വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തിനുമുന്നില്‍ സംഘാടക കമ്മിറ്റി അംഗങ്ങളായ കടത്തനാടന്‍,അഡ്വക്കേറ്റ് ഭാസ്ക്കരന്‍ ,ഷെര്ളിന് ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ !
ഇന്ന് ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ബ്ലോഗര്‍മാര്‍ വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. ചാണക്യന് രാവിലെ 5 മണിക്കേ എത്തിച്ചേര്‍ന്നിരിക്കുന്നു. ഡി.പ്രദീപ്കുമാര്‍,അരീക്കോടന്‍,മുള്ളൂക്കാരന്‍,ലുട്ടു എന്നിവര്‍ എത്തിക്കൊണ്ടിരിക്കുന്നു.കടത്തനാടന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ എല്ലാ തയ്യാറെടുപ്പുകളും വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.
13 comments:
ബ്ലോഗ് ശില്‍പ്പശാലയിലേക്ക് ഏവര്‍ക്കും സ്വാഗതം !!!
സുഖമില്ല. യാത്ര ചെയ്യാന്‍ പ്രയാസം. വരാനാവില്ല. വിശ്രമമാണു്.
വടകരക്കാരനാണെങ്കിലും വരാന്‍ കഴിയാത്തതില്‍ ഖേദിയ്ക്കുന്നു..ഭാവുകം നേരുന്നു...
ആശംസകള്‍ നേരുന്നു.... വാഴക്കോടന്‍!
സുഖമില്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാനും, വിശ്രമത്തിലാണ്. ശില്പശാല ഇപ്പോള്‍ തുടങ്ങിക്കാണുമെന്ന് കരുതുന്നു. സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ആശംസകള്‍ നേരുന്നു..
കേരളത്തില്‍ ഇപ്പോള്‍ പൊതുവേ ബ്ലോഗ് എന്തെന്ന് മിക്കവര്‍ക്കും അറിയാം എന്ന് തോന്നുന്നു. മാധ്യമങ്ങള്‍ ബ്ലോഗിന് നല്‍കിവരുന്ന പിന്തുണയാണതിന് ഒരു കാരണം. അക്കാദമി നയിച്ച ശില്പശാലകളാണ് ബ്ലോഗിനെ മാധ്യമങ്ങളുമായി കൂടുതല്‍ അടുപ്പിച്ചതെന്ന വസ്തുത നമുക്ക് അഭിമാനകരമാണ്.
എന്നിരുന്നാലും ബ്ലോഗ് സീരിയസ്സായ വായനയ്ക്ക് ഉപകരിക്കുന്ന ജനകീയമാധ്യമമായി ഇനിയും മലയാളത്തില്‍ വളര്‍ന്നിട്ടില്ല എന്ന യാഥാര്‍ഥ്യം നിലനില്ക്കുന്നു. ബ്ലോഗ് എഴുതാന്‍ മാത്രമല്ല വായിക്കാനും കൂടി പരിശീലനം നല്കാന് ബ്ലോഗ് അക്കാദമിക്ക് കഴിയേണ്ടതാണ്. ബ്ലോഗ് വായനയും പത്രവായന പോലെ ആളുകള്‍ ശീലിക്കേണ്ടതുണ്ട് എന്നര്‍ത്ഥം.
ഈ ശില്പശാലയുമായി ബന്ധപ്പെട്ട് ഒന്നില്‍ക്കൂടുതല്‍ പ്രാവശ്യം ശ്രീ.ദാസന് മാഷ് എന്നെ വിളിച്ചിരുന്നു. പങ്കെടുക്കാന്‍ അതീവതാല്പര്യവുമുണ്ടായിരുന്നു. പറ്റാതെ പോയതില്‍ ഖേദവുമുണ്ട്.
ഈ ശില്പശാലയില് പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നും സമ്മേളിക്കാനും സൌഹൃദബന്ധങ്ങള്‍ തുടരാനും കഴിയട്ടെ എന്നും ആശംസിക്കുന്നു.
എല്ലാവര്ക്കും സ്നേഹത്തോടെ നന്മകള് നേരുന്നു!
ബ്ലൊഗ് ശില്‍പ്പശാല ആരംഭിച്ചു.......
"വടകര ബ്ലോഗ് ശില്‍പ്പശാല"
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറ ശില്‍പ്പികള്‍ക്കും ഒരായിരം ആശംസകള്‍ നേരുന്നു......
പങ്കെടുക്കണമെന്നുണ്ടായിരുന്നു... അത്യാവശ്യ ജോലിത്തിരക്കുകള്‍... ... ശില്പശാലയ്ക്കും പങ്കെടുക്കുന്നവര്‍ക്കും എല്ലാ ആശംസകളും....
welcome dears
congrax to all and i appreciate those who participating in this event
all the best
വടകര വിശേഷങ്ങള്‍ അപ്ഡേറ്റ്സ് ഉടന്‍ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും വൈകിയവേളയില്‍ നേരുന്നു.
ഹൃദയം നിറഞ്ഞ ആശംസകള്‍..
All the best !!
Post a Comment