Friday 9 May 2008

ടി.വി.റിപ്പോര്‍ട്ട് -കോഴിക്കോട് ബ്ലോഗ് ശില്പശാല

കോഴിക്കോട് എപ്രില്‍ 27നു നടന്ന ബ്ലോഗ് ശില്പശാലയുടെ പത്ര റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ.ഇനി ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യം അമ്യതാ ടി വി യില്‍ വന്ന റിപ്പോര്‍ട്ട്

10 comments:

ACHU.M.R said...

നന്നായിരിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു.
തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും.
കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്.
ബൂലോകത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവര്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലയാണെങ്കിലും, അനൌപചാരികമായി ഒരു ബ്ലോഗ് മീറ്റിന്റെ ഹൃദ്യമായ അനുഭവം കൂടി ശില്‍പ്പശാലക്ക് ഉണ്ടെന്നതിനാല്‍ നാട്ടിലുള്ള മുഴുവന്‍ ബ്ലോഗേഴ്സും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://thrisur.blogspot.com/

ഏറനാടന്‍ said...

മലബാറി നന്ദി ഇത് അപ്‌ലോഡിയതില്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്ദി മലബാറി

chithrakaran ചിത്രകാരന്‍ said...

പ്രിയ ബ്ലോഗ് സഹോദരങ്ങളെ,
നമ്മുടെ തൃശൂര്‍ ശില്‍പ്പശാല മെയ് 18 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുകയാണ്.ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് ഓഡിറ്റോറിയമാണ് വേദി.
അവിടത്തെ ശില്‍പ്പശാല സംഘാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഡി.പ്രദീപ്‌കുമാര്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലോ,നെറ്റിലോ വരാത്തതിനാല്‍ മെയിലുകളും,കമന്റുകളും ശ്രദ്ധയില്‍ പെടാതിരിക്കാനും,പെട്ടെന്നു മറുപടി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഡി.പ്രദീപ്‌കുമാറിന്റെ മൊബൈലിലേക്ക് നേരിട്ടു വിളിക്കാം എന്ന് അറിയിച്ചിരിക്കുന്നു. ശില്‍പ്പശാലക്ക് വരുന്ന മാന്യ ബ്ലോഗര്‍മാര്‍ ഡി.പ്രദീപ്കുമാറിന്റെ 9447181006 എന്ന നംബറില്‍ ദയവായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തൃശൂര്‍ ശില്‍പ്പശാലബ്ലോഗിലേക്കുള്ള ലിങ്ക് താഴെ:
http://thrisur.blogspot.com/

Blog Academy said...

തൃശൂര്‍,തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലക്കുള്ള കാര്യപരിപാടിയുടെ മാതൃക കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

മലബാറി നന്ദി...നന്ദി...

Blog Academy said...

പ്രിയ ബൂലോക സുഹൃത്തുക്കളെ,
സജിയുടെയും , അനില്‍ശ്രീയുടേയും ബ്ലൊഗുകളില്‍ ബൂലോകത്തെ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ട് ഒരു കേരള്‍സ്.കോം രംഗപ്രവേശം ചെയ്ത കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
പ്രസ്തുത കച്ചവട വെബ് സൈറ്റ് ബൂലോകത്തെ കഥകളുടേയും,കവിതകളുടേയും ഒരു സമാഹാരം ബ്ലോഗര്‍മാരുടെ അറിവോ സമ്മതമോ കൂടാതെ നിര്‍മ്മിച്ച് വച്ച് പരസ്യങ്ങളുടെ വലയും വിരിച്ച് കത്തിരിക്കുന്ന വിവരം അറിഞ്ഞിട്ടില്ലാത്തവര്‍ ആ സൈറ്റില്‍ ചെന്ന് തങ്ങളുടെ സൃഷ്ടികളെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഈ വെബ് സൈറ്റ് ഉടമകള്‍ക്കെതിരെ ഫലപ്രദമായ എന്തെങ്കിലും നിയമ നടപടിക്കു സാധ്യതയുണ്ടോ എന്ന് നമുക്ക് ബന്ധപ്പെട്ടവരുമായി ആലോചിക്കാം. ആദ്യം ലിങ്കുകളിലൂടെ അവിടെയെത്തി, കഷ്ടനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുക.
അവിടേ പരസ്യങ്ങളിലൊന്നും ഞെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

chithrakaran ചിത്രകാരന്‍ said...

ജൂലായ് 13 ലെ മലപ്പുറം
ബ്ലോഗ് ശില്‍പ്പശാലയുടെ
മുന്നോടിയായി ജൂലായ് 6ന് (ഞായര്‍)മലപ്പുറം ഗ്രേസ് ഹോട്ടലില്‍ വച്ചോ,കോട്ടക്കുന്നില്‍ വച്ചോ ശില്‍പ്പശാലയുടെ സംഘാടന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ബ്ലോഗര്‍മാരുടേയും, താല്‍പ്പര്യമുള്ളവരുടേയും ഒരു യോഗം ചേരുന്നുണ്ട്.മലപ്പുറം ബ്ലോഗ് ശില്‍പ്പശാലയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരും july 6 th ഉച്ചക്ക് ശേഷം 2 മണിക്ക് മലപ്പുറം-കോട്ടക്കുന്നില്‍ എത്തിച്ചേരുക.നേരത്തെ പരിചയമില്ലാത്തവര്‍ക്കും വരാം. ഫോണില്‍ ബന്ധപ്പെടുനതിനായി blogacademy@gmail.com എന്ന വിലാസത്തില്‍ സ്വന്തം ഫോണ്‍ നംബറും പേരും അറിയിച്ചാല്‍ തിരിച്ചു വിളിക്കുന്നതാണ്.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ബ്ലോഗ്‌ അക്കാദമി സന്ദര്‍ശിക്കാന്‍ വൈകി. സാരമില്ല. ഇനി പതിവായി ആ വഴിക്ക്‌ വരാം. സന്തോഷത്തോടെ.