ബ്ലോഗ് അക്കാദമിയുടെ രണ്ടാം ബ്ലോഗ് ശില്പശാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്ലോഗ് ശില്പശാല നടക്കുന്ന കോഴിക്കോട് സഹകരണ അര്‍ബ്ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബ്ലോഗര്‍മാര്‍ എത്തിതുടങ്ങി.
ശില്പശാലയുടെ സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ട് ഏറനാടനും, മലബാറിയും, സുനില്‍ കെ.ഫൈസലും ഓടി നടക്കുന്നു.
അരീക്കോടന്‍ മാഷും കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയും നഗരത്തിലെത്തിക്കൊണ്ടിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
രാവിലെ 9 മണിമുതല്‍ പ്രവാഹം തന്നെയായിരുന്നു. കൊല്ലത്തുനിന്നും വി.കെ.ആദര്‍ശ് രാവിലെ തന്നെ എത്തി. തമിഴ്നാട്ടിലെ ആണ്ടിപ്പട്ടിയില്‍ നിന്നും തോന്ന്യാസിയും, കണ്ണൂരില്‍ നിന്നും ചിത്രകാരനും മകനും ലാന്റ് ചെയ്തു.
ശില്പശാലയുടെ സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ട് ഏറനാടനും, മലബാറിയും, സുനില്‍ കെ.ഫൈസലും ഓടി നടക്കുന്നു.
അരീക്കോടന്‍ മാഷും കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയും നഗരത്തിലെത്തിക്കൊണ്ടിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ഇന്നലെ കോഴിക്കോടു നിന്നുമിറങ്ങിയ സകലപത്രങ്ങളും ബ്ലോഗ് ശില്പശാലയെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ സമ്പന്നമാണ്.
മാതൃഭൂമി - മലയാളം ബ്ലോഗ് ശില്പശാല 27ന്
മലയാള മനോരമ - വരൂ, ബ്ലോഗുകളുടെ ലോകത്തേക്ക്
മംഗളം - എഴുതാന്‍ തയ്യാറാണോ? പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് തയ്യാര്‍
മാധ്യമം - മലയാളം ബ്ലോഗ് ശില്പശാല 27ന്
ദീപിക - മലയാളം ബ്ലോഗ് ശില്പശാല കോഴിക്കോട് 27ന്
ദേശാഭിമാനി - മലയാളം ബ്ലോഗ് ശില്പശാല നാളെ
വര്‍ത്തമാനം - ബ്ലോഗ് ശില്പശാല 27ന്
ചന്ദ്രിക - മലയാളം ബ്ലോഗ് ശില്പശാല
കേരള കൌമുദി - ബ്ലോഗ് ശില്പശാല നാളെ കോഴിക്കോട്ട്
ദി ഹിന്ദു - Wokshop on Malayalam Blogging
ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്സ് - Kerala Blog Academy to hold Workshop
ഈ വാര്‍ത്തകള്‍ കൂടാതെ ദൃശ്യമാധ്യമങ്ങളും വളരെ നല്ല കവറേജ് നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, അമൃത, ഇന്ത്യാവിഷന്, മനോരമ ന്യൂസ് എന്നിവയിലും വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
കൃത്യം രണ്ടുമണിക്കു തന്നെ കാര്യപരിപാടികള്‍ ആരംഭിക്കണമെന്ന് ഉദ്ദേശിക്കുന്നു. കോഴിക്കോട് എത്താന്‍ പറ്റാത്ത സകല ബൂലോഗ കൂടപ്പിറപ്പുകളും ഞങ്ങളുടെ കൂടെയുണ്ടെന്ന വിശ്വാസം ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു.
ഏറനാടാാ, ഞാനിതൊന്നു പൂര്‍ത്തിയാക്കട്ടെ, ആ ചായയും ചട്ടിപത്തിരിയും അവിടെ വെയ്യ്, അതു തീര്‍ക്കല്ലെ.. രാവിലെ 6 മണിക്ക് വീട്ടിന്നിറങ്ങിയതാ, ...
