Tuesday, 5 May 2009

വടകര ബ്ലോഗ് ശില്‍പ്പശാല ചിത്രങ്ങള്‍

കോഴിക്കോട് ജില്ലയില്‍ നടക്കുന്ന രണ്ടാമത് ശില്‍പ്പശാലയാണ് വടകരയില്‍ മെയ് 3 ന് നടന്നത്.
കൊഴിക്കോട് അന്നേ ദിവസം റഹ്മാന്റെ ജയ്ഹോ സംഗീതപരിപാടിയും, തൃശൂരില്‍ പൂരവും നടക്കുന്നുണ്ടെന്നതിനാല്‍ ശില്‍പ്പശാലയില്‍ ബ്ലോഗേഴ്സ് ഇല്ലാതെവരുമോ എന്നൊരു ആശങ്ക തോന്നിറ്റ്യിരുന്നു. ആശങ്കയെ അസ്ഥാനത്തക്കിക്കൊണ്ട് ഉച്ചക്കു നടക്കുന്ന പരിപാടിക്ക് രാവിലെ മുതല്‍ ബ്ലോഗേഴ്സ് വന്നുകൊണ്ടിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ചാണക്യനായിരുന്നു ആദ്യമായി എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് മുള്ളൂക്കാരന്‍ ,ഇ.എ.ജബ്ബാര്‍, മണിക്കുട്ടി, നിത്യന്‍, കച്ചറ, വിനയ, അരീക്കോടന്‍, അഡ്വക്കേറ്റ് ഭാസ്ക്കരന്‍, ഡി.പ്രദീപ് കുമാര്‍, ... തുടങ്ങിയവരും എത്തിച്ചേര്‍ന്നു. ബ്ലോഗാര്‍ത്ഥികളില്‍ പലര്‍ക്കും ഇംഗ്ലീഷ് ബ്ലോഗുള്ളവരായിരുന്നു.
ഓഡേസ സത്യന്‍ തന്റെ പ്രൊജക്റ്റര്‍ ശില്‍പ്പശാലക്ക് ഉപയോഗപ്പെടുത്താനായി നല്‍കിയതിനാല്‍
പ്രൊജക്റ്ററന്വേഷിക്കേണ്ടി വന്നില്ല. കടത്തനാടന്‍ ശില്‍പ്പശാലക്കുവേണ്ടി മാത്രമായി ഒരു ഹൈ സ്പീഡ് ഈവിഡിഓ ഇന്റെര്‍ നെറ്റ് കണക്ഷന്‍ എടുത്ത് നെറ്റ് ഉറപ്പുവരുത്തിയിരുന്നു. കൂടാതെ ഡി. പ്രദീപ് കുമാറും തന്റെ ഈവിഡിഓ കണക്ഷനും ,ലാപ് ടോപ്പും കൊണ്ടുവന്നതിനാല്‍ ശില്‍പ്പശാല സുഗമമായി നടത്താനായി. മണിക്കുട്ടിയും, കച്ചറയും, മുള്ളൂക്കാരനു മുള്ളതിനാല്‍ സാങ്കേതികപ്രശ്നങ്ങളൊന്നും തടസ്സപ്പെടുത്താതെ ശില്‍പ്പശാല ഭംഗിയായി നടന്നു.

