് അക്കാദമി എന്നത് നല്ല മനസ്സുകളുടെ ഒരു കൂട്ടയ്മ മാത്രമാണെന്നും, അതൊരു സംഘടനയോ, സ്ഥാപനമോ അല്ലെന്നും മലയാളം ബ്ലോഗിങ്ങിനെ ത്വരിതപ്പെടുത്താനുള്ള ആശയം മാത്രമാണെന്നും മനസ്സിലാക്കിക്കൊണ്ട് ഈ സദുദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ആര്‍ക്കും വേദിയൊരുക്കുക എന്നതുമാത്രമാണ് ബ്ലോഗ് അക്കാദമിയുടെ ദൌത്യം. ബ്ലോഗിങ്ങ് ജനകീയമാക്കാനുള്ള ബ്ലോഗ് ശില്‍പ്പ ശാല ആശയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കമന്റുകളായും ,മെയിലുകളാലും, സ്വയം സംഘടിക്കാവുന്നതാണ്. അഭിപ്രായങ്ങളുടേയോ, ഭേദഭാവങ്ങളുടേയോ തടസ്സങ്ങളില്ലാതെ, പരസ്പ്പര ബഹമാനത്തോടെ, അറിവുകള്‍ സ്വാര്‍ത്ഥതയില്ലാതെ കൈമാറാനുള്ള ഈ വേദിയെ നമുക്കുപയോഗപ്പെടുത്താം.

24 comments:

Blog Academy said...

കൊഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഏറനാടനുമായോ,കണ്ണൂരാനുമായോ ബന്ധപ്പെടുകയോ ബ്ലൊഗ് അക്കദമി@ജീമെയില്‍.കോം എന്ന വിലാസത്തില്‍ മെയിലുകയോ ചെയ്യുക.

മിനീസ് said...

അഭിനന്ദനങ്ങള്‍!

ഞാനൊരു മെയില്‍ അയച്ചിട്ടുണ്ട്. :-)

Blog Academy said...

മിനീസ്,
മെയിലു കിട്ടിയില്ലല്ലോ!
ഏതു വിലാസത്തിലാണ് അയച്ചത്?
blogacademy@gmail.com ലേക്കാണെങ്കില്‍ കിട്ടിയില്ല. :)

മിനീസ് said...

അതെ, ആ ഐ ഡിയിലേക്കു തന്നെയാണ് അയച്ചത്. ഇപ്പോ കണ്‍ഫേം ചെയ്ത് രണ്ടാമതും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. :-)

ഇനിയും കിട്ടിയില്ലെങ്കില്‍ വേറെ ഐഡിയിലേക്ക് അയക്കാം. :)

ദ്രൗപദി said...

നല്ല സംരഭം...
അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ആശംസകള്‍...

ചിത്രകാരന്‍chithrakaran said...

മിനീസ് ,
ബ്ലോഗ് അക്കാദമിയിലേക്ക് മെയില്‍ ലഭിച്ചിട്ടില്ല. chithrakaran@gmail.com ലേക്കു കൂടി ഒന്നയച്ചുനോക്കു. ഫോണ്‍ നംബറുണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെടാമായിരുന്നു.

ദ്രൌപതി,
വെറും ആശംസ മാത്രം പോര. ഏറനാടനും,ബെര്‍ളിയും,ദ്രൌപതിയും കൂടി മുങ്കയ്യെടുത്ത് കോഴിക്കോട് ശില്‍പ്പശാല നടത്തുകതന്നെ വേണം.

ആരൊ ഒരാള്‍ said...

എന്നാണാവൊ ഒരു തിരുവനന്തപുരം ബ്ലോഗ് മീറ്റിംഗ് നടക്കുന്നത്. കോഴിക്കോടന്‍ ബ്ലോഗ് മീറ്റിനു എല്ലാ വിധ ആശംസകളും..:)

Blog Academy said...

ആരോ ഒരാള്‍ തയ്യാറാണെങ്കില്‍ തിരുവനന്തപുരം ശില്‍പ്പശാല എപ്പോള്‍ വേണമെങ്കിലും നടത്താം. ബ്ലോഗാര്‍ത്ഥികള്‍ക്കുള്ള പഠന സാമഗ്രികളെല്ലാം കണ്ണൂരാനെ ബന്ധപ്പെട്ടാല്‍ ലഭിക്കും. ഫോണ്‍ നംബറുവച്ചൊരു മെയിലയക്കു നമുക്കു സംസാരിക്കാം.