മാതൃഭൂമി - മലയാളം ബ്ലോഗ് ശില്പശാല 27ന്
മലയാള മനോരമ - വരൂ, ബ്ലോഗുകളുടെ ലോകത്തേക്ക്
മംഗളം - എഴുതാന്‍ തയ്യാറാണോ? പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് തയ്യാര്‍
മാധ്യമം - മലയാളം ബ്ലോഗ് ശില്പശാല 27ന്
ദീപിക - മലയാളം ബ്ലോഗ് ശില്പശാല കോഴിക്കോട് 27ന്
ദേശാഭിമാനി - മലയാളം ബ്ലോഗ് ശില്പശാല നാളെ
വര്‍ത്തമാനം - ബ്ലോഗ് ശില്പശാല 27ന്
ചന്ദ്രിക - മലയാളം ബ്ലോഗ് ശില്പശാല
കേരള കൌമുദി - ബ്ലോഗ് ശില്പശാല നാളെ കോഴിക്കോട്ട്
ദി ഹിന്ദു - Wokshop on Malayalam Blogging
ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്സ് - Kerala Blog Academy to hold Workshop
ഈ വാര്‍ത്തകള്‍ കൂടാതെ ദൃശ്യമാധ്യമങ്ങളും വളരെ നല്ല കവറേജ് നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, അമൃത, ഇന്ത്യാവിഷന്, മനോരമ ന്യൂസ് എന്നിവയിലും വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
കൃത്യം രണ്ടുമണിക്കു തന്നെ കാര്യപരിപാടികള്‍ ആരംഭിക്കണമെന്ന് ഉദ്ദേശിക്കുന്നു. കോഴിക്കോട് എത്താന്‍ പറ്റാത്ത സകല ബൂലോഗ കൂടപ്പിറപ്പുകളും ഞങ്ങളുടെ കൂടെയുണ്ടെന്ന വിശ്വാസം ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു.
ഏറനാടാാ, ഞാനിതൊന്നു പൂര്‍ത്തിയാക്കട്ടെ, ആ ചായയും ചട്ടിപത്തിരിയും അവിടെ വെയ്യ്, അതു തീര്‍ക്കല്ലെ.. രാവിലെ 6 മണിക്ക് വീട്ടിന്നിറങ്ങിയതാ, ...
34 comments:
കോഴിക്കോട് ശില്പശാലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏറ്റവും പുതിയ വിവരങ്ങള്‍ കോഴിക്കോട് ബ്ലോഗ് ശില്പശാല വേദിയില്‍ നിന്നും ബ്ലോഗ് അക്കാദമിക്കു വേണ്ടി കണ്ണൂരാന്‍.. പുതിയ പടങ്ങള്‍ ഉടന്‍ ചേര്‍ക്കപ്പെടും.
ബ്ലോഗ് ശില്പശാലയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. എല്ലാ വിധ ആശംസകളും.
കാര്യപരിപാടികളും പോസ്റ്റു ചെയ്യൂ.
ഓടോ: ആ ചട്ടിപ്പത്തിരി അവിടുന്ന് എടുത്ത് മാറ്റിയില്ലെങ്കില്‍ വേദിയില്‍ ഒരാളും ഉണ്ടാവില്ല.. പറഞ്ഞില്ലെന്നു വേണ്ട..
കോഴിക്കോട് ബൂലോക സന്നിധിയില്‍ ഞാനു എത്തിച്ചേര്ന്നിട്ടുന്ദേ...
ഇവിടെ ഒരുക്കങ്ങള്‍ പൂര്ത്തിയായിക്കൊണ്ദിരിക്കുന്നു...
കേരളാ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബി ഇക്ബാല്‍ ഇപ്പോള്‍ എന്നെ ഫോണില്‍ വിളിച്ചു നവ ബ്ലോഗ് സംരഭത്തിനു ആശംസകള്‍ നേര്‍ന്നു.
ആദ്യമായാണ് ഞാന്‍ കോഴിക്കോട് എത്തുന്നതു,വളരെ ഹാപ്പിയായ്, ബൂലോക കിടാങ്ങളെ കണ്ടപ്പോഴും കോഴിക്കോട് കണ്ടപ്പോഴും. എതായാലും കൊല്ലം ബ്ലോഗ് അക്കാദമി സമ്മേളനം ഉടനെ പ്രതീക്ഷിപ്പിന്.
