വി.കെ.ആദര്‍ശ് ബ്ലോഗിന്റെ പ്രസക്തിയെക്കുറിച്ചും,സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സമൂഹ ശുദ്ധീകരണ ശേഷിയെക്കുറിച്ചും ക്ലാസ്സെടുക്കുന്നു.
ബ്ലോഗാര്‍ത്ഥികള്‍ക്ക് വിദ്യാരംഭം നടത്തുന്നത് എല്‍.സി.ഡി പ്രൊജക്റ്ററിലൂടെ സ്ക്രീനില്‍ പ്രദര്ശിപ്പിക്കാനായതിനാല് ...ചടങ്ങ് അനായാസമായി നടത്താനാകുന്നു. മണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ബ്ലോഗ് വിദ്യാരംഭം.
പെരിന്തല്മണ്ണയിലൊന്നും പോകുന്നില്ല. തമിഴ്നാട്ടിലെ ജോലിസ്ഥലത്തുനിന്നും എത്തിയ തോന്ന്യാസി കണ്ണൂരാനുമായി സൌഹൃദത്തിന്റെ നിറവില്‍... ആത്മസംതൃപ്തിയുമായി.
മാതൃഭൂമി എഡിറ്റോറിയല്‍ വിഭാഗത്തിലെ ബ്ലോഗേഴ്സ് കൂടിയായ (വലത്തുനിന്ന്)ടി.സുരേഷ് ബാബു (ബ്ലോഗ്:വിദേശ സിനിമ(ലോങ്ങ് ഷോട്ട്സ്) ആര്.ഗിരീഷ് കുമാര്‍ (എന്‍.ആര്.ഐ.ലോകം)......
ഉര്‍ജ്ജ്വസ്വലമായ സംഘാടക പ്രാവീണ്യവുമായി മലബാറി സുനീഷ്. ..., കെ.പി.സുകുമാരേട്ടന്റെ കൂടെ.
തോന്ന്യാസി, കണ്ണൂരാന്‍,വി.കെ.ആദര്‍ശ് എന്നിവര്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ബൂലോകത്തെ അറിയിച്ചുകൊണ്ടിരിക്കെ ഏറനാടനും സുനീഷും സംഘാടകത്വത്തിന്റെ വിയര്‍പ്പില്‍ വേദിയൊരുക്കുന്നു.
ബ്ലോഗ് സഹോദരങ്ങള്‍ക്ക് സ്വാഗതം.... നന്മയുടെ നഗരത്തിലേക്ക് !!!
എന്റെ ബ്ലോഗ് അനുഭവങ്ങള്‍. യുവ എഴുത്തുകാരിയായ മൈന ഉമൈബാന്‍ ബ്ലോഗിലേക്ക് എത്തിപ്പെട്ട വഴികള്‍ വിവരിക്കുന്നു.
കണ്ണൂരുവച്ചു നല്കിയ വാക്കുപാലിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം. ഒരു മാസം മുന്‍പ് കണ്ണൂരിലെ ശില്‍പ്പശാലയില്‍ പങ്കെടുത്തപ്പോള്‍ കോഴിക്കോട് ശില്‍പ്പശാല ഉടന്‍ എന്നു സധൈര്യം പ്രഖ്യാപിച്ച ഏറനാടന്‍ ബ്ലോഗേഴ്സിനോട് സംസാരിക്കുന്നു.
നിറഞ്ഞ സദസ്സില്‍ കണ്ണൂരാന്റെ സോദോഹരണ ബ്ലോഗ് എങ്ങിനെ നിര്‍മ്മിക്കാം എന്ന ക്ലാസ്സ്. എല്‍.സി.ഡി പ്രൊജക്റ്ററിന്റെ സഹായത്തോടെ.
ബ്ലോഗര്‍ ഡി.പ്രദീപ്കുമാര്‍(തൃശൂര്‍ ആകാശവാണി) പോഡ് കാസ്റ്റിങ്ങിനെക്കുറിച്ച് (ഓഡിയോ)ക്ലാസ്സെടുക്കുന്നു. ഗ്രീന്‍ റേഡിയോ,എം.പോഡ്,.....തുടങ്ങിയവയുടെ സാധ്യത റേഡിയോയുടെ പരിമിതികളെ മറികടക്കുന്നതിന്റെ ആത്മവിശ്വാസം ആ വാക്കുകളില്‍ ധ്വനിച്ചിരുന്നു.
സ്വന്തം ഈ-മെയില്‍ വിലാസം മറന്നുപോയതിനാല്‍ വിദ്യാരംഭം പൂര്‍ത്തിയാക്കാനായില്ലെങ്കിലും.... കേരളത്തിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറായ ജഫ്രീന ബ്ലോഗാര്‍ത്ഥി വിദ്യാരംഭവേദിയില് ബ്ലൊഗ് മാഷ് കണ്ണൂരാനോടൊപ്പം.
അരീക്കോടന്‍ മാഷ്, ഫൈസല്‍, വിശ്വപ്രഭ, ഡി.പ്രദീപ് കുമാര്‍... സൌഹൃദ വേദികൂടിയായ ബ്ലോഗ് ശില്‍പ്പശാലയില്‍.
ചിത്രകാരന്റെ ഭ്രാന്തിനു സ്നേഹത്തോടെ കാവലിരിക്കുന്ന മകന് അച്ചു.എം.ആര്.
വളരെയേറെ പ്രതീക്ഷയോടെ കാത്തിരൊന്നൊരു ദിവസമായിരുന്നു ഇന്ന്. 3-4 ആഴ്ചകള്‍ നീണ്ട ശ്രമത്തിന്റെ പര്യവസാനം.
കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്പശാലയില് പങ്കെടുത്ത ഏറനാടന്റെയും, ആദിത്യനാഥിന്റെയും താല്പര്യപ്രകാരമായിരുന്നു കോഴിക്കോട് ശില്പശാല നടത്തണമെന്ന തീരുമാനം. തുടര്‍ന്ന് പോസ്റ്റിലൂടെയും ഫോണിലൂടെയും സുനില്‍.കെ.ഫൈസല്‍, മലബാറി, മൈന തുടങ്ങിയ ബ്ലോഗര്‍മാരും ചേര്‍ന്ന് ഈ ദൌത്യം ഏറ്റെടുത്തു. പത്രദൃശ്യമാധ്യമങ്ങള്‍ ബ്ലോഗ് ശില്പശാല നടക്കാന്‍ പോകുന്നുവെന്ന് വളരെ ഭംഗിയായി തന്നെ റിപ്പോര്‍ട്ട് നല്കിയതിനാല് പങ്കെടുക്കാന്‍ 100ലധികം ബ്ലോഗാര്‍ത്ഥികള്‍ ടെലഫോണിലൂടെ രജിസ്ട്രേഷന് നടത്തിയിരുന്നു. ബൂലോഗത്തെപ്പറ്റിയും, ബ്ലോഗിംങ്ങിനെക്കുറിച്ചും ആദ്യപാഠങ്ങള്‍ 6 പേജ് വരുന്ന ചെറിയ കുറിപ്പ് തയ്യാറാക്കിയിരുന്നു.
ഉച്ചക്ക് 2 മണിക്കാണ് ബ്ലോഗ് ശില്പശാല നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഞങ്ങള്‍ രാവിലെ 9 മണിക്കു തന്നെ വേദിയില്‍ എത്താമെന്നായിരുന്നു തീരുമാനം. കണ്ണൂരില്‍ നിന്നും ഞാനെത്തുമ്പോഴേക്കും മലബാറി കൊല്ലത്തു നിന്നും എത്തിയ വി.കെ.ആദര്‍ശുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രകാരന്, ഏറനാടന്‍, സുനില്‍.കെ.ഫൈസല്‍ എന്നിവരെത്തി. ശില്പശാല നടക്കുന്ന ഹാളിലേക്ക് നീങ്ങുമ്പോഴേക്കും ശില്പശാലയില് പങ്കെടുക്കാനായി തമിഴ് നാട്ടിലെ ആണ്ടിപ്പട്ടിയില്‍ നിന്നും തോന്ന്യാസിയും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മണിക്കുട്ടിയും, ആദിത്യനാഥും എത്തി. ബ്ലോഗര്‍മാര്‍ എത്തിയതോടെ ഹാളിലും പുറത്തും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി, ബാനറുകള്‍ കെട്ടി, കുടിവെള്ളം എത്തിച്ചു. പിന്നാലെ നിത്യന്, വിശ്വപ്രഭ എന്നീ ബ്ലോഗര്‍മാരും എത്തിച്ചേര്‍ന്നു. നെറ്റ് കണക്ഷന്, എല്‍.സി.ഡി. പ്രൊജക്ടര്‍ എന്നിവ തയ്യാറാക്കി, ഒരുക്കങ്ങള്‍ സംബന്ധിച്ച പോസ്റ്റ് പബ്ലിഷ് ചെയ്യുകയും ചെയ്തു. ഊണു കഴിച്ചെത്തുമ്പോഴേക്കും ബ്ലോഗാര്‍ത്ഥികള്‍ എത്തി തുടങ്ങിയിരുന്നു.