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

കോഴിക്കോട് ബ്ലോഗ് മീറ്റില്‍ സഹകരിക്കാനും സഹായിക്കാനും താല്പര്യമുണ്ട് . വിവരങ്ങള്‍ അറിയിക്കുമല്ലോ . cell: 09961077070 , email:sunilfaizal@gmail.com

മൈന said...

കോഴിക്കോട് ബ്ലോഗ് മീറ്റില്‍ സഹകരിക്കാനും സഹായിക്കാനും താല്പര്യമുണ്ട് . വിവരങ്ങള്‍ അറിയിക്കുമല്ലോ

Blog Academy said...

സുനില്‍ കോടതിക്കും ,മൈനക്കും ബ്ലോഗ് അക്കാദമിയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം.
ഉടന്‍ ബന്ധപ്പെടുന്നുണ്ട്.
സസ്നേഹം.
-ബ്ലോഗ് അക്കാദമി കുടുബാഗങ്ങള്‍

നാസ് said...

ഞാനും റെഡി.... കൂടുതല്‍ വിവരങ്ങളറിയിക്കുമല്ലോ...... ഞാനുമൊരു തുടക്കക്കാരിയാണ്... കൂടുതലറിയാന്‍ ആഗ്രഹിക്കുന്നു.... :-)

Blog Academy said...

നാസ്,
വളരെ സന്തോഷം. കൂടുതല്‍ വിവരങ്ങള്‍‌
ഇവിടെ നല്‍കുന്നതായിരിക്കും.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കേരള ബ്ലോഗ് അക്കാദമി: അടുത്ത ബ്ലോഗ്‌ ശില്‍പശാല കോഴിക്കോട്‌ വെച്ച്‌ ആയാലോ?

ബീരാന്‍ കുട്ടി said...

ബ്ലോഗ്‌ അക്കാദമി കുടുബാഗങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ബീരാന്‍ കുട്ടിയുടെ ആശംസകള്‍.

ഏറൂ, ജൂണില്‍ ഞാന്‍ നാട്ടിലുണ്ടാവും. അത്‌ വരെ നടക്കുന്ന എല്ലാ ബ്ലോഗ്‌ കുട്ടായ്മകള്‍ക്കും എന്റെ സര്‍വ്വവിധ പിന്തുണയും പ്രഖ്യപിക്കുന്നു.

Blog Academy said...

കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന വിലാസങ്ങളിലൂടെ ബന്ധപ്പെടാം.
baburajpm@gmail.com
ksali2k@gmail.com
blogacademy@gmail.com
sunilfaizal@gmail.com
chithrakaran@gmail.com

ദ്രൗപദി said...

ചിത്രകാരാ...
ആശംസ മാത്രമല്ല...
ഞാനുമുണ്ടാകും ഈ സംരഭത്തിന്‌...
മെയില്‍ ചെയ്തിരുന്നു....

ആര്‍. ഗിരീഷ്‌ കുമാര്‍ said...

കോഴിക്കോട്‌ ജീവിക്കുന്ന ആളെന്ന നിലയിലും പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന ആളെന്ന നിലയിലും ബ്ലോഗ്‌ അക്കാദമിയുടെ സംരംഭങ്ങളുമായി അടുത്ത്‌ പ്രവര്‍ത്തിക്കാന്‍ താല്‌പര്യമുണ്ട്‌. ബ്ലോഗ്‌ ശില്‍പശാലയെക്കുറിച്ചുള്ള വിവരങ്ങള്‍ ദയവായി rgirishkumar@gmail.com എന്ന വിലാസത്തിലേക്കുകൂടി ഫോര്‍വേഡുചെയ്യണമെന്ന്‌ അഭ്യര്‍ഥിക്കുന്നു. കൂട്ടത്തില്‍ www.nriatnews.blogspot.com എന്ന എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കാനും.

പടിപ്പുര said...

നാട്ടിലുള്ള സമയത്താണെങ്കില്‍ കൂടാമായിരുന്നു. ദിവസവും സമയവും അറിയിക്കുക.

മലബാറി said...

ഞാനും വരുന്നേ..........