ക്ഷമിക്കണം വരണമെന്നു കരുതിയതായിരുന്നു. ചില പ്രത്യേകകാരണങ്ങള്‍ കൊണ്ട് വരാന്‍ കഴിയില്ല. എല്ലാവര്ക്കും എന്റെ ആശംസകള്‍.. :)
Workshop on Malayalam blogging
Kozhikode: The Kerala Blog Academy, a collective of bloggers in Malayalam, will organise a workshop on Malayalam blogging at the Cooperative Urban Bank Auditorium in the city on April 27.
Members of the academy at a press conference here said that Malayalam bloggers from different parts of the State would attend the workshop.
“Our aim is to popularise blogging in Malayalam and initiate more readers into this new genre of writing,” said academy member K.P. Sukumaran Anjarakkandi. The workshop, which will be free, will begin at 2. p.m. and end at 5 p.m. For details, contact 9745030154, 9447619890. —Staff Reporter
Original Article..
http://www.hindu.com/2008/04/26/stories/2008042651750300.htm
ആശംസകള്‍!ഞങ്ങളൊക്കെ ഇവിടെ നോക്കിക്കൊണ്ടിരികുന്നു
എല്ലാവിധ ആശംസകളും.
ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.ആളുകള്‍ എത്തിത്തുടങ്ങി.
പ്രിയരേ, ബ്ലോഗാര്ത്ഥികളുടെ അഭൂതപൂര്‍വമായ വരവാണ് ശില്പശാലയില് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബ്ലോഗര്‍ വിശ്വപ്രഭയും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ശില്പശാലയ്ക്ക് ആശംസകള്‍. ഇതോടൊപ്പമുളള ലിങ്കും പരിചയപ്പെടുത്താം. മലയാളം ടൈപ്പ് ചെയ്യാനുളള ഓണ്‍ലൈന്‍ ടൂള്‍. സേവ് ചെയ്ത് ഓഫ് ലൈനിലും ഉപയോഗിക്കാം.
http://www1.oneindia.in/unicode/editor.html
കോഴിക്കോട് ബ്ലോഗ് ശില്പശാല ആരംഭിച്ചു കഴിഞ്ഞു. ബ്ലോഗ് ശില്പശാലാ വേദിയില്‍ പ്രശസ്ത ബ്ലോഗര്‍ ശ്രീ.ബെര്‍ളി തോമസ് എത്തിക്കഴിഞ്ഞു.
ഇവിടെ ബ്ലൊഗ് ശില്പശാല തുടങ്ങി...
200 ലധികം ആളുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്,
ആളുകള്‍ ഇപ്പൊഴും ഏത്തിക്കൊണ്ടിരിക്കുകയാണ്.....
ഇവിടെ ബ്ലൊഗ് ശില്പശാല തുടങ്ങി...
200 ലധികം ആളുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്,
ആളുകള്‍ ഇപ്പൊഴും ഏത്തിക്കൊണ്ടിരിക്കുകയാണ്.....
ആശംസകള്‍.
ഓണ്‍ലൈന്‍ അപ്ഡേഷന് പ്രതീക്ഷിക്കുന്നു.
കോഴിക്കോട് ബ്ലോഗ്ശില്‍പശാല ഉച്ചയ്ക്ക് കൃത്യം രണ്ട് മണിയ്ക്ക് കോഴിക്കോട് അര്‍ബന്‍ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ ആരംഭിച്ചു.
ചിത്രകാരന് ആമുഖ സംഭാഷണം നടത്തി,തുടര്‍ന്ന് ശ്രീ. കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടി,ഏറനാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതിനുശേഷം കണ്ണൂരാന്‍, യൂണികോഡ്ഫോണ്ടുകളെക്കുറിച്ചും,അഗ്രഗേറ്ററുകളെക്കുറിച്ചും വിശദമായ ക്ലാസ്സ് നടത്തി.
ഇപ്പോള്‍ ശ്രീ.പ്രദീപ് കുമാര്‍ മ്യൂസിക് ബ്ലോഗിനെ ക്കുറിച്ച് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്
നിങ്ങളുടെ വിജയം (അല്ല, എല്ലാവരുടേയും) പണ്ടേ ഉറപ്പിച്ചതായിരുന്നു. അത് നല്ലൊരു വിജയം ആയതില്‍ പിന്നെയും സന്തോഷം..
