Tuesday, 5 May 2009

വടകര ബ്ലോഗ് ശില്‍പ്പശാല ചിത്രങ്ങള്‍

കോഴിക്കോട് ജില്ലയില്‍ നടക്കുന്ന രണ്ടാമത് ശില്‍പ്പശാലയാണ് വടകരയില്‍ മെയ് 3 ന് നടന്നത്.
കൊഴിക്കോട് അന്നേ ദിവസം റഹ്മാന്റെ ജയ്ഹോ സംഗീതപരിപാടിയും, തൃശൂരില്‍ പൂരവും നടക്കുന്നുണ്ടെന്നതിനാല്‍ ശില്‍പ്പശാലയില്‍ ബ്ലോഗേഴ്സ് ഇല്ലാതെവരുമോ എന്നൊരു ആശങ്ക തോന്നിറ്റ്യിരുന്നു. ആശങ്കയെ അസ്ഥാനത്തക്കിക്കൊണ്ട് ഉച്ചക്കു നടക്കുന്ന പരിപാടിക്ക് രാവിലെ മുതല്‍ ബ്ലോഗേഴ്സ് വന്നുകൊണ്ടിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ചാണക്യനായിരുന്നു ആദ്യമായി എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് മുള്ളൂക്കാരന്‍ ,ഇ.എ.ജബ്ബാര്‍, മണിക്കുട്ടി, നിത്യന്‍, കച്ചറ, വിനയ, അരീക്കോടന്‍, അഡ്വക്കേറ്റ് ഭാസ്ക്കരന്‍, ഡി.പ്രദീപ് കുമാര്‍, ... തുടങ്ങിയവരും എത്തിച്ചേര്‍ന്നു. ബ്ലോഗാര്‍ത്ഥികളില്‍ പലര്‍ക്കും ഇംഗ്ലീഷ് ബ്ലോഗുള്ളവരായിരുന്നു.
ഓഡേസ സത്യന്‍ തന്റെ പ്രൊജക്റ്റര്‍ ശില്‍പ്പശാലക്ക് ഉപയോഗപ്പെടുത്താനായി നല്‍കിയതിനാല്‍
പ്രൊജക്റ്ററന്വേഷിക്കേണ്ടി വന്നില്ല. കടത്തനാടന്‍ ശില്‍പ്പശാലക്കുവേണ്ടി മാത്രമായി ഒരു ഹൈ സ്പീഡ് ഈവിഡിഓ ഇന്റെര്‍ നെറ്റ് കണക്ഷന്‍ എടുത്ത് നെറ്റ് ഉറപ്പുവരുത്തിയിരുന്നു. കൂടാതെ ഡി. പ്രദീപ് കുമാറും തന്റെ ഈവിഡിഓ കണക്ഷനും ,ലാപ് ടോപ്പും കൊണ്ടുവന്നതിനാല്‍ ശില്‍പ്പശാല സുഗമമായി നടത്താനായി. മണിക്കുട്ടിയും, കച്ചറയും, മുള്ളൂക്കാരനു മുള്ളതിനാല്‍ സാങ്കേതികപ്രശ്നങ്ങളൊന്നും തടസ്സപ്പെടുത്താതെ ശില്‍പ്പശാല ഭംഗിയായി നടന്നു.

ശില്‍പ്പശാലാ കമ്മിറ്റി സെക്ര്ട്ടറി ശശിധരന്‍ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാവിയിലെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശില്‍പ്പശാല തുടങ്ങി. തുടര്‍ന്ന് ഈ.എ.ജബ്ബാര്‍ ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ചും,അദ്ദേഹം ബ്ലോഗറാകാന്‍ ഇടയാക്കിയ സന്ദര്‍ഭത്തെക്കുറിച്ചും സംസാരിച്ചു.
അതിനുശെഷം ഡി.പ്രദീപ്കുമാര്‍ മലയാളം യൂണികോഡ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും, എഴുത്തുപകരണമായ കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും ക്ലാസുകളെടുത്തു. അതിനുശേഷം ബ്ലോഗ് എങ്ങിനെ തുടങ്ങാം എന്നു ഡെമോ നടത്തി.
ഇടവേളയില്‍ അരീക്കോടന്‍ മാഷും, വിനയയും, മുള്ളൂക്കാരനും ബ്ലോഗര്‍മാരോട് തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.
അതിനുശേഷം ഏതാനും ബ്ലോഗാര്‍ത്ഥികള്‍ക്ക് മണിക്കുട്ടിയും, മുള്ളൂക്കാരനും ബ്ലോഗാരംഭം നടത്തി. രജിസ്റ്റ്രേഷന്‍
വിനയയുമായി സംസാരിക്കുന്ന നിത്യന്‍,അരീക്കോടന്‍,ഡി.പ്രദീപ്കുമാര്‍...

സംഘാടകരുടെ ശുഷ്ക്കാന്തി. കടത്തനാടന്‍ ,ശശിധരന്‍,ബാബു...


ഓഡേസ സത്യന്‍,കൃഷ്ണന്മാഷ്,ജബ്ബാര്‍ മാഷ്...



സ്ത്രീ പ്രാതിനിധ്യം
ചിരിക്കുമുന്‍പേ... കുറച്ചു ചിന്ത.

