കോഴിക്കോട് എപ്രില്‍ 27നു നടന്ന ബ്ലോഗ് ശില്പശാലയുടെ പത്ര റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ.ഇനി ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.
ആദ്യം അമ്യതാ ടി വി യില്‍ വന്ന റിപ്പോര്‍ട്ട്
കോഴിക്കോട് എപ്രില്‍ 27നു നടന്ന ബ്ലോഗ് ശില്പശാലയുടെ പത്ര റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ.ഇനി ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.
ആദ്യം അമ്യതാ ടി വി യില്‍ വന്ന റിപ്പോര്‍ട്ട്






(കൂട്ടത്തില്‍ ബ്ലോഗ് ശില്‍പശാല വിജയിപ്പിക്കാന്‍ വല്ലാതെ വിയര്‍ത്ത മലബാറി , സുനില്‍ കെ. ഫൈസല്‍ , ഏറനാടന്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കട്ടെ )
ദേശാഭിമാനി കണ്ണൂര്‍ ഏഡിഷനില്‍ വന്ന വാര്‍ത്തയുടെ സ്കാന്‍ ചെയ്ത കോപ്പി ഇടുന്നു.കോഴിക്കോട്ടെ പത്രങ്ങള്‍ ബ്ലോഗ് ശില്‍പ്പശാലക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതുവഴിയെ ഇവിടെ തന്നെ പ്രസിദ്ധീകരിക്കാം.ദേശാഭിമാനിക്ക് ബ്ലോഗ് അക്കാദമി നന്ദി പറയുന്നു.
വി.കെ.ആദര്‍ശ് ബ്ലോഗിന്റെ പ്രസക്തിയെക്കുറിച്ചും,സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സമൂഹ ശുദ്ധീകരണ ശേഷിയെക്കുറിച്ചും ക്ലാസ്സെടുക്കുന്നു.
ബ്ലോഗാര്‍ത്ഥികള്‍ക്ക് വിദ്യാരംഭം നടത്തുന്നത് എല്‍.സി.ഡി പ്രൊജക്റ്ററിലൂടെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാനായതിനാല്‍ ...ചടങ്ങ് അനായാസമായി നടത്താനാകുന്നു. മണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ബ്ലോഗ് വിദ്യാരംഭം.
പെരിന്തല്‍മണ്ണയിലൊന്നും പോകുന്നില്ല. തമിഴ്നാട്ടിലെ ജോലിസ്ഥലത്തുനിന്നും എത്തിയ തോന്ന്യാസി കണ്ണൂരാനുമായി സൌഹൃദത്തിന്റെ നിറവില്‍... ആത്മസംതൃപ്തിയുമായി.
മാതൃഭൂമി എഡിറ്റോറിയല്‍ വിഭാഗത്തിലെ ബ്ലോഗേഴ്സ് കൂടിയായ (വലത്തുനിന്ന്)ടി.സുരേഷ് ബാബു (ബ്ലോഗ്:വിദേശ സിനിമ(ലോങ്ങ് ഷോട്ട്സ്) ആര്‍.ഗിരീഷ് കുമാര്‍ (എന്‍.ആര്‍.ഐ.ലോകം)......
ഉര്‍ജ്ജ്വസ്വലമായ സംഘാടക പ്രാവീണ്യവുമായി മലബാറി സുനീഷ്. ..., കെ.പി.സുകുമാരേട്ടന്റെ കൂടെ.
തോന്ന്യാസി, കണ്ണൂരാന്‍,വി.കെ.ആദര്‍ശ് എന്നിവര്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ബൂലോകത്തെ അറിയിച്ചുകൊണ്ടിരിക്കെ ഏറനാടനും സുനീഷും സംഘാടകത്വത്തിന്റെ വിയര്‍പ്പില്‍ വേദിയൊരുക്കുന്നു.
ബ്ലോഗ് സഹോദരങ്ങള്‍ക്ക് സ്വാഗതം.... നന്മയുടെ നഗരത്തിലേക്ക് !!!