മലപ്പുറത്തെ മദ്രസ അധ്യാപകനായ പി.ബഷീറാണ് ആദ്യമെത്തിയത്. വന്ന എല്ലാവരും വളരെ പ്രതീക്ഷയോടെയായിരുന്നു ശില്പശാലയെ ഉറ്റു നോക്കിയിരുന്നത്. പലതവണ സ്വന്തമായി പരിശ്രമിച്ചിട്ടും ബ്ലോഗുണ്ടാക്കാന് സാധിക്കാതെ പോയവര്‍, ബ്ലോഗുണ്ടാക്കിയെങ്കിലും മലയാളത്തില്‍ എങ്ങിനെ എഴുതും എന്നറിയാത്തവര്‍, ബ്ലോഗെന്താണെന്നറിയാത്തവര് അങ്ങിനെ എല്ലാ തരം ആളുകളും ഉണ്ടായിരുന്നു. ചെറിയ കുട്ടികള്‍ മുതല്‍ വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന പൌരന്മാര് വരെ. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ. നമ്മുടെ മലയാളി സമൂഹത്തിന്റെ എല്ലാ തുറകളുലുമുള്ളവര് ശില്പശാലക്കെത്തിയിരുന്നു എന്നത് ശുഭ സൂചനയാണ്. ഏകദേശം 250ല്‍ അധികം ആളുകള്‍ ശിലപശാലയില്‍ പങ്കെടുത്തു. വളരെ ആവേശത്തോടെയാണെല്ലാവരും പങ്കെടുക്കാനായെത്തിയതെന്നത് എടുത്തു പറയേണ്ടതാണ്. കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രമല്ല, അയല്‍ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നു പോലും ബ്ലോഗാര്‍ത്ഥികള്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നും നിരവധി പേര് എത്തിച്ചേര്‍ന്നിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായി.
ബ്ലോഗാര്‍ത്ഥികളെ പോലെ തന്നെ വളരെ ആവേശത്തോടെയാണ് ബൂലോഗരും ശിലപശാലയെ കണ്ടത്. ബെര്‍ളി തോമസ്, ഡി.പ്രദീപ് കുമാര്‍, മൈന, അരീക്കോടന്‍, ദ്രൌപതി, ടി.സുരേഷ്ബാബു, ആര്.ഗിരീഷ് കുമാര്‍, പ്രസാദ് വിമതം, കെ.പി.റഷീദ് (കവിതക്കൊരിടം), ഫൈസല്‍ പൊയില്‍, മിനീസ്, സഹ്യന്, പ്രസാദ്കുമാര്‍, കയ്യെഴുത്ത്, മുരളിക, ഷാഫി (പെരുവഴി), മനോജ് കാട്ടാമ്പള്ളി തുടങ്ങിയ ബ്ലോഗര്‍മാരും എത്തിയിരുന്നു. (വല്ലവരുടെയും പേരു വിട്ടു പോയെങ്കില്‍ ക്ഷമിക്കണം.).
രണ്ടുമണിക്കു തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും 2.30നാണ് ശില്പശാല തുടങ്ങിയത്. ബ്ലോഗാര്ത്ഥികളെയും ബ്ലോഗര്‍മാരെയും ബ്ലോഗിണികളെയും കോഴിക്കോട് ബ്ലോഗക്കാദമിക്കു വേണ്ടി മലബാറി ഹൃദ്യമായി സ്വാഗതം ചെയ്തു. തുടര്‍ന്ന് ബ്ലോഗ് അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ചിത്രകാരന് ഹ്രസ്വമായ ഒരാമുഖ പ്രസംഗം നടത്തി. ബ്ലോഗിന്റെ സാധ്യതകള്‍, ഉപയോഗങ്ങള്‍ എന്നിവ ലളിതമായ ഭാഷയില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി വിവരിച്ചു. ശില്പശാലയുടെ ലക്ഷ്യങ്ങള്‍ ഏറനാടന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിവരിച്ചത് കാണിക്കള്ക്കേറെ രസിച്ചു.
തുടര്‍ന്ന് പ്രജക്ടറിന്റെ സഹായത്തോടെ എങ്ങിനെ യൂനിക്കോഡ് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ മലയാളം വായിക്കാമെന്ന് ഞാന്‍ വിവരിച്ചു. എഴുത്തുപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം, ബ്ലോഗര്‍/വേര്‍ഡ് പ്രസ്സ് എന്നിവയില്‍ ബ്ലോഗുണ്ടാക്കുന്നവിധം, ബൂലോഗത്തെ പൊതുസ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചും ഒരു ചെറിയ ക്ലാസ്സ് ഞാനെടുക്കുകയുണ്ടായി. (ആര്‍ക്കെങ്കിലും വല്ലതും പിടികിട്ടിയോ ആവോ?) മ്യൂസിക്ക് ബ്ലോഗിംഗിനെക്കുറിച്ചും പോഡ്കാസ്റ്റിനെക്കുറിച്ചും തൃശൂര്‍ ആകാശവാണിയിലെ ഉദ്യോഗസ്ഥനും പ്രമുഖ ബ്ലോഗറുമായ ഡി.പ്രദീപ് കുമാര്‍ വിശദമായ ക്ലാസ് നല്കി. തുടര്‍ന്ന് ആനുകാലികങ്ങളില്‍ സ്ഥിരമായെഴുതുന്ന വി.കെ.ആദര്‍ശ് ബ്ലോഗിന്റെ ഭാവിയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും അതീവ ലളിതമായി, നര്‍മ്മത്തില്‍ ചാലിച്ച് സംസാരിച്ച് സദസ്സിനെ കയ്യിലെടുത്തു. തുടര്‍ന്ന വിക്കിപീഡിയയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ ബ്ലോഗറായിരുന്ന വിശ്വപ്രഭ സംസാരിച്ചു. തന്റെ ബ്ലോഗനുഭവങ്ങളെക്കുറിച്ചും, എങ്ങിനെ ബ്ലോഗറായെന്നും മൈന സംസാരിച്ചു. അപ്പോഴേക്കും സമയം 5 മണിയായിരുന്നു. രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായ ക്ലാസ്സുകള്‍ (എന്നെ പോലുള്ളവരുടെ കത്തിയും) ഉണ്ടായിട്ടും യാതൊരു മടുപ്പുമില്ലാതെ എല്ലാവരും ക്ലാസുകള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന ബ്ലോഗാരംഭം നടന്നു. മണിക്കുട്ടിയും ഞാനും രണ്ട് ലാപ്ടോപ്പുകളുമായി ബ്ലോഗാര്‍ത്ഥികള്‍ക്ക് ആദ്യപാഠങ്ങള്‍ പകര്‍ന്നു. ആദ്യമായി ബ്ലോഗാരംഭിച്ചത് കേരളത്തിലെ ആദ്യ വനിതാ ഓട്ടോ റിക്ഷാ ഡ്രൈവറും കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ജെഫ്രീനയായിരുന്നു. ഒരു ഭാഗത്ത് ബ്ലോഗാരംഭം നടക്കുമ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് വി.കെ.ആദര്‍ശും മറ്റും ബ്ലോഗര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കികൊണ്ടിരുന്നു. എല്ലാവരും പിരിയുമ്പോഴേക്കും ഓടിക്കിതച്ച് ദൃശ്യനും എത്തി നമ്മുടെ ശില്പശാലയില് പങ്കാളിയായി. തികച്ചും സംതൃപ്തരായാണ് ശില്പശാലയില് വന്നവര്‍ മടങ്ങിയത്, ഞങ്ങളും.