ശില്‍പ്പശാലാ കമ്മിറ്റി സെക്ര്ട്ടറി ശശിധരന്‍ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാവിയിലെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശില്‍പ്പശാല തുടങ്ങി. തുടര്‍ന്ന് ഈ.എ.ജബ്ബാര്‍ ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ചും,അദ്ദേഹം ബ്ലോഗറാകാന്‍ ഇടയാക്കിയ സന്ദര്‍ഭത്തെക്കുറിച്ചും സംസാരിച്ചു.
അതിനുശെഷം ഡി.പ്രദീപ്കുമാര്‍ മലയാളം യൂണികോഡ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും, എഴുത്തുപകരണമായ കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും ക്ലാസുകളെടുത്തു. അതിനുശേഷം ബ്ലോഗ് എങ്ങിനെ തുടങ്ങാം എന്നു ഡെമോ നടത്തി.
ഇടവേളയില്‍ അരീക്കോടന്‍ മാഷും, വിനയയും, മുള്ളൂക്കാരനും ബ്ലോഗര്‍മാരോട് തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.
അതിനുശേഷം ഏതാനും ബ്ലോഗാര്‍ത്ഥികള്‍ക്ക് മണിക്കുട്ടിയും, മുള്ളൂക്കാരനും ബ്ലോഗാരംഭം നടത്തി. രജിസ്റ്റ്രേഷന്‍
വിനയയുമായി സംസാരിക്കുന്ന നിത്യന്‍,അരീക്കോടന്‍,ഡി.പ്രദീപ്കുമാര്‍...

സംഘാടകരുടെ ശുഷ്ക്കാന്തി. കടത്തനാടന്‍ ,ശശിധരന്‍,ബാബു...


ഓഡേസ സത്യന്‍,കൃഷ്ണന്മാഷ്,ജബ്ബാര്‍ മാഷ്...സ്ത്രീ പ്രാതിനിധ്യം
ചിരിക്കുമുന്‍പേ... കുറച്ചു ചിന്ത.

അപര്‍ണ്ണ അച്ഛന്റെ പ്രസംഗം കേള്‍ക്കുകയാണ്. കൂടെ മുള്ളൂക്കാരന്‍ബ്ലോഗിലേക്ക്... മുന്നോട്ട്,മുന്നോട്ട്..


മണിക്കുട്ടിയുടെ ചിന്തകള്‍ ! ചൂടില്‍ വിയര്‍ത്തുകുളിച്ചിരിക്കുന്ന പ്രദീപ് കുന്മാര്‍

ബ്ലോഗിനു പുറത്ത് കുറച്ചു സംസാരിക്കാം.
ജബ്ബാര്‍ മാഷുടെ പ്രസംഗം

ഡി.പ്രദീപ്കുമാര്‍
ശശിധരന്‍ മാഷ്


വിനയ


മുള്ളൂക്കാരന്‍


നാട്ടില്‍ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ ?

ശശിധരന്‍ മാഷ്


10 comments:

hAnLLaLaTh said...

ഭംഗിയായി നടന്നുവെന്നറിയുന്നതില് സന്തോഷം...
ആശംസകള്‍ നേരുന്നു

കാപ്പിലാന്‍ said...

ആശംസകള്‍

ശിവ said...

വരാന്‍ കഴിഞ്ഞില്ല....

Karuthedam said...

അരീക്കോടന്റെ ബ്ലോഗില്‍ നിന്നുമാണ് കോഴിക്കോട് ബ്ലോഗ് അക്കാദമി യെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്.

Please add me to this group...

Dhanush Gopinath said...

അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു സംഭവം നടന്നത്‌. അല്ലെങ്കില്‍ എളുപ്പത്തില്‍ എത്താമായിരുന്നു പാര്‍ക്കിലേക്ക്‌. ഈ സംഘത്തില്‍ ഒന്നു കൂട്ടുമോ. ഞാനും ഒരു കടത്തുനാട്ടുകാരന്‍ തന്നെ.

നമത് വാഴ്വും കാലവും said...

വരാന്‍ കഴിഞ്ഞില്ല...

Blog Academy said...

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല

Blog Academy said...

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

സായ് കിരണ്‍ Saikiran said...

എന്‍റെ പുതിയ ബ്ലോഗ്‌. വായിക്കുക, അഭിപ്രായം അറിയിക്കുക, Follow ചെയ്യുക. ഏവരെയും സ്വാഗതം ചെയ്യുന്നു >> www.dhaivam.blogspot.com

SIBI PAUL said...

njaanum oru blogger aanu , aduththa thavana enneyum vilikkumallo , ellavrteyum parichaya pedanam ennund...