എന്റെ ബ്ലോഗ് അനുഭവങ്ങള്‍. യുവ എഴുത്തുകാരിയായ മൈന ഉമൈബാന്‍ ബ്ലോഗിലേക്ക് എത്തിപ്പെട്ട വഴികള്‍ വിവരിക്കുന്നു.
കണ്ണൂരുവച്ചു നല്‍കിയ വാക്കുപാലിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം. ഒരു മാസം മുന്‍പ് കണ്ണൂരിലെ ശില്‍പ്പശാലയില്‍ പങ്കെടുത്തപ്പോള്‍ കോഴിക്കോട് ശില്‍പ്പശാല ഉടന്‍ എന്നു സധൈര്യം പ്രഖ്യാപിച്ച ഏറനാടന്‍ ബ്ലോഗേഴ്സിനോട് സംസാരിക്കുന്നു.
നിറഞ്ഞ സദസ്സില്‍ കണ്ണൂരാന്റെ സോദോഹരണ ബ്ലോഗ് എങ്ങിനെ നിര്‍മ്മിക്കാം എന്ന ക്ലാസ്സ്. എല്‍.സി.ഡി പ്രൊജക്റ്ററിന്റെ സഹായത്തോടെ.
ബ്ലോഗര്‍ ഡി.പ്രദീപ്കുമാര്‍(തൃശൂര്‍ ആകാശവാണി) പോഡ് കാസ്റ്റിങ്ങിനെക്കുറിച്ച് (ഓഡിയോ)ക്ലാസ്സെടുക്കുന്നു. ഗ്രീന്‍ റേഡിയോ,എം.പോഡ്,.....തുടങ്ങിയവയുടെ സാധ്യത റേഡിയോയുടെ പരിമിതികളെ മറികടക്കുന്നതിന്റെ ആത്മവിശ്വാസം ആ വാക്കുകളില്‍ ധ്വനിച്ചിരുന്നു.
സ്വന്തം ഈ-മെയില്‍ വിലാസം മറന്നുപോയതിനാല്‍ വിദ്യാരംഭം പൂര്‍ത്തിയാക്കാനായില്ലെങ്കിലും.... കേരളത്തിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറായ ജഫ്രീന ബ്ലോഗാര്‍ത്ഥി വിദ്യാരംഭവേദിയില്‍ ബ്ലൊഗ് മാഷ് കണ്ണൂരാനോടൊപ്പം.
അരീക്കോടന്‍ മാഷ്, ഫൈസല്‍, വിശ്വപ്രഭ, ഡി.പ്രദീപ് കുമാര്‍... സൌഹൃദ വേദികൂടിയായ ബ്ലോഗ് ശില്‍പ്പശാലയില്‍.
ചിത്രകാരന്റെ ഭ്രാന്തിനു സ്നേഹത്തോടെ കാവലിരിക്കുന്ന മകന്‍ അച്ചു.എം.ആര്‍.
ബ്ലൊഗ് ശില്‍പ്പശാല നമുക്ക് അനായാസം സംഘടിപ്പിക്കാന്‍ സഹായിച്ച സ്പോണ്‍സറായ കംപ്യൂട്ടര്‍ പ്ലസ്സ്(ചുവരിലെ ബാനര്‍ നോക്കുക)എന്ന സ്ഥാപനത്തോട് നന്ദി പറയുന്ന കോളേജ് അധ്യാപകനും, പ്രമുഖ ബ്ലോഗറുമായ നമ്മുടെ സഹോദരന്‍ അരീക്കോടന്‍ മാഷ്. 

രാവിലെ 9 മണിമുതല്‍ പ്രവാഹം തന്നെയായിരുന്നു. കൊല്ലത്തുനിന്നും വി.കെ.ആദര്‍ശ് രാവിലെ തന്നെ എത്തി. തമിഴ്നാട്ടിലെ ആണ്ടിപ്പട്ടിയില്‍ നിന്നും തോന്ന്യാസിയും, കണ്ണൂരില്‍ നിന്നും ചിത്രകാരനും മകനും ലാന്റ് ചെയ്തു.
ശില്പശാലയുടെ സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ട് ഏറനാടനും, മലബാറിയും, സുനില്‍ കെ.ഫൈസലും ഓടി നടക്കുന്നു.