ശില്പശാലക്ക് പത്ര ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള പിന്തുണ ഗംഭീരമായിരുന്നു. 10.30ന്റെ ഏഷ്യാനെറ്റ് ന്യൂസില്‍ നല്ലൊരു വാര്‍ത്ത വന്നു കഴിഞ്ഞു. എല്ലാ ചാനലുകളും പരിപാടി കവര്‍ ചെയ്തിട്ടുണ്ട്. ശില്പശാല വിജയമാക്കുന്നതിനു കോഴിക്കോട് ബ്ലോഗര്‍മാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ബ്ലോഗിന്റെ ജനാധിപത്യവല്‍ക്കരണത്തെ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ്.
ശില്പശാലക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കിയ കംപ്യൂട്ടര്‍ പ്ലസിനും, മാധ്യമ സുഹൃത്തുക്കളോടും സര്‍വ്വോപരി എല്ലാ ബൂലോഗരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ബ്ലൊഗ് ശില്‍പ്പശാല നമുക്ക് അനായാസം സംഘടിപ്പിക്കാന്‍ സഹായിച്ച സ്പോണ്‍സറായ കംപ്യൂട്ടര്‍ പ്ലസ്സ്(ചുവരിലെ ബാനര്‍ നോക്കുക)എന്ന സ്ഥാപനത്തോട് നന്ദി പറയുന്ന കോളേജ് അധ്യാപകനും, പ്രമുഖ ബ്ലോഗറുമായ നമ്മുടെ സഹോദരന് അരീക്കോടന്‍ മാഷ്.
.......................................................................
നമ്മുടെ ബ്ലോഗ് മാഷ് കണ്ണൂരാന്‍ കണ്ണൂര്‍ ബ്ലോഗ് അക്കാദമിയിലും, പിന്നെ അവിടെനിന്നും ഒഴിവാക്കി കേരള ബ്ലോഗ് അക്കാദമിയിലും പോസ്റ്റിയ കോഴിക്കോട് ശില്‍പ്പശാലയെക്കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ട് വായനക്കാരുടെ സൌകര്യാര്‍ത്ഥം ഇവിടെ കോപ്പി പേസ്റ്റുന്നു.
കോഴിക്കോട് ബ്ലോഗ് ശില്പശാല, ഒരവലോകനം.
വളരെയേറെ പ്രതീക്ഷയോടെ കാത്തിരൊന്നൊരു ദിവസമായിരുന്നു ഇന്ന്. 3-4 ആഴ്ചകള്‍ നീണ്ട ശ്രമത്തിന്റെ പര്യവസാനം.
കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്പശാലയില് പങ്കെടുത്ത ഏറനാടന്റെയും, ആദിത്യനാഥിന്റെയും താല്പര്യപ്രകാരമായിരുന്നു കോഴിക്കോട് ശില്പശാല നടത്തണമെന്ന തീരുമാനം. തുടര്‍ന്ന് പോസ്റ്റിലൂടെയും ഫോണിലൂടെയും സുനില്‍.കെ.ഫൈസല്‍, മലബാറി, മൈന തുടങ്ങിയ ബ്ലോഗര്‍മാരും ചേര്‍ന്ന് ഈ ദൌത്യം ഏറ്റെടുത്തു. പത്രദൃശ്യമാധ്യമങ്ങള്‍ ബ്ലോഗ് ശില്പശാല നടക്കാന്‍ പോകുന്നുവെന്ന് വളരെ ഭംഗിയായി തന്നെ റിപ്പോര്‍ട്ട് നല്കിയതിനാല് പങ്കെടുക്കാന്‍ 100ലധികം ബ്ലോഗാര്‍ത്ഥികള്‍ ടെലഫോണിലൂടെ രജിസ്ട്രേഷന് നടത്തിയിരുന്നു. ബൂലോഗത്തെപ്പറ്റിയും, ബ്ലോഗിംങ്ങിനെക്കുറിച്ചും ആദ്യപാഠങ്ങള്‍ 6 പേജ് വരുന്ന ചെറിയ കുറിപ്പ് തയ്യാറാക്കിയിരുന്നു.
ഉച്ചക്ക് 2 മണിക്കാണ് ബ്ലോഗ് ശില്പശാല നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഞങ്ങള്‍ രാവിലെ 9 മണിക്കു തന്നെ വേദിയില്‍ എത്താമെന്നായിരുന്നു തീരുമാനം. കണ്ണൂരില്‍ നിന്നും ഞാനെത്തുമ്പോഴേക്കും മലബാറി കൊല്ലത്തു നിന്നും എത്തിയ വി.കെ.ആദര്‍ശുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രകാരന്, ഏറനാടന്‍, സുനില്‍.കെ.ഫൈസല്‍ എന്നിവരെത്തി. ശില്പശാല നടക്കുന്ന ഹാളിലേക്ക് നീങ്ങുമ്പോഴേക്കും ശില്പശാലയില് പങ്കെടുക്കാനായി തമിഴ് നാട്ടിലെ ആണ്ടിപ്പട്ടിയില്‍ നിന്നും തോന്ന്യാസിയും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മണിക്കുട്ടിയും, ആദിത്യനാഥും എത്തി. ബ്ലോഗര്‍മാര്‍ എത്തിയതോടെ ഹാളിലും പുറത്തും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി, ബാനറുകള്‍ കെട്ടി, കുടിവെള്ളം എത്തിച്ചു. പിന്നാലെ നിത്യന്, വിശ്വപ്രഭ എന്നീ ബ്ലോഗര്‍മാരും എത്തിച്ചേര്‍ന്നു. നെറ്റ് കണക്ഷന്, എല്‍.സി.ഡി. പ്രൊജക്ടര്‍ എന്നിവ തയ്യാറാക്കി, ഒരുക്കങ്ങള്‍ സംബന്ധിച്ച പോസ്റ്റ് പബ്ലിഷ് ചെയ്യുകയും ചെയ്തു. ഊണു കഴിച്ചെത്തുമ്പോഴേക്കും ബ്ലോഗാര്‍ത്ഥികള്‍ എത്തി തുടങ്ങിയിരുന്നു.
മലപ്പുറത്തെ മദ്രസ അധ്യാപകനായ പി.ബഷീറാണ് ആദ്യമെത്തിയത്. വന്ന എല്ലാവരും വളരെ പ്രതീക്ഷയോടെയായിരുന്നു ശില്പശാലയെ ഉറ്റു നോക്കിയിരുന്നത്. പലതവണ സ്വന്തമായി പരിശ്രമിച്ചിട്ടും ബ്ലോഗുണ്ടാക്കാന് സാധിക്കാതെ പോയവര്‍, ബ്ലോഗുണ്ടാക്കിയെങ്കിലും മലയാളത്തില്‍ എങ്ങിനെ എഴുതും എന്നറിയാത്തവര്‍, ബ്ലോഗെന്താണെന്നറിയാത്തവര് അങ്ങിനെ എല്ലാ തരം ആളുകളും ഉണ്ടായിരുന്നു. ചെറിയ കുട്ടികള്‍ മുതല്‍ വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന പൌരന്മാര് വരെ. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ. നമ്മുടെ മലയാളി സമൂഹത്തിന്റെ എല്ലാ തുറകളുലുമുള്ളവര് ശില്പശാലക്കെത്തിയിരുന്നു എന്നത് ശുഭ സൂചനയാണ്. ഏകദേശം 250ല്‍ അധികം ആളുകള്‍ ശിലപശാലയില്‍ പങ്കെടുത്തു. വളരെ ആവേശത്തോടെയാണെല്ലാവരും പങ്കെടുക്കാനായെത്തിയതെന്നത് എടുത്തു പറയേണ്ടതാണ്. കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രമല്ല, അയല്‍ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നു പോലും ബ്ലോഗാര്‍ത്ഥികള്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നും നിരവധി പേര് എത്തിച്ചേര്‍ന്നിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായി.
