തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു. തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും. കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്. ബൂലോകത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവര്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലയാണെങ്കിലും, അനൌപചാരികമായി ഒരു ബ്ലോഗ് മീറ്റിന്റെ ഹൃദ്യമായ അനുഭവം കൂടി ശില്‍പ്പശാലക്ക് ഉണ്ടെന്നതിനാല്‍ നാട്ടിലുള്ള മുഴുവന്‍ ബ്ലോഗേഴ്സും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. http://thrisur.blogspot.com/
പ്രിയ ബ്ലോഗ് സഹോദരങ്ങളെ, നമ്മുടെ തൃശൂര്‍ ശില്‍പ്പശാല മെയ് 18 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുകയാണ്.ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് ഓഡിറ്റോറിയമാണ് വേദി. അവിടത്തെ ശില്‍പ്പശാല സംഘാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഡി.പ്രദീപ്‌കുമാര്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലോ,നെറ്റിലോ വരാത്തതിനാല്‍ മെയിലുകളും,കമന്റുകളും ശ്രദ്ധയില്‍ പെടാതിരിക്കാനും,പെട്ടെന്നു മറുപടി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഡി.പ്രദീപ്‌കുമാറിന്റെ മൊബൈലിലേക്ക് നേരിട്ടു വിളിക്കാം എന്ന് അറിയിച്ചിരിക്കുന്നു. ശില്‍പ്പശാലക്ക് വരുന്ന മാന്യ ബ്ലോഗര്‍മാര്‍ ഡി.പ്രദീപ്കുമാറിന്റെ 9447181006 എന്ന നംബറില്‍ ദയവായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു. തൃശൂര്‍ ശില്‍പ്പശാലബ്ലോഗിലേക്കുള്ള ലിങ്ക് താഴെ: http://thrisur.blogspot.com/
പ്രിയ ബൂലോക സുഹൃത്തുക്കളെ, സജിയുടെയും , അനില്‍ശ്രീയുടേയും ബ്ലൊഗുകളില്‍ ബൂലോകത്തെ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ട് ഒരു കേരള്‍സ്.കോം രംഗപ്രവേശം ചെയ്ത കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. പ്രസ്തുത കച്ചവട വെബ് സൈറ്റ് ബൂലോകത്തെ കഥകളുടേയും,കവിതകളുടേയും ഒരു സമാഹാരം ബ്ലോഗര്‍മാരുടെ അറിവോ സമ്മതമോ കൂടാതെ നിര്‍മ്മിച്ച് വച്ച് പരസ്യങ്ങളുടെ വലയും വിരിച്ച് കത്തിരിക്കുന്ന വിവരം അറിഞ്ഞിട്ടില്ലാത്തവര്‍ ആ സൈറ്റില്‍ ചെന്ന് തങ്ങളുടെ സൃഷ്ടികളെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഈ വെബ് സൈറ്റ് ഉടമകള്‍ക്കെതിരെ ഫലപ്രദമായ എന്തെങ്കിലും നിയമ നടപടിക്കു സാധ്യതയുണ്ടോ എന്ന് നമുക്ക് ബന്ധപ്പെട്ടവരുമായി ആലോചിക്കാം. ആദ്യം ലിങ്കുകളിലൂടെ അവിടെയെത്തി, കഷ്ടനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുക. അവിടേ പരസ്യങ്ങളിലൊന്നും ഞെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ജൂലായ് 13 ലെ മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുടെ മുന്നോടിയായി ജൂലായ് 6ന് (ഞായര്‍)മലപ്പുറം ഗ്രേസ് ഹോട്ടലില്‍ വച്ചോ,കോട്ടക്കുന്നില്‍ വച്ചോ ശില്‍പ്പശാലയുടെ സംഘാടന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ബ്ലോഗര്‍മാരുടേയും, താല്‍പ്പര്യമുള്ളവരുടേയും ഒരു യോഗം ചേരുന്നുണ്ട്.മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരും july 6 th ഉച്ചക്ക് ശേഷം 2 മണിക്ക് മലപ്പുറം-കോട്ടക്കുന്നില്‍ എത്തിച്ചേരുക.നേരത്തെ പരിചയമില്ലാത്തവര്‍ക്കും വരാം. ഫോണില്‍ ബന്ധപ്പെടുനതിനായി blogacademy@gmail.com എന്ന വിലാസത്തില്‍ സ്വന്തം ഫോണ്‍ നംബറും പേരും അറിയിച്ചാല്‍ തിരിച്ചു വിളിക്കുന്നതാണ്.
for malayalam unicode fonts,click the button bellow
അക്കാദമിയുടെ ലിങ്ക് ബാനര്‍ നിങ്ങാളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാനുള്ള കോഡ്
<center><a href="http://keralablogacademy.blogspot.com/" target="_blank" title="WELCOMES YOU TO KERALA BLOG ACADEMY"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh28PNqY5TM9e_3TU5GSEGgMwMswhAn9JSSuoiKiogxKufEwzajGGB0-DF1qpxCP-XuB8BV6flAXM1YkwoZLbedCAY85QFNw_gN-b0mu863_jqYq1-v9ZD3EtLcLuPgX8BjAyN6rTBtVHM/s200/Blog+Banner+f.jpg"</center></div>
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം. അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, ശക്തിക്കും,സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.ബൂലോകത്തെ ജന സാന്ദ്രത വര്‍ദ്ദിപ്പിച്ച് ബൂലോകം ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് പ്രവര്‍ത്തനം.മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും. ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും,നല്കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.