ചിത്രകാരന്‍chithrakaran said...

പ്രിയ ദ്രൌപതി,
സന്തോഷം. നന്ദി.

ആര്‍.ഗിരീഷ് കുമാര്‍,
ലിങ്കിലൂടെ പോയി ടാക്സി റാണി ഭൈരവിയെ കണ്ടു.ഉഗ്രന്‍ പോസ്റ്റ്. വളരെ നന്ദി.ചിത്രകാരന്റെ കമന്റു ഭരണിയിലും ഒരു വഴികാട്ടി നാട്ടിയിട്ടുണ്ട്
.

പടിപ്പുര,
മലബാറി,
വിവര്‍ങ്ങളെല്ലാം അറിയിക്കാം.
പ്രതികരണത്തിനു നന്ദി.
സസ്നേഹം.

അനില്‍ ഐക്കര said...

തിര്‍ച്ചയായും താല്‍പര്യം ഉണ്ട്‌. മന്ദാരം എന്ന കമ്മ്യൂണിറ്റി മീറ്റിംഗ്‌ നടത്തിയിരുന്നു. ഇതിനു ശേഷം ഒന്ന് കോട്ടയത്തും നടത്തണം.വിവരങ്ങള്‍ അറിയിക്കുമല്ലോ..

JA said...

പത്തുവര്‍ഷം ഒരിടത്തു താമസിച്ചാല്‍ കുടി, കിടപ്പ്‌ അവകാശം ഉണ്ടല്ലോ. കോഴിക്കോട്ട്‌, പത്തല്ല പന്ത്രണ്ട്‌ വര്‍ഷം താമസിച്ചു. ആ അവകാശംവെച്ച്‌ ഈ കോഴിക്കോടന്‍ ബ്ലോഗ്‌ സംരംഭത്തില്‍ പങ്കെടുക്കാന്‍ എനിക്ക്‌ തീര്‍ച്ചയായും അവകാശമുണ്ട്‌. സുകുമാരന്‍മാഷിന്റെ ക്ഷണം സ്വീകരിച്ചതിനാല്‍ ഇപ്പോള്‍ 'അക്കാദമി അംഗത്വവു'മുണ്ട്‌. അതിനാല്‍, ചിത്രകാരാ, വിവരങ്ങള്‍ ഈ മെയില്‍ ID യില്‍ക്കൂടി ഫോര്‍വേഡ്‌ ചെയ്യുക. ആശംസകള്‍.
josephamboori@gmail.com.
NB: മറ്റൊരു ലാക്കുകൂടിയുണ്ട്‌. മുകളില്‍ പല കള്ളപ്പേരുകളില്‍ വന്നിട്ടുള്ള പല കമന്റിന്റെയും ഉടമകള്‍ എന്റെ വേണ്ടപ്പെട്ടവരാണ്‌. ഉദാഹരണം, ദ്രൗപതി. (ഒരുവേള അവളെ ഞാന്‍ വേറൊരാള്‍ക്ക്‌ വേണ്ടി കല്ല്യാണം വരെ ആലോചിച്ചതാണ്‌!) അവരെയൊക്കെ ജീവനോടെ കാണാനും ഇത്തരമൊരു ബ്ലോഗ്‌ മീറ്റ്‌ വഴിവെക്കുമല്ലോ.

Blog Academy said...

പ്രിയ ja,
സ്വാഗതം.
കല്യാണാലോചന...!!
പ്രേമം....!!
ഇനി എന്തൊക്കെ ...
ആരൊക്കെ പറയാനിരിക്കുന്നു!!!
ഈ മാസം തന്നെ നമുക്കു കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാല നടത്താം. ഏറനാടനും ,സുനില്‍ കെ. ഫൈസലും കോഴിക്കോടു നിന്നും പച്ചക്കൊടി കാണിക്കുകയേ വേണ്ടു.

പ്രിയ അനില്‍ ഐക്കര,
ചിത്രകാരന്‍ താങ്കളെ ബന്ധപ്പെട്ടുവല്ലോ.
കോഴിക്കോട് ശില്‍പ്പശാല കഴിഞ്ഞതും നമുക്ക് കോട്ടയം ശില്‍പ്പശാലക്കുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാം.കഴിയുന്നതും മെയ് മാസത്തില്‍ തന്നെ നടത്താം.