ബ്ലോഗാര്‍ത്ഥികളെ പോലെ തന്നെ വളരെ ആവേശത്തോടെയാണ് ബൂലോഗരും ശിലപശാലയെ കണ്ടത്. ബെര്‍ളി തോമസ്, ഡി.പ്രദീപ് കുമാര്‍, മൈന, അരീക്കോടന്‍, ദ്രൌപതി, ടി.സുരേഷ്ബാബു, ആര്.ഗിരീഷ് കുമാര്‍, പ്രസാദ് വിമതം, കെ.പി.റഷീദ് (കവിതക്കൊരിടം), ഫൈസല്‍ പൊയില്‍, മിനീസ്, സഹ്യന്, പ്രസാദ്കുമാര്‍, കയ്യെഴുത്ത്, മുരളിക, ഷാഫി (പെരുവഴി), മനോജ് കാട്ടാമ്പള്ളി തുടങ്ങിയ ബ്ലോഗര്‍മാരും എത്തിയിരുന്നു. (വല്ലവരുടെയും പേരു വിട്ടു പോയെങ്കില്‍ ക്ഷമിക്കണം.).
രണ്ടുമണിക്കു തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും 2.30നാണ് ശില്പശാല തുടങ്ങിയത്. ബ്ലോഗാര്ത്ഥികളെയും ബ്ലോഗര്‍മാരെയും ബ്ലോഗിണികളെയും കോഴിക്കോട് ബ്ലോഗക്കാദമിക്കു വേണ്ടി മലബാറി ഹൃദ്യമായി സ്വാഗതം ചെയ്തു. തുടര്‍ന്ന് ബ്ലോഗ് അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ചിത്രകാരന് ഹ്രസ്വമായ ഒരാമുഖ പ്രസംഗം നടത്തി. ബ്ലോഗിന്റെ സാധ്യതകള്‍, ഉപയോഗങ്ങള്‍ എന്നിവ ലളിതമായ ഭാഷയില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി വിവരിച്ചു. ശില്പശാലയുടെ ലക്ഷ്യങ്ങള്‍ ഏറനാടന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിവരിച്ചത് കാണിക്കള്ക്കേറെ രസിച്ചു.
തുടര്‍ന്ന് പ്രജക്ടറിന്റെ സഹായത്തോടെ എങ്ങിനെ യൂനിക്കോഡ് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ മലയാളം വായിക്കാമെന്ന് ഞാന്‍ വിവരിച്ചു. എഴുത്തുപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം, ബ്ലോഗര്‍/വേര്‍ഡ് പ്രസ്സ് എന്നിവയില്‍ ബ്ലോഗുണ്ടാക്കുന്നവിധം, ബൂലോഗത്തെ പൊതുസ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചും ഒരു ചെറിയ ക്ലാസ്സ് ഞാനെടുക്കുകയുണ്ടായി. (ആര്‍ക്കെങ്കിലും വല്ലതും പിടികിട്ടിയോ ആവോ?) മ്യൂസിക്ക് ബ്ലോഗിംഗിനെക്കുറിച്ചും പോഡ്കാസ്റ്റിനെക്കുറിച്ചും തൃശൂര്‍ ആകാശവാണിയിലെ ഉദ്യോഗസ്ഥനും പ്രമുഖ ബ്ലോഗറുമായ ഡി.പ്രദീപ് കുമാര്‍ വിശദമായ ക്ലാസ് നല്കി. തുടര്‍ന്ന് ആനുകാലികങ്ങളില്‍ സ്ഥിരമായെഴുതുന്ന വി.കെ.ആദര്‍ശ് ബ്ലോഗിന്റെ ഭാവിയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും അതീവ ലളിതമായി, നര്‍മ്മത്തില്‍ ചാലിച്ച് സംസാരിച്ച് സദസ്സിനെ കയ്യിലെടുത്തു. തുടര്‍ന്ന വിക്കിപീഡിയയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ ബ്ലോഗറായിരുന്ന വിശ്വപ്രഭ സംസാരിച്ചു. തന്റെ ബ്ലോഗനുഭവങ്ങളെക്കുറിച്ചും, എങ്ങിനെ ബ്ലോഗറായെന്നും മൈന സംസാരിച്ചു. അപ്പോഴേക്കും സമയം 5 മണിയായിരുന്നു. രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായ ക്ലാസ്സുകള്‍ (എന്നെ പോലുള്ളവരുടെ കത്തിയും) ഉണ്ടായിട്ടും യാതൊരു മടുപ്പുമില്ലാതെ എല്ലാവരും ക്ലാസുകള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന ബ്ലോഗാരംഭം നടന്നു. മണിക്കുട്ടിയും ഞാനും രണ്ട് ലാപ്ടോപ്പുകളുമായി ബ്ലോഗാര്‍ത്ഥികള്‍ക്ക് ആദ്യപാഠങ്ങള്‍ പകര്‍ന്നു. ആദ്യമായി ബ്ലോഗാരംഭിച്ചത് കേരളത്തിലെ ആദ്യ വനിതാ ഓട്ടോ റിക്ഷാ ഡ്രൈവറും കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ജെഫ്രീനയായിരുന്നു. ഒരു ഭാഗത്ത് ബ്ലോഗാരംഭം നടക്കുമ്പോള്‍ തന്നെ മറ്റൊരു ഭാഗത്ത് വി.കെ.ആദര്‍ശും മറ്റും ബ്ലോഗര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കികൊണ്ടിരുന്നു. എല്ലാവരും പിരിയുമ്പോഴേക്കും ഓടിക്കിതച്ച് ദൃശ്യനും എത്തി നമ്മുടെ ശില്പശാലയില് പങ്കാളിയായി. തികച്ചും സംതൃപ്തരായാണ് ശില്പശാലയില് വന്നവര്‍ മടങ്ങിയത്, ഞങ്ങളും.
ശില്പശാലക്ക് പത്ര ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള പിന്തുണ ഗംഭീരമായിരുന്നു. 10.30ന്റെ ഏഷ്യാനെറ്റ് ന്യൂസില്‍ നല്ലൊരു വാര്‍ത്ത വന്നു കഴിഞ്ഞു. എല്ലാ ചാനലുകളും പരിപാടി കവര്‍ ചെയ്തിട്ടുണ്ട്. ശില്പശാല വിജയമാക്കുന്നതിനു കോഴിക്കോട് ബ്ലോഗര്‍മാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ബ്ലോഗിന്റെ ജനാധിപത്യവല്‍ക്കരണത്തെ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ്.
ശില്പശാലക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കിയ കംപ്യൂട്ടര്‍ പ്ലസിനും, മാധ്യമ സുഹൃത്തുക്കളോടും സര്‍വ്വോപരി എല്ലാ ബൂലോഗരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
..........................................................
51 comments:
ചിത്രകാരന് ഒപ്പിയ ചിത്രങ്ങള്‍ കൊള്ളാം. ചിത്രകാരന്റെ മുഖം മാത്രം എവിടെയും കാണുന്നില്ലല്ലോ..ആരും കൊടുത്തില്ലല്ലോ ... ക്യാമറക്ക് മുമ്പില്‍ അദൃശ്യനാകുന്ന എന്തോ വിദ്യ മൂപ്പരുടെ കൈവശമുണ്ട് . ഒരു ചരട് ഊതികെട്ടി ഞാനെടുത്ത ഫോട്ടോസില്‍ ചിത്രകാരന്റെ പല പോസുകലുണ്ട് .. ക്യാമറ കൊണ്ട് പ്രാവിനെ പിടിക്കുന്ന ഷോട്ട് വരെ ഉണ്ട് ..ചിത്രകാരന് സ്പെഷ്യല്‍ പോസ്റ്റ് ഉടനെ പ്രതീഷിക്കാം.. ശില്പശാലക്ക് വേണ്ടി,ബ്ലോഗ് ജനകീയമാക്കാന്‍ വേണ്ടി ഊണും ജോലിയും മറന്നു ഓടി നടക്കുന്ന ചിത്രകാരാ ഭൂലോകത്തുള്ള ബ്ലോഗര്‍മാര്‍ നിങ്ങളെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നു.. ആ കടമ ഞാന്‍ നിര്‍വഹിക്കട്ടെ ?