അരീക്കോടന്‍ മാഷും കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയും നഗരത്തിലെത്തിക്കൊണ്ടിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. 
എപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് ബ്ലോഗ് ശില്പശാല നടക്കുന്ന കാലികറ്റ് കോ-ഒപ്പ് അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തിലേക്കുള്ള വഴി പറഞ്ഞു തരാം.
കോഴിക്കോട് ടൌണില്‍ എവിടെ നിന്നാണെങ്കിലും കല്ലായി റോഡ് MCC BANK (KDC BANK HEAD OFFICE ) stop ല്‍ എത്തണം എന്ന് പറയുക. KDC Bank (Kozhikode District Co-operative Bank) , Head office കെട്ടിടത്തിന്റെ നേരെ എതിര്‍ ഭാഗത്താണ് കാലിക്കറ്റ് അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയം . ഒരു പഴയ തറവാട് പോലെ അല്പം ഉള്ളിലോട്ട് ഉള്ള ഒരു കെട്ടിടമാണ് .
Railway Station ല്‍ നിന്നും വരുകയാണെങ്കില്‍ :- Link Road ലൂടെ 150 മീറ്ററോളം നടന്നാല്‍ കല്ലായി റോഡില്‍ എത്തും . അവിടെ നിന്നും വലത്തു ഭാഗത്തേക്ക് നടക്കുക. ഒരല്പം നടന്നാല്‍ KDC Bank കെട്ടിടവും കഴിഞ്ഞു , ഒരു പെട്രോള്‍ ബങ്കിനു നേരെ എതിര്‍ ഭാഗത്തായി Calicut Co-operative Urban Bank ബോര്‍ഡ് കാണാം. രാവിലെ 10 മണി മുതല്‍ ആളുണ്ടാവും. നേരത്തെ വന്നാല്‍ പരിചയപെടാമല്ലോ.
KSRTC Bus stand, പുതിയ ബസ് സ്റ്റാന്റ് (മൊഫ്യൂസല്‍ ബസ് സ്റ്റാന്റ്) തുടങ്ങി നഗരത്തിന്റെ ഏതു ഭാഗത്ത് നിന്നും ആട്ടോറിക്ഷയില്‍ വരുകയാണെങ്കില്‍ കല്ലായി റോഡ് MCC BANK Stop എന്ന് പറയുകയാണ് തിരിച്ചറിയാന്‍ കൂടുതല്‍ എളുപ്പം. കോഴിക്കോട് ആട്ടോറിക്ഷാക്കാര്‍ മീറ്റര്‍ ചാര്‍ജ് മാത്രമേ വാങ്ങിക്കൂ. കൊല്ലില്ല. KSRTC Bus stand, പുതിയ ബസ് സ്ടാന്റ്റ് (മൊഫ്യൂസല്‍ ബസ് സ്ടാന്റ്റ് ) എന്നിവിടെ നിന്നും 13 രൂപ ഓട്ടോ ചാര്‍ജ് വരും. മാനാഞ്ചിറ നിന്നും മിനിമം ചാര്‍ജ് മാത്രം. സിറ്റി ബസില്‍ കയറിയാലും MCC bank സ്റ്റോപ്പില്‍ ഇറങ്ങാം.
ലാപ് ടോപ് കൈവശമുള്ളവര്‍ കൊണ്ട് വരാന്‍ മറക്കില്ലല്ലൊ അല്ലെ! അപ്പോള്‍ നേരില്‍ കാണാം...
post scrap cancel
കോഴിക്കോട് ജില്ലാ ബ്ലോഗ് ശില്‍പശാല ഈ മാസം 27-ന് (ഞായറാഴ്‌ച) ഉച്ചയ്ക്ക് ശേഷം 2 മണിമുതല്‍ 6 മണിവരെ കോഴിക്കോട് അര്‍ബന്‍ ബാങ്ക് ഹാളില്‍ വെച്ച് നടത്തുന്ന വിവരം സസന്തോഷം ഏവരേയും അറിയിച്ചുകൊള്ളുന്നു.