Saturday, 18 April 2009

ബ്ലൊഗ് അങ്കം വടകരയില്‍ !!!

2009 മെയ് 3ന് ഉച്ചക്ക് 1 മണിക്ക് വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ ആണ് ശില്‍പ്പശാല നടത്തപ്പെടുന്നത്. പ്രസ്തുത ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ് വായനക്കാരും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായ കടത്തനാടനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.കടത്തനാടന്‍ : 9495317992
ചുരിക,വാള്‍,പരിച,കഠാര,വടി തുടങ്ങിയ പഴയആയുധങ്ങള്‍ക്ക് പകരം
ലാപ് ടോപ്പ്, വയര്‍ലെസ്സ് ബ്രോഡ് ബാന്‍ഡ് ഇന്റെര്‍നെറ്റ് കണക്ഷന്‍ , ചക്രായുധമായ സിഡി,മൌസ് എന്നിവയാണ് ബ്ലോഗ് കളരിയില്‍ കൊണ്ടുവരേണ്ട ആയുധങ്ങള്‍ :)))

പങ്കെടുക്കുക... മലയാളം ബ്ലോഗ് പ്രചരിപ്പിക്കുക ...

5 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഈ ശില്‍പ്പശാലയില്‍ പന്കെടുക്കാന്‍ നിര്‍വ്വാഹമില്ല, എങ്കിലും എല്ലാ വിധ ആശംസകളും.
അന്യന്റെ പോസ്റ്റുകള്‍ മോഷ്ടിച്ച് സ്വന്തം പേരില്‍ പോസ്ടുന്നവരെക്കുരിച്ചു പുതിയ ബ്ലോഗര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമല്ലോ. ഇതൊരു പ്രവണതയായി മാറിയിരിക്കുന്നു. എന്റെ ഒരു പോസ്റ്റ് മറ്റൊരാളുടെ പേരില്‍ എനിക്ക് തന്നെ മെയിലില്‍ കിട്ടുമ്പോഴുള്ള അവസ്ഥ വളരെ ദുഖകരമാണ്. ഈ വിഷയം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമല്ലോ.
എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട്.
വാഴക്കോടന്‍.

കുമാരന്‍ said...

അംങ്കം അല്ല ചേട്ടാ, അങ്കം‌ മതി.
മാഹിയിൽ ആണെങ്കിൽ ‘സൌകര്യ’മായിരുന്നു..

chithrakaran:ചിത്രകാരന്‍ said...

പ്രിയ വാഴക്കോടന്‍,
ബ്ലോഗിലെ സൃഷ്ടികളുടെ മോഷണം തീര്‍ത്തും
മര്യാദയില്ലാത്ത എട്ടുകാലി മമ്മൂഞ്ഞുകളുടെ
മഹത്വകാംക്ഷയില്‍നിന്നുണ്ടാകുന്നതാണ്.
പിന്നെ,
നല്ല സൃഷ്ടികളാകുംബോള്‍ മോഷണ സാധ്യത കൂടും. നല്ല സൃഷ്ടികള്‍ ബ്ലോഗില്‍ മുഴുവനായി
പ്രസിദ്ധീകരിക്കാതിരിക്കുക എന്നതാണ് സുരക്ഷിത മാര്‍ഗം. മാത്രമല്ല, ബ്ലോഗിന് ഒരു ചുവരെഴുത്തിന്റെ... അല്ലെങ്കില്‍,
ഉടമസ്ഥാവകാശത്തില്‍ ആശങ്കപ്പെടാത്ത
കേവലം വായ്മൊഴിയുടെ സ്ഥാനമേ കൊടുക്കേണ്ടതുള്ളു.
ഇത് ചിത്രകാരന്റെ വ്യക്തിപരമായ അഭിപ്രായം
മാത്രമാണ്.വിലപിടിപ്പുള്ളത് പ്രിന്റ് മീഡിയയില്‍ തന്നെ ആകുന്നതാണ് നല്ലത്.
കാരണം, ബ്ലോഗില്‍ നമുക്ക് ആരേയും നിയന്ത്രിക്കാനാകില്ലല്ലോ.
ബ്ലോഗില്‍ നിന്നും പെട്ടെന്ന് കോപ്പി പേസ്റ്റിലൂടെ
മോഷണം നടത്തുന്നത് തടയാനായി ഇന്ദ്രധനുസ് ബ്ലോഗില്‍ ഒരു വിദ്യയുണ്ട്
. നിലവില്‍ അതുപയോഗിക്കുന്നില്ലെങ്കില്‍ ഒന്നു
പ്രയോഗിച്ചു നോക്കുക.

കുമാരാ....,
നന്ദി.അങ്കം ശരിയാക്കിയിട്ടുണ്ട്.
വടകര നിന്നും ഒരു 20 മിനിട്ടിന്റെ ദൂരമേ മാഹിയിലേക്കുള്ളു എന്നു
സൂചിപ്പിച്ചാലും പോരേ ?

വേലൂക്കാരൻ said...

വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു

kadathanadan said...

....