ഫോട്ടോയിലുള്ളവരെ ഒന്ന് പരിചയപ്പെടുത്താമായിരുന്നു
പ്രിയ പൊറാടത്ത്,
പരിചയപ്പെടുത്തുന്ന ക്യാപ്ഷനുകള്‍ കൂടി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.
പ്രിയ സുനിലേ,
ആ ദുഷ്ടനെ വിട്ടേക്ക്. പിന്നെ എല്ലാം അത്തരം അപ്രധാന കാര്യങ്ങള്‍ക്കു പിന്നാലെയാകും.
:)
നന്ദി ചിത്രകാരാ..
ചിത്രകാരാ, ഇങ്ങിനെ ഒരാശയം തുടങ്ങിവെച്ചതിനും അത് നടപ്പിലാക്കിയതിനും അഭിവാദ്യങ്ങള്‍!
ചിത്രകാരന് !!!
"Get my vertual Shake-Hand"
thanks for the effort.I really miss the event because I am not there.:(
Again & again thanks for the Task.
ഇതെന്റെ അവസാനത്തെ വാണിംഗ് ആണ്,
ഇനി മേലാല്‍ ഈ പരിപാടി ചെയ്യരുത്, കാലത്ത് 10 മണിക്ക് തുടങ്ങി, വൈകിട്ട് 4നും 5നും ഉള്ളില്‍ അവസാനിപ്പിക്കാവുന്ന രീതിയില്‍ ശില്പശാല അറേഞ്ച് ചെയ്യുക.
ഫോട്ടോകളെല്ലാം തന്നെ ബ്ലോഗിലോ,പിക്കാസയിലോ അപ്ലോഡ് ചെയ്യുക, പിന്നെ കോപ്പിറൈറ്റും പറഞ്ഞോണ്ട് വന്നേക്കരുത്....
ചിത്രകാരാ. എക്സലന്റ്.
ചിത്രകാരാ, ഫോട്ടൊ ഓടിപ്പിടിച്ചിവിടെ ഇട്ടതൊക്കെ ശെരി. ഏഷ്യാനെറ്റില്‍ ഇന്നലെ വ്യക്തമായി താങ്കളെ കാണിച്ചിരുന്നല്ലോ. ബൂലോഗര്‍ ആരെങ്കിലും കാണാതെപോയത് ദൈവാധീനം! :)
ഞാനും പടമെടുക്കുന്ന വേളയില്‍ ഓടിനടക്കുന്ന ചിത്രകാരനെ ഫോക്കസ്സ് ഫില്‍ഡില്‍ നിന്നും ഔട്ടാക്കാന്‍ പെടാപാട് പെട്ടിരുന്നു. ഒന്നിലും കക്ഷി പതിഞ്ഞിട്ടില്ല. സുനില്‍ ചിത്രകാരന്റെ പടം മാത്രം ആവാഹിച്ചെടുക്കാന്‍ പെടാപാട് പെട്ടത് വൃഥാ ആയില്ലേ.. :)
ആകെമൊത്തം ടോട്ടല്‍ ശില്പശാലയിലേക്ക് വന്‍ ജനപ്രവാഹം എന്ന വാര്‍ത്തയോടെ ഇന്നത്തെ സകലമാനപത്രങ്ങളും ടിവി ചാനലുകളും എത്തിത്തുടങ്ങി..
ആശംസകള്‍.
കോഴിക്കോട്T ശില്‍പ്പശാല ഒരു വന്വിജയമായെന്നറിഞ്ഞ് വളരെ അധികം ആഹ്ലാക്കുന്നു.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും പ്രത്യേകം ആശംസകള്‍, ഇതില്‍ പങ്കെടുത്തവര്‍ക്കും.
അഭിവാദ്യങ്ങള്‍ :)
തറവാടി / വല്യമ്മായി.
ബെര്‍ളിക്ക് ഒരു നന്ദി കൂടുതല്‍ :) ( തറവാടി )
ശില്‍പ്പശാലക്കുവേണ്ടി ഉറക്കമൊഴിച്ച് കഷ്ടപ്പെടുന്ന കണ്ണൂരാന്‍ കോഴിക്കോട് ബ്ലോഗ് അക്കാദമിയിലിടേണ്ട അവലോകന പൊസ്റ്റ് കണ്ണൂര്‍ അക്കാദമിയിലും,അവിടെനിന്നും ഡിലിറ്റി, കേരള ബ്ലൊഗ് അക്കാദമിയിലും ഇട്ടിരിക്കുന്നു. നമ്മുടെ ബ്ലോഗ് സഹോദരങ്ങളുടെ സൌകര്യാര്‍ത്ഥം വായനാ സുഖത്തിനായി ആ വിവരണത്തിന്റെ ഒരു കോപ്പി ഇവിടെക്കൂടി പേസ്റ്റുന്നു.
കണ്ണൂരാനേ... ക്ഷമിച്ചേക്കണേ...!!!
പ്രിയ ഇഞ്ചി,
വളരെ നന്ദി.
പ്രിയ കരീം മാഷ്,
ഷേക്ക് ഹാന്റ് കൈപ്പറ്റി. ഞങ്ങള്‍ പങ്കിട്ടെടുത്തിരിക്കുന്നു.
പ്രിയ തോന്ന്യാസി,
താങ്കളെ സമ്മതിച്ചിരിക്കുന്നു. ആണ്ടിപ്പെട്ടിയില്‍ നിന്നും ഇവിടെയെത്തിയിട്ടും നാട്ടില്‍ മുഖം കാണിക്കാതെ തിരിച്ചു പോയതില്‍ ഒരു പെരിന്തല്മണ്ണക്കാരനെന്നനിലയില് ചിത്രകാരന് പ്രതിഷേധിക്കുന്നു.
തോന്ന്യാസിയുടെ വാണിങ്ങ് ശിരസാവഹിച്ചിരിക്കുന്നു. :)
ബയാന്‍,
വളരെ നന്ദി. താങ്കളുടെ മെയില്‍ ഐഡി ഒന്നു തരണേ.
പ്രിയ ഏറനാടാ,
ഇന്നത്തെ പത്രങ്ങളൊക്കെ ഒന്നയച്ചുതന്നാല് സ്കാന്‍ ചെയ്ത് ഇടാം.
കഠിനാധ്വാനം ചെയ്ത ത്രിമൂര്‍ത്തികളായ നിങ്ങളുടെ വിജയമാണ് ശില്‍പ്പശാലയിലൂടെ പുരത്തുവന്നിരിക്കുന്നത്.
സുനീഷ് ബായ്, സുനില്‍ കെ ഫൈസല്‍ !!!
സുനിലിനു ശക്തി പകര്‍ന്ന മൈന, ആദിത്യനാഥ്... കോഴിക്കോടിന്റെ നന്മ ബോധ്യപ്പെടുത്തിയ നിങ്ങള്‍ക്കു നന്ദി.
വി. കെ.ആദര്‍ശ് കോഴിക്കോടു നിന്നും വിവാഹം കഴിക്കമെന്നുവരെ തീരുമാനിച്ചതായറിയുന്നു. അതിന്റെ കാരണവും നിങ്ങളുടെ നല്ല മനസ്സിന്റെ പ്രകാശമായിരിക്കണം.
ബ്ലോഗ് അക്കാദമിയുടെ ശില്പശാല വന്വിജയമായിരുന്നുവെന്നറിഞ്ഞതില് സന്തോഷം. ശില്പശാലയുടെ വിജയത്തിനായി സ്വയം മറന്ന് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. ഫോട്ടോകളും റിപ്പോര്‍ട്ടും ഉഷാറായിട്ടുണ്ട്.
ഹാവൂ..കണ്ടു/വായിച്ച് മനസ് നിറഞ്ഞു.
ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് ആശംസകള്‍..ഒപ്പം നിറയെ സന്തോഷവും
blog onnum ezhuthariillenkilum silpasalakkente friend thonnyasikku pankedukkan kazhinhallo,athinekkalupari avan paranhittulla suhruthukkalumayi oru koodikkazhcha ............
next shiasala evideyanennariyanum pankedukkanum agrahamundu
ശില്പശാല വിജയമാക്കിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍...:)
ചിത്രകാരന് മാഷിന്റെ ഒളിച്ചു നടത്തം ഉടനെ തന്നെ അവസാനിപ്പികേണ്ടതാണ്. അല്ലെങ്കില്‍ ഇനി പിടികിട്ടാപ്പുള്ളീയായി പ്രഖ്യാപിച്ച് കവല തോറും ഫോട്ടൊ പ്രസിദ്ധീകരിക്കുന്നതായിരിക്കും...;)
ശില്പശാല വിജയമായതില്‍ സന്തോഷം. തുടര്‍ന്നുള്ള സംരംഭങ്ങളും പൂവണിയട്ടെ എന്നാശംസിക്കുന്നു.
ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയുടെ സ്കാന്‍ കോപ്പി പോസ്റ്റ് ചെയ്യുന്നു.
പ്രിയ സി.കെ.ബാബു,
നന്ദി.
താങ്കളുടെ മെയില്‍ വിലാസം ഒന്നു തരണേ.
chithrakaran@gmail.com ലേക്ക് അയക്കുമല്ലോ ?
പ്രിയ യാരിദ്,
ചിത്രകാരന് താങ്കളില്‍ നിന്നും ഒളിച്ചുകളിച്ചിട്ടില്ലല്ലോ... അതുപോരേ ഇഷ്ട ?
പ്രിയ വിപിന്‍,
ബ്ലോഗ് അക്കാദമിയിലെ പോസ്റ്റുകള്‍ തുടര്‍ന്നു ശ്രദ്ധിച്ചാല്‍ മതി.
ജി.മനു,
വളരെ സന്തോഷം. ഞങ്ങള്‍ വീതിച്ചെടുത്തിരിക്കുന്നു ...താങ്കളുടെ നല്ലവാക്കുകളിലെ സ്നേഹം.
മാരീചന്,
വളരെ വളരെ സന്തോഷം.
ആ ഫോട്ടോയില്‍ കാണിച്ചതിനുപുറമേ ധാരളം ബ്ലോഗ്ഗ്ഗേഴ്സ് ഉണ്ടായിരുന്നു. പലരും ഫോട്ടോ ബ്ലോഗില്‍ ഇടരുതെന്ന് താല്‍പ്പര്യപ്പെട്ടതിനാല്‍ ഒഴിവാക്കിയതാണ്. ദൃശ്യന്‍,നിത്യന്,ദ്രൌപതി തുടങ്ങിയവര്‍
പ്രിയ തറവാടി,
താങ്കളുടെ കുടുംബത്തിന്റെ മുഴുവന്‍ ആശംസയും ഞങ്ങള്‍ സസന്തോഷം സ്വീകരിക്കുന്നു.
പ്രിയ കുറുമാന്,
പ്രായം വളരെ കുറഞ്ഞിട്ടുണ്ടല്ലോ! കുറുമാന്റെ സ്നേഹത്തിന് എല്ലാവര്ക്കും വേണ്ടി നന്ദി പറയുന്നു.ചിത്രകാരന്റെ സ്പെഷല്‍ നന്ദിയും.
എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍..
മലയാള മണ്ണില്‍ ബ്ലൊഗിന്റെ വിത്തുകള്‍ വിതയ്ക്കുന്ന എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.
കൊഴിക്കോട് ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാല ഒരു വന്‍ വിജയമായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. അതു വിജയപ്രദമാക്കുന്നതില് പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിവാദനങ്ങള്‍. ഒരു പുതിയ സാംസ്കാരിക നവോത്ഥാനത്തിനു അതു വഴി തെളിയിക്കട്ടെ എന്നു ആശംസിക്കുന്നു.
സസ്നേഹം
ആവനാഴി

-----------------------------------
-----------------------------------
കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാല വിജയമാക്കിതീര്‍ക്കാന്‍
പ്രവര്‍ത്തിച്ച എല്ലാവര്ക്കും....
*************അഭിനന്ദനങ്ങള്‍*************
----------------------------------------------------------------------
ചിത്രകാരാ,
ശില്പശാലയുടെ റിപ്പോര്‍ട്ട് ദാറ്റ്സ് മലയാളത്തില്‍ നല്‍കിയിട്ടുണ്ട്
നാടിന് അഭിമാനമാകുന്ന ബ്ലോഗ് അക്കാദമി
ചിത്രകാരന്,
മെയില്‍ അഡ്രസ് അയച്ചിട്ടുണ്ടു്.
സുനീഷ്,
ഇന്നുച്ചക്ക് മൂന്നുമണിക്ക് അമൃതയില്‍ ബ്ലോഗ് ശില്‍പ്പശാലയുടെ ന്യൂസുണ്ടായിരിക്കുമെന്നു കേട്ടു. ശരിയാണോ? ഏഷ്യാനെറ്റിലുണ്ടായത് എനിക്കു കാണാനായില്ല. മനോരമ ന്യൂസില്‍ വന്നതും കണ്ടില്ല. ഇതാരെങ്കിലും റിക്കാര്‍ഡ് ചെയ്ത് അപ്പ്ലോഡ് ചെയ്തിരുന്നെങ്കില്‍ എന്നാശിക്കുന്നു.
പ്രിയ ചിത്രകാരന്.....
ഞാന്‍ നാട്ടില്‍ മുഖം കാണിക്കാത്തതിന്റെ കാരണം താങ്കളോടും മറ്റു ബ്ലോഗേഴ്സിനോടും വ്യക്തമാക്കിയതാണല്ലോ.....എന്തായാലും താങ്കള്‍ കൊടുത്ത അടിക്കുറിപ്പുപോലെ തന്നെ വളരെയധികം ആത്മസംതൃപ്തി നല്കിയ അനുഭവമായിരുന്നു ബ്ലോഗ് ശില്പശാല.....അത് തീരുന്നതുവരെ അവിടെത്തന്നെ ഉണ്ടാകാന്‍ സാധിച്ചിരുന്നെങ്കില്‍ ആ സംതൃപ്തി നൂറുശതമാനത്തില്‍ എത്തുമായിരുന്നു.
കോടതി സുനില്‍മാഷ്,യാരിദ്...ചിത്രകാരന്മാഷിന്റെ ഒളിച്ചോട്ടം അങ്ങനെത്തന്നെ ഇരിക്കട്ടെ, അങ്ങേരുടെ ഫോട്ടോ കണ്ടാല്‍ നമുക്കൊരു കുറ്റബോധം തോന്നും (സത്യായിട്ടും എനിക്ക് തോന്നി) ഊശാന്താടിയും,മുഷിഞ്ഞ ജൂബയും,മുറിബീഡിയുമൊന്നും ഇങ്ങേര്‍ക്കില്ല....
ഇതൊന്നുമില്ലാതെ എന്ത് ആര്‍ട്ടിസ്റ്റ്? :)
പ്രിയ തമനു,
വളരെ സന്തോഷം.
പ്രിയ അത്ക്കന്‍,
ജനത്തെക്കൊണ്ട് എന്താണ് ബ്ലോഗെന്ന് നമുക്കു ചോദിപ്പിക്കാനായാല് തന്നെ മനസ്സില്‍ ബ്ലോഗിന്റെ വിത്തുമുളക്കുകയായി.
സന്തോഷം അത്ക്കന്‍.
ആവനാഴി,
നവോദ്ധാനത്തിന്റെ ക്യാന്‍വാസ് പണി തുടങ്ങാം. ജനങ്ങള്‍ ധാരളാം വന്നുചേര്‍ന്നാല്‍ നവോദ്ധാനം താനെ ഉണ്ടായിക്കൊള്ളും.
നന്ദി ആവനാഴി.മാവേലി ചേച്ചിയോടും അന്വേഷണം പറയുമല്ലോ.
