Friday, 9 May 2008

ടി.വി.റിപ്പോര്‍ട്ട് -കോഴിക്കോട് ബ്ലോഗ് ശില്പശാല

കോഴിക്കോട് എപ്രില്‍ 27നു നടന്ന ബ്ലോഗ് ശില്പശാലയുടെ പത്ര റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ.ഇനി ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യം അമ്യതാ ടി വി യില്‍ വന്ന റിപ്പോര്‍ട്ട്

video

Monday, 5 May 2008

ബ്ലോഗ്‌ ശില്‍പശാല ; വാര്‍ത്തകളിലൂടെ








ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോടു വെച്ചു നടന്ന ശില്‍പശാലയുമായി പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്ലതുപോലെ സഹകരിച്ചിരുന്നു.


ശില്‍പശാലക്കുശേഷം പ്രധാന ദിനപത്രങ്ങളില്‍ 28-04-2008ന്‌ പ്രസിദ്ധീകരിച്ച വാര്‍ത്താ കഷ്‌ണങ്ങള്‍ ഇവിടെ കൊളുത്തി വെക്കട്ടെ :






















(കൂട്ടത്തില്‍ ബ്ലോഗ്‌ ശില്‍പശാല വിജയിപ്പിക്കാന്‍ വല്ലാതെ വിയര്‍ത്ത മലബാറി , സുനില്‍ കെ. ഫൈസല്‍ , ഏറനാടന്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കട്ടെ )


Friday, 2 May 2008

'ബൂലോക'ത്തിലേക്ക്‌ സ്വാഗതം

കോഴിക്കോട്‌ നടന്ന ബ്ലോഗ്‌ അക്കാദമി ശില്‍പശാലയെ സംബന്ധിച്ച്‌ മാതൃഭൂമി ദിനപത്രത്തില്‍ വന്ന (28-4-2008) റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

കോഴിക്കോട്‌:ആശയ വിനിമയത്തിന്റെ അനന്ത സാധ്യതകള്‍ പകരുന്ന ബ്ലോഗ്‌ ലോകത്തേയ്‌ക്ക്‌ നവാഗതരെ സ്വാഗതം ചെയ്‌തുകൊണ്ട്‌ കേരള ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട്‌ മലയാളം ബ്ലോഗ്‌ ശില്‍പശാല സംഘടിപ്പിച്ചു. കോഴിക്കോട്‌ സഹകരണ അര്‍ബന്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല പങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പുതുമകൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എങ്ങനെ ബ്ലോഗ്‌ തുടങ്ങാമെന്നും എങ്ങനെ ബ്ലോഗിങ്‌ നടത്താമെന്നും ഇന്റര്‍നെറ്റിലെ മലയാളി കൂട്ടായ്‌മ എങ്ങനെ സജീവമാക്കാമെന്നതിനെയും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ശില്‍പശാല.

മലയാളം ബ്ലോഗ്‌ ലോകത്തെ പ്രശസ്‌തരുടെ കൂട്ടായ്‌മയില്‍ വിരിഞ്ഞ കേരള ബ്ലോഗ്‌ അക്കാദമിയുടെ രണ്ടാമത്‌ ശില്‍പശാലയായിരുന്നു കോഴിക്കേട്ടേത്‌. കഴിഞ്ഞ മാസം കണ്ണൂരിലായിരുന്നു ആദ്യ ശില്‍പശാല. പൂര്‍ണമായും ബ്ലോഗുകളിലൂടെ നല്‍കിയ പ്രചാരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശില്‍പശാല സംഘടിപ്പിക്കപ്പെട്ടത്‌. നൂറ്റമ്പതോളം പേര്‍ പങ്കെടുത്ത ശില്‍പശാലയില്‍ മലയാളം 'ബൂലോക'ത്തിലെ പ്രശസ്‌തര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. പിന്നീട്‌ ബൂലോകത്തെ നവാഗതരുടെ ബ്ലോഗുകള്‍ തുടങ്ങിക്കൊണ്ട്‌ ബ്ലോഗ്‌ വിദ്യാരംഭവും നടന്നു.

ചിത്രകാരന്‍, ഏറനാടന്‍, കണ്ണൂരാന്‍, വിശ്വപ്രഭ, മലബാറി, അരീക്കോടന്‍, കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടി, വി.കെ ആദര്‍ശ്‌, സുനില്‍ കെ ഫൈസല്‍ തുടങ്ങി പ്രശസ്‌തരായ ബ്ലോഗര്‍മാരാണ്‌ ക്ലാസുകള്‍ നിയന്ത്രിച്ചത്‌. ബ്ലോഗ്‌ലോകത്തെക്കുറിച്ച്‌ കെ.പി സുകുമാരന്‍, ശില്‍പശാലയുടെ ആവശ്യകതയെക്കുറിച്ച്‌ ഏറനാടന്‍, മലയാളം ടൈപ്പ്‌ ചെയ്യുന്നതിനെക്കുറിച്ചും ബ്ലോഗ്‌ തുടങ്ങുന്നതിനെക്കുറിച്ചും കണ്ണൂരാന്‍ സംഗീത ബ്ലോഗുകളെക്കുറിച്ച്‌ ടി.പ്രദീപ്‌ കുമാര്‍, ബ്ലോഗിന്റെ ഭാവിയെക്കുറിച്ച്‌ വി.കെ.ആദര്‍ശ്‌, എന്റെ ബ്ലോഗ്‌ അനുഭവങ്ങളെക്കുറിച്ച്‌ മൈന ഉമൈബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുനീഷ്‌ മലബാറി സ്വാഗതവും സുനില്‍ കെ.ഫൈസല്‍ നന്ദിയും പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ബ്ലോഗുകളെക്കുറിച്ചുള്ള ലേഖനമാണ്‌ ബൂലോകത്തിലേക്ക്‌ പലരെയും അടുപ്പിച്ചതെന്ന്‌ ശില്‍പശാലയില്‍ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു. ഇന്ന്‌ മലയാളത്തില്‍ മുവ്വായിരത്തോളം ബ്ലോഗുകളുണ്ട്‌. ആയിരത്തിലധികം പേര്‍ സജീവമായി ബ്ലോഗിങ്‌ നടത്തുന്നു.