10 comments:
നന്നായിരിക്കുന്നു.
തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു.
തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും.
കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്.
ബൂലോകത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവര്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലയാണെങ്കിലും, അനൌപചാരികമായി ഒരു ബ്ലോഗ് മീറ്റിന്റെ ഹൃദ്യമായ അനുഭവം കൂടി ശില്‍പ്പശാലക്ക് ഉണ്ടെന്നതിനാല്‍ നാട്ടിലുള്ള മുഴുവന്‍ ബ്ലോഗേഴ്സും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://thrisur.blogspot.com/
മലബാറി നന്ദി ഇത് അപ്‌ലോഡിയതില്‍.
നന്ദി മലബാറി
പ്രിയ ബ്ലോഗ് സഹോദരങ്ങളെ,
നമ്മുടെ തൃശൂര്‍ ശില്‍പ്പശാല മെയ് 18 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുകയാണ്.ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് ഓഡിറ്റോറിയമാണ് വേദി.
അവിടത്തെ ശില്‍പ്പശാല സംഘാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഡി.പ്രദീപ്‌കുമാര്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലോ,നെറ്റിലോ വരാത്തതിനാല്‍ മെയിലുകളും,കമന്റുകളും ശ്രദ്ധയില്‍ പെടാതിരിക്കാനും,പെട്ടെന്നു മറുപടി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഡി.പ്രദീപ്‌കുമാറിന്റെ മൊബൈലിലേക്ക് നേരിട്ടു വിളിക്കാം എന്ന് അറിയിച്ചിരിക്കുന്നു. ശില്‍പ്പശാലക്ക് വരുന്ന മാന്യ ബ്ലോഗര്‍മാര്‍ ഡി.പ്രദീപ്കുമാറിന്റെ 9447181006 എന്ന നംബറില്‍ ദയവായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തൃശൂര്‍ ശില്‍പ്പശാലബ്ലോഗിലേക്കുള്ള ലിങ്ക് താഴെ:
http://thrisur.blogspot.com/
തൃശൂര്‍,തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലക്കുള്ള കാര്യപരിപാടിയുടെ മാതൃക കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
മലബാറി നന്ദി...നന്ദി...
പ്രിയ ബൂലോക സുഹൃത്തുക്കളെ,
സജിയുടെയും , അനില്‍ശ്രീയുടേയും ബ്ലൊഗുകളില്‍ ബൂലോകത്തെ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ട് ഒരു കേരള്‍സ്.കോം രംഗപ്രവേശം ചെയ്ത കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
പ്രസ്തുത കച്ചവട വെബ് സൈറ്റ് ബൂലോകത്തെ കഥകളുടേയും,കവിതകളുടേയും ഒരു സമാഹാരം ബ്ലോഗര്‍മാരുടെ അറിവോ സമ്മതമോ കൂടാതെ നിര്‍മ്മിച്ച് വച്ച് പരസ്യങ്ങളുടെ വലയും വിരിച്ച് കത്തിരിക്കുന്ന വിവരം അറിഞ്ഞിട്ടില്ലാത്തവര്‍ ആ സൈറ്റില്‍ ചെന്ന് തങ്ങളുടെ സൃഷ്ടികളെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഈ വെബ് സൈറ്റ് ഉടമകള്‍ക്കെതിരെ ഫലപ്രദമായ എന്തെങ്കിലും നിയമ നടപടിക്കു സാധ്യതയുണ്ടോ എന്ന് നമുക്ക് ബന്ധപ്പെട്ടവരുമായി ആലോചിക്കാം. ആദ്യം ലിങ്കുകളിലൂടെ അവിടെയെത്തി, കഷ്ടനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുക.
അവിടേ പരസ്യങ്ങളിലൊന്നും ഞെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
ജൂലായ് 13 ലെ മലപ്പുറം
ബ്ലോഗ് ശില്‍പ്പശാലയുടെ മുന്നോടിയായി ജൂലായ് 6ന് (ഞായര്‍)മലപ്പുറം ഗ്രേസ് ഹോട്ടലില്‍ വച്ചോ,കോട്ടക്കുന്നില്‍ വച്ചോ ശില്‍പ്പശാലയുടെ സംഘാടന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ബ്ലോഗര്‍മാരുടേയും, താല്‍പ്പര്യമുള്ളവരുടേയും ഒരു യോഗം ചേരുന്നുണ്ട്.മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരും july 6 th ഉച്ചക്ക് ശേഷം 2 മണിക്ക് മലപ്പുറം-കോട്ടക്കുന്നില്‍ എത്തിച്ചേരുക.നേരത്തെ പരിചയമില്ലാത്തവര്‍ക്കും വരാം. ഫോണില്‍ ബന്ധപ്പെടുനതിനായി blogacademy@gmail.com എന്ന വിലാസത്തില്‍ സ്വന്തം ഫോണ്‍ നംബറും പേരും അറിയിച്ചാല്‍ തിരിച്ചു വിളിക്കുന്നതാണ്.
ബ്ലോഗ് അക്കാദമി സന്ദര്‍ശിക്കാന്‍ വൈകി. സാരമില്ല. ഇനി പതിവായി ആ വഴിക്ക് വരാം. സന്തോഷത്തോടെ.
Post a Comment