കണ്ണൂരാന്‍, സുകുമാരേട്ട, ചിത്രാരാ, ഏറനാടാ,
എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു.....
സങ്കടവും .
വളരെ നന്നായി കലാശിക്കട്ടെ !
എന്നാലും കാര്‍ട്ടൂണിസ്റ്റ് വന്നില്ലല്ലൊ... സകലമാനപുലികളേം, നാളത്തെ പുലികളേം ഇവിടുന്നു പിടിക്കാരുന്നു. പോട്ടെ ന്നാലും സങ്കടമായി.
ഇപ്പൊ നടന്ന പ്രദീപ്കുമാറിന്റെ ക്ലാസിന്റെ ഫോട്ടോ ഇട്ടിട്ടുണ്ട്. പ്രദീപ് കുമാറിന്റെ ക്ലാസ്സ് അവസാനിച്ചു. വി.കെ.ആദര്‍ശ് സിറ്റിസണ്‍ ജേര്ണലിസത്തെക്കുറിച്ചു സംസാരിക്കുന്നു.
ബ്ലോഗാര്‍ത്ഥികള്‍ എല്ലാം വളരെ ആവേശത്തിലാണ്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍, വിവിധ തരക്കാര്‍, പ്രായക്കാര്‍ എല്ലാവരും ഉഷാറായി ക്ലാസ്സ് ശ്രവിക്കുന്നു. ആവേശകരമായ പ്രതികരണം തന്നെ.
ശില്പശാലയ്ക്ക് എല്ലാവിധമായ വിജയങ്ങളും ആശംസിയ്ക്കൂന്നു.നാട്ടിലുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കുടുംബസമേതം അവിടെ എത്തുമായിരുന്നു. വാര്‍ത്തകള്‍ അതാതു സമയം അപ്ഡേറ്റ് ചെയ്യാന്‍ മറക്കരുതേ.
ഇത്ര ഗംഭീരമായ ബ്ലോഗു തയ്യാരെടുപ്പുകള്‍ ഒരുക്കിയ ഇതിന്റെ സംഘാടകരുടെ അര്‍പ്പണ ബുദ്ധിയെ എത്ര ശ്ലാഖിച്ചാലും അതിയാവില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിയ്ക്കുന്ന്നു
മാവേലിയും ആവനാഴിയും
വി.കെ.ആദര്‍ശിന്റെ നല്ലൊരു ക്ലാസിനു ശേഷം പ്രമുഖ ബ്ലോഗറായ മൈന തന്റെ ബ്ലോഗനുഭവങ്ങള്‍ ബ്ലോഗാര്ത്ഥികളുമായി പങ്കുവെക്കുന്നു.
മാവേലികേരളം: പറ്റാവുന്നത്ര കാര്യങ്ങള്‍ ഇപ്പോള്‍ അപ്ലോഡ് ചെയ്യാം, ബാക്കി നാളെയും.
ആശംസകള്‍ ,
തറവാടി / വല്യമ്മായി
കഴിയുന്നത്ര ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുവാന്‍ ശ്രമിക്കുമോ?. മനസ്സ്കൊണ്ട് ഞാനും ദാ, അവിടെയാണ്.
എല്ലാവിധ ആശംസകളും.
...ആശംസകള്‍...
-----------------------------------
-----------------------------------
ബ്ലോഗ് ശില്പശാല വിജയമായി എന്നറിയുന്നതില്‍
സന്തോഷം.
പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
-----------------------------------
-----------------------------------
കണ്ണൂരാനെ കണ്ടു,
പെണ്ണല്ലാത്ത ദ്രൌപതിയെ ക്കണ്ടു,
നാട്ടുകാരനായ മലബാറിയേയും,
വാപൊളിച്ചിരിക്കുന്ന മറ്റൊരുത്തെനേയും കണ്ടു
സര്പ്പഗന്ധിയെക്കണ്ടു, തോന്ന്യാസിയെക്കണ്ടു,
ചിത്രകാരനും,ഏറനാടനും, അഞ്ചരക്കണ്ടിയും,
അരീക്കോടന്‍ മാഷും അങ്ങനെ യങ്ങനെ
സകല ബൂലോകരേയും കണ്ടു.