റഫീക്ക്,
അഭിനന്ദനം പറഞ്ഞാല്‍ പോരാ ഗള്ഫിലിരുന്നാണെങ്കിലും മലപ്പുറം ശില്‍പ്പശാല താങ്കള്‍ സംഘടിപ്പിക്കണം! :)
പ്രിയ മാരിചാ,
ലിങ്കിനും, വാര്‍ത്തക്കും വളരെ നന്ദി.
പ്രിയ സി.കെ ബാബു ,
വളരെ നന്ദി.
ചിത്രകാരാ:
gbayan@gmail.com
കോഴിക്കോട് കണ്ണൂരിനെ പിന്നിലാക്കി അല്ലേ :(
പിന്നിലാക്കിയതല്ല ബയാന്‍. കോഴിക്കോടിന് കണ്ണൂര്‍ ഊര്‍ജ്ജ്യം നല്കി വളര്‍ത്തിയതാണ്.
:)
സംഘാടകരുടെ ശ്രമങ്ങള്‍ക്ക് ആശംസകള്‍.
വിവരങ്ങള്‍ പങ്ക് വെച്ചതിന് നന്ദി ചിത്രകാരാ
ഫൈസലിന്റെ ഫോട്ടോ ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ:
http://physel-chitrasala.blogspot.com/2008/04/blog-post.html
മലബാറിയുടെ ശില്‍പ്പശാല പോസ്റ്റിലേക്കുള്ള ലിങ്ക്:
http://malabarvishesham.blogspot.com/2008/04/blog-post_27.html
സുനില്‍ കെ.ഫൈസലിന്റെ ബെര്‍ളി-ഏറനാടന്‍ സൌഹൃദക്കരാര്‍ പൊസ്റ്റിലേക്കുള്ള ലിങ്ക്:
http://kozhikodeblogacademy.blogspot.com/2008/04/blog-post_167.html
കണ്ണൂരാന്റെ ശില്‍പ്പശാല അവലോകനം:
http://keralablogacademy.blogspot.com/2008/04/blog-post_28.html
ആശംസകള്‍
മലയാള ബ്ലോഗിങ്ങിന്റെ സന്ദേശം കൂടുതല്‍ കൂടുതല്‍ പ്രചരിപ്പിക്കപ്പെടാന്‍ ഇങ്ങിനെയുള്ള സംഘാടനത്തിന് കഴിയും. മലയാളത്തില്‍ ഈ മെയില്‍ സന്ദേശങ്ങള്‍ കൈമാറാനും കമ്പൂട്ടറില്‍ മലയാളം വിരിയിക്കാനും കഴിയുമെന്ന അറിവ് പകര്‍ന്നു കൊടുക്കുന്നതിലൂടെ മലയാള ബ്ലോഗ് ശില്പശാലകള് അമ്മ മലയാളത്തോട് ചെയ്യുന്നത് തുല്യതയില്ലാത്ത സേവനമാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെ പിന്തുണയോ പ്രചാരണമോ സാമ്പത്തിക സഹായമോ ഇല്ലാതെ സംഘാടകരുടെ നിശ്ചയദാര്‍ഢ്യവും അറിയാവുന്നത് അറിയാത്തവരിലേക്ക് പകരാനുള്ള സേവന മനോഭാവവും ഒന്നു കൊണ്ട് മാത്രം സംഘടിപ്പിക്കപ്പെടുന്ന ഇത്തരം ശില്പശാലകള് എത്ര അഭിനന്ദിച്ചാലും മതിയാകില്ല തന്നെ.
കമ്പൂട്ടറില്‍ മലയാളം വളര്‍ന്ന് പന്തലിക്കുന്നതിനോടൊപ്പം മലയാള ബ്ലോഗിങ്ങിലേക്ക് കൂടുതല്‍ എഴുത്തുകാരേയും വായനക്കാരേയും കൂട്ടാന്‍ കേരളാ ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. ഒരു ശില്പശാലയോടെ ചിത്രകാരന് തന്നെയാണ് ഇങ്ങിനെയൊരാശയം മുന്നോട്ട് വെച്ചെത് എന്നതില്‍ താങ്കള്‍ക്ക് എക്കാലത്തും അഭിമാനിക്കാം.
മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഇപ്പോള്‍ നടത്തപ്പെടുന്ന ശില്പശാലകള് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഒരു നാഴിക കല്ല് തന്നെയായിരിക്കും.
അഭിനന്ദനങ്ങള്‍..
അഭിനന്ദനങ്ങള്‍
അന്യന്റെ ഒരു ബ്ലോഗന് വിജയശില്പശാല ഇവിടെ കാണാം
പ്രിയ അഞ്ചല്‍ക്കാരാ,
നല്ല വാക്കുകള്‍ക്ക് നന്ദി. താങ്കളുടെ ഈ മെയില്‍ ഐഡിയും, ഫോണ്‍ നംബറും blogacademy@gmail.com chithrakaran@gmail.com ലേക്കോ അയച്ചാല്‍ ഇത്തരം വിഷയങ്ങളില്‍ താങ്കളുടെ കൂടി സാന്നിദ്ധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താനാകുമായിരുന്നു.
പ്രിയ ഡിങ്കന്,
വളരെ സന്തോഷം. നന്ദി.അടുത്ത ശില്പ്പശാലക്കു ഡിങ്കന് റെഡിയാണോ?
സസ്നേഹം :)
സനാതനാന്‍,
വളരെ നന്ദി.
പ്രിയ അനൂപ് ,
ആശംസകള്‍ക്കു നന്ദി.
പ്രിയ തോന്ന്യാസി,
ഓര്‍മ്മപ്പിശകിനു ക്ഷമിക്കുമല്ലോ.
ചിത്രകാരവേഷം തല്ലിയുടാക്കനെങ്കിലും ചിത്രകാരനെ അനുവദിക്കു തോന്ന്യാസി ! :)
പ്രിയ ബയാന്‍,
ബഹുമാനിച്ചിരിക്കുന്നു.(കണ്ണൂരിലെ ഒരു പ്രയോഗം!) :)
good .Keep it up the spirit..
Lal Salam Blggers
Great effort
keep going
I think ur efforts were underestimated by many established bloggers.. You proved otherwise! Great Work.. Hope to see this intensity in future .. I think chithrakaran and erandadan deserve a big applause !
വളരെ നല്ല ഉദ്യമം. തീര്‍ച്ചയായും ഇതിന്റെ സംഘാടകര്‍ വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
ഒരറിയിപ്പ്:
ഞാന്‍ കാര്ട്ടൂണീസ്റ്റാന് എന്നു പേരു മാറ്റാന്‍ പോകുന്നു.
നോക്കൂ, ബ്ലോഗ്ഗേഴ്സിനിടയില്, ഒരു മാസമായി കണ്ണൂരാന്‍, ചിത്രാരന്‍, അരീക്കോടന്‍, ഏറനാടന്‍ എന്നിവര്‍ക്കു മാത്രമാണ് വെള്ളിവെളിച്ചം. :)
അന്ന്, ഹോട്ടല്‍ എയര്‍ലൈന്‍സില്‍ വെച്ച് കൊച്ചി ബ്ലോഗ്ഗേഴ്സ് ഈറ്റ്- ലേയ്ക്ക് ഓടിയടുത്തപ്പോള്‍ ഈ ഏറനാടന്റെ സംഘാടകാമ്പിയര് ഊഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചിത്രാരനില്നിന്ന് ഇത് പ്രതീക്ഷിച്ചതു തന്നെയാണ്. ഇതാണ് അദ്ദേഹത്തിന്റെ ബ്ലോഗിലെ ഏറ്റവും ഉജ്ജ്വലമായ മുന്നേറ്റം എന്നു തോന്നുന്നു. വളരെ ശരിയായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ഭാഷയില്‍ ‘നിത്യനൂതനപരീക്ഷണങ്ങള്‘
ആവാമെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള എന്റെ ചങ്ങായിയ്ക്ക് ഉഗ്രന്‍ രണ്ടാശംസകള്‍ !
പടങ്ങള്‍ ഇട്ടത് നന്നായി !

ആശംസകള്‍,ശില്പശാല വന്‍ വിജയമാക്കിയ എല്ലാവര്ക്കും.
