Monday, 5 May 2008

ബ്ലോഗ്‌ ശില്‍പശാല ; വാര്‍ത്തകളിലൂടെ
ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോടു വെച്ചു നടന്ന ശില്‍പശാലയുമായി പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്ലതുപോലെ സഹകരിച്ചിരുന്നു.


ശില്‍പശാലക്കുശേഷം പ്രധാന ദിനപത്രങ്ങളില്‍ 28-04-2008ന്‌ പ്രസിദ്ധീകരിച്ച വാര്‍ത്താ കഷ്‌ണങ്ങള്‍ ഇവിടെ കൊളുത്തി വെക്കട്ടെ :


(കൂട്ടത്തില്‍ ബ്ലോഗ്‌ ശില്‍പശാല വിജയിപ്പിക്കാന്‍ വല്ലാതെ വിയര്‍ത്ത മലബാറി , സുനില്‍ കെ. ഫൈസല്‍ , ഏറനാടന്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കട്ടെ )


13 comments:

ആദിത്യനാഥ്‌ said...

ഇനി നമുക്കറിയേണ്ടത്‌ ശില്‍പശാലയിലൂടെ പുറത്തിറങ്ങിയ പുതിയ ബ്ലോഗുകളെക്കുറിച്ചാണ്‌.

ചിത്രകാരന്‍chithrakaran said...

പ്രിയപ്പെട്ട ആദിത്യനാഥേ,
ഇത്ര ഗംഭീരമായൊക്കെ വാര്‍ത്ത വന്നിട്ടുണ്ടെന്ന് കാണുന്നത് ഇപ്പോഴാണ്. കണ്ണൂരില്‍ ദേശാ‍ഭിമാനിയുടെ ബ്ലാക്ക്/വൈറ്റ് വാര്‍ത്തയാണുണ്ടായിരുന്നത്. അവര്‍ കോഴിക്കോട് കളറിലാണു കൊടുത്തതെന്ന് ഈ പോസ്റ്റ് കാണുംബോളാണ്‍ അറിയുന്നത്.ഇതു പോസ്റ്റ് ചെയ്തതിന് ആദിത്യനാഥിന് പ്രത്യ്യേകം അഭിനന്ദനങ്ങള്‍!!!

ഇത്രയും നല്ലൊരു കവറേജു നല്‍കിയ കോഴിക്കോട്ടെ നന്മ നിറഞ്ഞ പത്രപ്രവര്‍ത്തകര്‍ക്കും,പത്ര മാധ്യമങ്ങള്‍ക്കും ആദ്യമേ നന്ദി പറയാം.
പിന്നെ, കോഴിക്കോടെ ശില്‍പ്പശാലക്കു ചുക്കാന്‍ പിടിച്ച മലബാറി സുനീഷിന്റെയും,ഏറനാടന്‍,സുനില്‍കെ.ഫൈസല്‍മാരുടേയും അര്‍പ്പണമനോഭാവത്തിനുള്ള അംഗീകാരം കൂടിയാണ് ഈ മാധ്യമ പിന്തുണ.
അഭിനന്ദനങ്ങള്‍ ... ഇഷ്ടന്മാരെ!!!!!!!!!!

യാരിദ്‌|~|Yarid said...

ഇത്രയും വലിയ വാര്‍ത്തകള്‍ വന്ന വിവരം ഇപ്പോഴാ അറിയുന്നതു. നന്നായി ആദിത്യനാഥെ..:)

മലബാറി said...

പുതുബ്ലോഗുകളെപറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടീരിക്കുകയാണ്.

ബയാന്‍ said...

ഹ ഹ ഇത്രയ്ക്കായോ... :)

ആദിത്യനാ‍ാ‍ാ‍ാഥ്.

മാവേലി കേരളം said...

ഇതു വളരെ ഗംഭീരമായിരിയ്ക്കുന്നല്ലോ

കണ്ണൂരാന്‍ - KANNURAN said...