‘കൃ’ എഴുതാനാകാതെ ‘ക്യ’ എന്നെഴുതി
ബൂലോകത്തെ പറ്റിച്ച ഞാന്‍ ‘കൃ’
എഴുതുന്നതെങ്ങനെയെന്ന് കണ്ണൂരാനോട്
ചോദിച്ച് പഠിക്കയും ചെയ്തു.
ബ്ലൊഗക്കാദമീനിനക്കായിരം ആശംസകള്‍
വിചാരിച്ചതിലുമധികം ബ്ലോഗാര്‍ത്ഥികള്‍ കോഴിക്കോട് ശില്പശാലയില് പങ്കെടുക്കുകയും സംതൃപ്തരായി ഇനിയും സംശയങ്ങളുണ്ടെങ്കില്‍ ഈ മെയില്‍ വഴി ബന്ധപ്പെടാമെന്നറിയിച്ച് തല്ക്കാലം പോവുകയും ചെയ്തു. മലയാള ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ പ്രതിനിധികളെല്ലാം സന്നിഹിതരായികൊണ്ട് ബ്ലോഗ് ശില്പശാലയുടെ വാര്‍ത്തകള്‍ അപ്ഡേറ്റായി കൊടുത്തുതുടങ്ങിയിട്ടുണ്ട്. അവരോടുള്ള കൃതക്ഞത അറിയിച്ചുകൊള്ളുന്നു.
എനിക്ക് ചമ്മലുണ്ടാക്കിയ യാഥാര്‍ത്ഥ്യമെന്തെന്നാല്‍.. നമ്മുടെ ബ്ലോഗ് സുഹൃത്ത് ബെര്‍ളിതോമസ് ചടങ്ങിലുടനീളം സാന്നിധ്യമറിയിച്ചുകൊണ്ട് ഉണ്ടായിരുന്നുവെന്നതാണ്. പലപ്പോഴും നേരില്‍ കാണാന്‍ ആശിച്ചിരുന്നെങ്കിലും ഇന്നീ വേദിയില്‍ വെച്ച് ബെര്‍ളിത്തരങ്ങളുടെ ഉടമയെ നേരില്‍ കാണാനും എല്ലാം മറന്ന് സൌഹൃദം അരക്കിട്ടുറപ്പീക്കാനും സാധിച്ചു എന്നതാണ്.
അതുപോലെ കുവൈത്തില്‍ നിന്നെത്തിയ വിശ്വപ്രഭ, തമിഴ്നാട്ടില്‍ നിന്നും വന്ന തോന്ന്യാസി, കൊല്ലത്തുനിന്നെത്തിയ വി.കെ ആദര്‍ശ് പിന്നെ എല്ലാ ബ്ലോഗരോടും ഒരിക്കല്‍ കൂടി എന്റെ സ്നേഹാശംസകള്‍.
കഴിയുമെങ്കില്‍ ഏതാനും ഫോട്ടോകള്‍ ഇടാം എന്ന പ്രത്യാശയോടെ..
കുറച്ചു നാളത്തെ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി.പ്രതീക്ഷിച്ചതിലുമധികം ആള്ക്കാര് ശില്പശാലയില് പങ്കെടുത്തു.വളരെ ഇന്ററാക്റ്റീവ് ആയിരുന്നു സദസ്.ഒത്തിരി പേര് സ്വന്തം ബ്ലോഗ് ഉണ്ടാക്കിയാണ് മടങ്ങിയത്.6മണിക്കു ശേഷവും “മണിക്കുട്ടി” ലാപ്റ്റോപ്പിനു മുന്നില്‍ തപസിരുന്നു ബ്ലോഗുകള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു.ആളുകള്‍ അത്രയേറെ താല്പര്യത്തോടെയാണ് പങ്കെടുത്തത്.
അണിയറയില്‍ സജീവമായവര്‍ക്കും ആശംസകളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും പിന്തുണച്ചവര്ക്കും സര്‍വ്വോപരി ശില്പശാലയില് പങ്കെടുത്ത എല്ലാവര്ക്കും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.ഒപ്പം പരിപാടി സ്പോണ്സര് ചെയ്ത് സഹകരിച്ച “കമ്പ്യൂട്ടര്‍ പ്ലസ്“ എന്ന സ്ഥാപനത്തിനും.