ചിത്രകാരാ, താങ്കളുടെ ഒളിച്ചുകളി അവിടെ വന്ന മറ്റു ബ്ലോഗേര്‍സിനും പകര്‍ന്ന മട്ടുണ്ടല്ലോ.
..മുന്‍പേ ഗമിച്ച..
:)
ഇനിയിപ്പൊ അവിടെ എത്തിയില്ലെങ്കില്‍ എന്താ.. മനസ്സു നിറഞ്ഞൂ..
ബൂലോകത്തെ സൌഹൃദത്തിന്റെ വെളിച്ചം കണ്ടപ്പോള്‍..
അനുമോദനത്തിന്റെ പൂച്ചേണ്ടുകള് നേറുന്നൂ..
(ഇനി നിങ്ങള്‍ താഴെ കാണുവാന്‍ പോവുന്ന
വാക്കുകള്‍ പ്രായപൂര്‍ത്തിയായ ചങ്കുറപ്പള്ളവര്ക്ക് മാത്രം
വായിക്കുവാന്‍ പറ്റിയതാണ്...ദയവായി കുട്ടിബ്ലോഗര്മാരെ
ഇത് വായിക്കുന്നതില്‍ നിന്നും വിലക്കുകയോ, അതിന് ശ്രമിക്കുന്നവരെ
മുറിക്ക് പുറത്താക്കി വാതിലടച്ച് നിങ്ങള്‍ മാത്രം മുറിക്കകത്തിരിക്കുകയോ ചെയ്യണം...പിന്നെ മറ്റൊരു പ്രധാന കാര്യം...ഇത് വായിച്ചു കഴിഞ്ഞാല്‍ പിന്നെ
സന്തോഷം സഹിക്കവയ്യാതെ നിങ്ങളെന്നെ തേടിപ്പിടിച്ച് പെരുമാറരുതെന്ന്
വിനയത്തിന്റെ ഭാഷയില്‍ കാലും കയ്യും വാലും പിടിച്ച് അപേക്ഷിച്ചുകൊള്ളട്ടെ)
ഈ ബ്ലോഗ് ശില്പശാലയില് പങ്കെടുത്തതില്‍ പലരും ബൂലോകത്തിലെ നവവരന്മാരും നവവധുക്കളുമായിരുന്നു..ശില്പശാലയില് പങ്കെടുത്ത ശേഷം ഇവരിലേറെ പേരും ബ്ലോഗെന്ന സുന്ദരി അഥവാ സുന്ദരക്കുട്ടപ്പനെ യഥാക്രമം പത്നികളായും പതികളായും കണ്ട് പ്രണയിച്ചുതുടങ്ങി. ബ്ലോഗുമായുള്ള ദാമ്പത്യവും ചിലര്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞുവെന്നത് ഈ പോസ്റ്റിലെ തന്നെ കമന്റില്‍ നിന്നും അഞ്ചുപൈസ ചെലവഴിക്കാതെ അറിയാന്‍ കഴിഞ്ഞു. ഒടുവില്‍ എല്ലാവരും ബ്ലോഗിനെ കല്യാണം കഴിച്ച് കുറയധികം നല്ല 'സന്തതികള്‍' ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം....
ചില വിവാദപ്രസ്താവനകള്‍...
1. ഇതിലെ നാല്പത്തിയേഴാമത്തെ....പുപ്പുലി
കമന്റ് എന്റേതാണ്...
2. ഈ പടങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്ത ചിത്രകാരനെ ഞാന്‍ സൂത്രത്തില്‍ എന്റൈ മൊവീല് ക്യാമറയുടെ ഫ്രെയിമിനകത്താക്കിയിട്ടുണ്ട്...
3. എന്റെ മൊവീലിന്റെ ചാര്‍ജ്ജ് സുനിലിന്റെയും ഏറനാടന്റെയും മുഖം കണ്ടപാടെ തീര്‍ന്നുപോയി...
4. പിന്നെ ദ്രൗപദിയുടെ മൊബെയിലില്‍ ചിത്രകാരന്റെ മുഖം പകര്‍ത്തി..പക്ഷേ പഹയന് മിക്കതും റൂമിലെത്തുംമുമ്പെ ഡിലീറ്റ് ചെയ്തതിനാല്‍ എനിക്ക് നല്ല പടങ്ങള്‍ കംപ്യൂട്ടറിലേക്ക് കുത്തിക്കേറ്റാന്‍ പറ്റിയില്ല.
കോളേജിലും വീട്ടിലും ഒരേ സമയം നെറ്റ് ഡൗണ്‍ ആയതിനാല്‍ ഇപ്പോളാണ് പ്പോശ്ടൂക്കാല് കണ്ടത്...ചിത്രകാരാ....അവസാനം എന്റെ ഫോട്ടോ ഇട്ട് നന്ദി പ്രകാശിപ്പിക്കുന്നു എന്ന് കാപ്ഷനും !!! വാസ്തവത്തില്‍ ???? എന്റെ ക്യാമറയില്‍ നോക്കട്ടെ താങ്കളുടെ വല്ല പോസും ഉണ്ടോന്ന്...
ഇന്ന് ഞാന്‍ കോളേജില്‍ നിന്നു വരുമ്പോള്‍ ബ്ലോഗിനെപറ്റി കോളേജിലെ IT Club Secretary യുമായി സംസാരിച്ചു.ഒരു ശില്പശാല ഇവിടെയും വേണം എന്ന് ശക്തിയായി ആവശ്യപ്പെടുന്നു....
പ്രിയ അരീക്കോടന്‍ മാഷെ,
നമ്മുടെ ഒരു സ്പോന്സറായി നിന്ന ആ കമ്പ്യൂട്ടര്‍ സ്ഥാപനത്തോട് ബ്ലൊഗ് അക്കാദമിക്കുവേണ്ടി നന്ദി പറയുന്നത് നല്ല കാര്യമായതിനാല്‍ അങ്ങനെ ക്യാപ്ഷന്‍ കൊടുത്തതാണ്. സ്ഥാപനത്തിന്റെ ബാനര്‍ മാത്രം കൊടുത്താല്‍ ചിത്രത്തിനു ജീവനുണ്ടാകില്ല. ചിത്രകാരനോടു ക്ഷമിക്കുമല്ലോ. :)
മാഷ് വയനാട്ടില്‍ ശില്‍പ്പശല നടത്താന്‍ തയ്യാറാണെങ്കില്‍ ബ്ലോഗ് അക്കാദമി മാഷുടെ കൂടെ തീര്‍ച്ചയായും ഉണ്ടാകും.തിയ്യതി അറിയിക്കു.ഞായറാഴ്ച്ചയായിരിക്കും ഉചിതം.നമുക്കു നടത്താം.
പ്രീയ ചിത്രകാരന് ചേട്ടാ..,
നമ്മള് അന്ന് സംസാരിച്ച് പിരിഞ്ഞതിനു ശേഷം അതിഗംഭീരമായ മാറ്റങ്ങളാണല്ലോ.. ഞാന്‍ പ്രതീക്ഷിച്ചതിലും 100 മടങ്ങ് ഗംഭീരം.
താങ്കളെ ഒന്ന് പ്രചോദിപ്പിക്കാന്‍ എന്റെ സന്ദര്‍ശനത്തിന് സാധിച്ചെന്ന് ഇപ്പോള്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. !!!!
അതിഗംഭീരം. ഇനി കാണുമ്പോള്‍ ബ്ലോഗ് അക്കാഡമി ഗവണ് മെന്‍ റിന്റെ ഭാഗമായി മാറിക്കഴിയണം. പുത്തന്‍ നവലോകംകെട്ടിപ്പെടുക്കാന്
കുഞ്ഞബ്ദുള്ള മാരുടെ കണ്ണ് കെട്ടികളികളില് നിന്ന് കണ്ണടിച്ച് പൊട്ടിക്കാന്‍ മാത്രമ്മെങ്കിലും ഊര്‍ജ്ജം നമ്മിലുണ്ടാവേണ്ടിയിരിക്കുന്നു.
നന്ദി സഹോദരാ.. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
Post a Comment