ആദിത്യ അല്പം വൈകിയെങ്കിലും പോസ്റ്റിട്ടതു നന്നായി. കണ്ണൂര്‍ എഡിഷനില്‍ ദേശാഭിമാനിയും ഹിന്ദുവും മാത്രമാണ് വാര്‍ത്ത നല്‍കിയത്. ഇനി അമൃത, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ജയ്ഹിന്ദ് എന്നിവയുടെ ന്യൂസ് ക്ലിപ്പുകള്‍ കിട്ടനെന്തു വഴി?‍

തോന്ന്യാസി said...

ചിത്രങ്ങളില്‍ പോയി, ക്ലിക്കീട്ടും ക്ലിക്കീട്ടും വലുതാവുന്നില്ല.........

അപ്പു said...

ബ്ലോഗ് കൂടുതല്‍ ജനകീയമാകുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!

ആദിത്യനാഥ്‌ said...

ദേശാഭിമാനിയുടെ ഒരു ലേഡി റിപ്പോര്‍ട്ടര്‍ ആയിരുന്നു വന്നിരുന്നത്‌. സ്‌ത്രീ ബ്ലോഗര്‍മാരെക്കുറിച്ചായിരുന്നു അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്‌. എന്താ പെണ്ണുങ്ങളൊന്നും ബ്ലോഗാനായി മുന്നോട്ടു വരാത്തത്‌. വളരെ ചുരുക്കം പെണ്‍ബ്ലോഗര്‍മാരല്ലെ ഉള്ളു.

ശരിയാണല്ലൊ തോന്ന്യാസി. ഞാന്‍ അബദ്ധത്തില്‍ വല്ല തോന്ന്യാസോം ചെയ്‌തു പോയോ. ക്ലിക്കീട്ടും ക്ലീക്കിട്ടും വലുതാവുന്നില്ലല്ലൊ. എന്താവും കാര്യം ബ്ലോഗ്‌ അക്കാദമിക്ക്‌ ഇതും ഒരു പരീക്ഷണ, പഠന സാമഗ്രിയാക്കാമൊ. ഓടി വരൂ ബ്ലോഗു പ്രൊഫസര്‍മാരേ....

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ആദിത്യനാഥേ നന്ദിയുണ്ട്ട്ടാ. വൈകിയാണേലും വാര്‍ത്തകള്‍ കണ്ടല്ലോ. :)

ചിത്രകാരന്‍chithrakaran said...

ആദിത്യനാഥ്,
ആ പത്രങ്ങളുടെയൊക്കെ ഒറിജിനല്‍ വേണമായിരുന്നു. നമ്മുടെ അടുത്ത ബ്ലോഗ് ശില്‍പ്പശാലകളില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് ബ്ലോഗ് കണ്ടിട്ടില്ലാത്തവര്‍ക്ക് പ്രചോദനമാകും. ആദിത്യനാഥും,ആര്‍.ഗിരീഷും,മലബാറിയുമൊക്കെ എല്ലാ പത്രങ്ങളുടേയും രണ്ടോ,മൂന്നോ കോപ്പി വീതം ഒന്നു സംഘടിപ്പിച്ചു തരണം.ഫോട്ടോസ്റ്റാറ്റ് പോര.

പിന്നെ, സുഹൃത്തുക്കളേ...
നമ്മുടെതിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല ഏറെക്കുറെ ഈ മാസം തന്നെ നടത്താനാകുമെന്ന് തോന്നുന്നു.ശില്‍പ്പശാല സംഘാടനത്തിന്റെ ഭാഗമായി അവിടെ പോസ്റ്റിട്ടിട്ടുണ്ട്.വായിക്കുക, പ്രോത്സാഹിപ്പിക്കുക.

Areekkodan | അരീക്കോടന്‍ said...

പോസ്റ്റ് ചെയ്തതിന് ആദിത്യനാഥിന് പ്രത്യ്യേകം അഭിനന്ദനങ്ങള്‍!!!
ചിത്രങ്ങളില്‍ പോയി, ക്ലിക്കീട്ടും ക്ലിക്കീട്ടും വലുതാവുന്നില്ല.........