കോഴീക്കോട് ശില്പശാലക്ക്
ഏല്ലാം ആശംസകളും
എന്നാണൊ ഞങ്ങളുടെ കോട്ടയത്ത്
ഒരു ശില്പശാല വര്രുന്നത്
ആശംസകള്‍...
അനുമോദനത്തിന്റെ പൂച്ചെണ്ടുകളും നേരുന്നു അതോടൊപ്പം,
എല്ലാവരുടെയും പേരെടുത്തു പറയുന്നില്ല, എങ്ങനെ നന്ദി പറയണം എന്നറിയില്ല. സ്നേഹം കൊണ്ടെന്നെ കോഴിക്കോട് ബ്ലൊഗ് അക്കാദമി പിന്നണി പ്രവര്‍ത്തകര്‍ വീര്‍പ്പുമുട്ടിച്ചു. കോഴിക്കോട് ബീച്ച് കണ്ടു അവിടെ വച്ച് പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനുമായ എന്‍.പി. ഹാഫിസ് മുഹമ്മദിനെ കണ്ടു,പരിചയപ്പെട്ടു. അദ്ദേഹം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുക മാത്രമല്ല. സുനിലിന്റെ സഹായം ഉണ്ടാകണം എന്നു പറയുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ മാനാന്ചിറ കണ്ടു. എന്തിഷ്ടമായെന്നോ എനിക്കീ കോഴിക്കോട്, എതായാലും വിവാഹം കോഴിക്കോട് ഭാഗത്തുനിന്നാകാം എന്നു തോനുന്നു, അപ്പൊ എന്റെ കൂടി നഗരം ആകുമല്ലോ ഈ കോഴിക്കോട്.
കൂട്ടായ്മയുടെ പരിശ്രമങ്ങള്‍ക്ക് വിജയമുണ്ടായി. ഇന്ന് ബ്ലോഗിനു വേണ്ടി സമര്‍പ്പിച്ച ദിവസമായിരുന്നു. വലിയ മനസ്സോടെ ബെര്‍ലിതോമസ് വന്നത് സന്തോഷകരമായി.. ബെര്‍ളിയുടെ പോസ്റ്റും തുടര്‍ന്നു വന്ന കമന്റുകളും ചര്‍ച്ചകളും ശില്പശാലയെ സഹായിച്ചിട്ടുണ്ട് . അതുകൊണ്ട് ബ്ലോഗ് ശില്പശാല നടക്കുന്നത് നാലുപേരറിഞ്ഞു .
കമന്റ് പെശുന്ന സമയത്ത് തങ്ങളുടെ വാദങ്ങള്‍ക്കായി വാദിച്ച് അടിപിടി,വാക്കൌട്ട് , മറ്റ ഭിഷേകങ്ങള് ഒക്കെ നടത്തിയാലും വ്യക്തിപരമായി ഒരു കരടും നമ്മുടെ മനസ്സിലില്ല എന്ന് തെളിയിക്കുന്നതായിരുന്നു ബെര്‍ലിയും ഏറനാടനും തമ്മിലുള്ള കേട്ടിപിടുത്തം. എല്ലാര്ക്കും സന്തോഷമായി.. ചിത്രകാരന്റെ വിവിധ ഫോട്ടോകള്‍ മനപൂര്‍വ്വം എടുത്തിട്ടുണ്ട്. അവ അടുത്ത ബ്ലോഗ് ശില്പ ശാലയിലോ ബ്ലോഗ് മീറ്റിലോ ലേലത്തിന് വെക്കണോ അതോ പോസ്റ്റ് ചെയ്യണോ എന്നാലോചിച്ചു ഉറങ്ങാതെ ഇരിപ്പാണ്. കൊടുക്കരുതിഷ്ടാ എന്ന് പറഞ്ഞുള്ള സമ്മര്ദധവുമുണ്ട് . ഞാനെന്തു വേണം നിങ്ങ പറ...
അഭിനന്ദനങ്ങള്‍
Some more Pictures here
http://physel-chitrasala.blogspot.com/2008/04/blog-post.html
Post a Comment