Thursday 2 April 2009

വടകര ബ്ലോഗ് ശില്‍പ്പശാല മെയ് 3ന്

സുഹൃത്തുക്കളെ,
2009 മെയ് 3ന് ഉച്ചക്ക് 1 മണിക്ക് കോഴിക്കോട് ജില്ലയിലെ വടകരയില്‍ മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ ഒരു ബ്ലോഗ് ശില്‍പ്പശാല നടത്താന്‍ വടകരയിലെ പ്രമുഖ ബ്ലോഗേഴ്സും, ബ്ലോഗര്‍മാരാകാന്‍ താല്‍പ്പര്യപ്പെടുന്ന ചില സുഹൃത്തുക്കളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു.
പ്രസ്തുത ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ് വായനക്കാരും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായ കടത്തനാടനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശില്‍പ്പശാലയില്‍ പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള പ്രമുഖ ബ്ലോഗര്‍മാര്‍ നല്‍കുന്നതായിരിക്കും. കൂടാതെ ബ്ലോഗേഴ്സിന്റെ അനൌപചാരികമായ ഒത്തുകൂടല്‍ വേദിയായും ഈ ശില്‍പ്പശാലക്ക് പ്രസക്തി കൂടുതലുള്ളതിനാല്‍ മെയ് 3 ന് കേരളത്തില്‍ ഉള്ള പ്രവാസി ബ്ലോഗര്‍മാര്‍ തീര്‍ച്ചയായും ഈ സന്ദര്‍ഭം ഒത്തുചേരാനും, നേരില്‍ കാണാനുമുള്ള സുവര്‍ണ്ണാവസരമായി
മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് ആശിക്കട്ടെ.
ഈ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും,അറിയിപ്പുകളും കോഴിക്കോട് ബ്ലോഗ് അക്കാദമിയിലോ, കടത്തനാടന്റെ ബ്ലോഗിലോ പോസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.കടത്തനാടന്‍ : 9495317992
വടകരയിലെ ബ്ലോഗ് ശില്‍പ്പശാല സംഘാടകര്‍:
അഡ്വ:സി ഭാസ്കരൻ .
നാരായണ നഗരം കുട്ടികൃഷ്ണൻ.
ഷർളിൻ ദാസ്‌ .
കെ എം ബാബു.
എ പി ശശിധരൻ മാസ്റ്റർ.
ഒഡേസ സത്യൻ.
എടച്ചേരി ദാസൻ.

കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്‍പതാമത്തെ ശില്‍പ്പശാലയായിരിക്കും വടകരയിലേത്. 2008 മാര്‍ച്ച് 23 ന് കണ്ണൂരില്‍ വച്ചായിരുന്നു ആദ്യ ശില്‍പ്പശാല. പിന്നീട്, ഏപ്രില്‍ 27 ന് കോഴിക്കോടും, മെയ് 18 ന് തൃശൂരും (തൃശൂര്‍ ചിത്രങ്ങള്‍), ജൂണ്‍ 1 ന് തിരുവനന്തപുരത്തും, ജൂലായ് 13 ന് മലപ്പുറത്തും ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു.പിന്നീട്, ആറാമത്തെ ബ്ലോഗ് ശില്‍പ്പശാല 2008 സെപ്തമ്പര്‍ 21നു വീണ്ടും കണ്ണൂരിലും.,ഏഴാമത് ശില്‍പ്പശാല വയനാട്ടിലെ മാനന്തവാടിയില്‍ നവംബര്‍ 2 നും,എട്ടാമത്തെ ശില്‍പ്പശാല ഡിസംബര്‍ 27 ആലപ്പുഴയിലും നടത്തിയിരുന്നു.

8 comments:

anushka said...

i will try to attend it..

ചാണക്യന്‍ said...

നടക്കട്ടെ...ആശംസകള്‍....

kadathanadan:കടത്തനാടൻ said...

;;

Areekkodan | അരീക്കോടന്‍ said...

ശില്‍പശാലയില്‍ പങ്കെടുക്കണം എന്നുണ്ടായിരുന്നു.പക്ഷേ അന്ന് മാനന്തവാടിയില്‍ നിന്നുള്ള എന്റെ കുടിഇറക്കം ഫിക്സ്‌ ചെയ്തു.മീറ്റിന്‌ എല്ലാ ആശംസകളും അറിയിക്കുന്നു.

Kalpak S said...

ഞാന്‍ ചിലപ്പോ എത്തും ട്ടോ.....
ബഡഗര ഞമ്മളുടെ തട്ടകം അല്ലേ ....!!

Isahak Aradan said...

പ്രിയ സുഹൃത്തുക്കളെ,
എന്റെ മലയാളി ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്കായി ഇതാ ഏറ്റവും പുതിയ ഒരു Blogger Template...
ഇതു ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ Click ചെയ്യുക ....

Malayalam Blogger Template

kadathanadan:കടത്തനാടൻ said...

...

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ബ്ലോഗ്‌ കൂട്ടായ്‌മയിലൂടെ പുതിയൊരു സംഘചേതന വളരട്ടെ