അപര്‍ണ്ണ അച്ഛന്റെ പ്രസംഗം കേള്‍ക്കുകയാണ്. കൂടെ മുള്ളൂക്കാരന്‍



ബ്ലോഗിലേക്ക്... മുന്നോട്ട്,മുന്നോട്ട്..


മണിക്കുട്ടിയുടെ ചിന്തകള്‍ ! ചൂടില്‍ വിയര്‍ത്തുകുളിച്ചിരിക്കുന്ന പ്രദീപ് കുന്മാര്‍





ബ്ലോഗിനു പുറത്ത് കുറച്ചു സംസാരിക്കാം.
ജബ്ബാര്‍ മാഷുടെ പ്രസംഗം









ഡി.പ്രദീപ്കുമാര്‍








ശശിധരന്‍ മാഷ്










വിനയ


മുള്ളൂക്കാരന്‍


നാട്ടില്‍ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ ?













ശശിധരന്‍ മാഷ്






Saturday, 2 May 2009

വടകര ബ്ലോഗ് ശില്‍പ്പശാല ഇന്ന്

വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തിനുമുന്നില്‍ സംഘാടക കമ്മിറ്റി അംഗങ്ങളായ കടത്തനാടന്‍,അഡ്വക്കേറ്റ് ഭാസ്ക്കരന്‍ ,ഷെര്‍ളിന്‍ ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ !
മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയം

ഇന്ന് ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ബ്ലോഗര്‍മാര്‍ വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. ചാണക്യന്‍ രാവിലെ 5 മണിക്കേ എത്തിച്ചേര്‍ന്നിരിക്കുന്നു. ഡി.പ്രദീപ്കുമാര്‍,അരീക്കോടന്‍,മുള്ളൂക്കാരന്‍,ലുട്ടു എന്നിവര്‍ എത്തിക്കൊണ്ടിരിക്കുന്നു.കടത്തനാടന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ എല്ലാ തയ്യാറെടുപ്പുകളും വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.

Sunday, 26 April 2009

ഛലോ..ഛലോ.. വടകര

മെയ്‌ 3 വടകര ബ്ലോഗ്‌ ശിൽപശാലയുടെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.പൊതു തെരഞ്ഞെടുപ്പിന്റെ പതിവിൽ കവിഞ്ഞവാശി സൃഷ്ടിച്ച അശ്വസ്ഥതകൾ ഒഴിഞ്ഞുമാറാൻ കൂട്ടാക്കാതിരിക്കുന്നതും,മേടസൂര്യന്റെ ദയാരഹിതമായ തീക്കണ്ണുകളെയും സ്വാഗതസംഘം വകവെക്കുന്നില്ല. ലക്ഷ്യം ശിൽപശാലയുടെ വിജയം ഗംഭീരമാവണം എന്നു മാത്രം...ഛലോ..ഛലോ..വടകര...വടകര റെയിവേസ്റ്റേഷനിൽ നിന്നായാലും പഴയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും പുതിയ ബസ്സ്‌ സ്റ്റാന്റിൽ നിന്നായാലും 10 രൂപയുടെ ഓട്ടോ പോയിന്റിൽ മുനിസിപ്പാൽ പാർക്കിന്നുള്ളിലുള്ള ഓഡിറ്റോറിയത്തിൽ എത്തിച്ചേരാം .ഓഡിറ്റോറിയത്തിൽ കന്റീൻ സൗകര്യമുണ്ട്‌.സ്വാഗതസംഘത്തിന്റെ ഇടപെടലുകളില്ലാതെ അവിടെ നിന്ന് ആർക്കും ഭക്ഷണം കൊടുക്കാറുണ്ട്‌.പ്രത്യേകിച്ച്‌ ഇക്കാര്യത്തിൽ ആരുടെയെങ്കിലും സ്വാതന്ത്ര്യത്തെയേ തന്നിഷ്ടത്തയോ സ്വാഗത സംഘം തടയുന്നില്ല.BSNL ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ താൽക്കാലികwireless data net connectionഅനുവദിച്ചു തന്നിട്ടുണ്ട്‌.പത്രസമ്മേളനം 28 ന് 4മണിക്ക്‌ വടകര പ്രസ്സ്ക്ലബ്ബിൽ വിളിച്ചു ചേർത്തിട്ടുണ്ട്‌.ശിൽപശാലയിൽ പങ്കെടുക്കുമെന്ന് അറിയിച്ച ബഹുമാന്യ ബ്ലോഗർ മാരിൽ ചിലർ...ചാണക്ക്യൻ,ചാർവ്വാകൻ,ചിത്രകാരൻ,മഹേഷ്‌ മങ്ങലാട്ട്‌,അരീക്കോടൻ,മുള്ളൂക്കാരൻ,ലുട്ടു,അനിൽ@ബ്ലോഗ്‌,D പ്രദീപ്കുമാർ,ea ജബ്ബാർ മാസ്റ്റർ ,ചന്ത്രക്കാരൻ,തോന്ന്യാസി,കുമാരൻ,നിത്യൻ,വത്സലൻ വതുശ്ശേരി.മാരീചൻ,JA,സുനിൽ കെ ഫൈസൽ, കെ പി സുകുമാരൻ അഞ്ചരക്കണ്ടി,ജോസഫ്‌ അമ്പൂരി,വഹാബ്‌,.....[തുടരും]

Tuesday, 21 April 2009

മെയ്‌ 3. വടകര ബ്ലോഗ്‌ ശിൽപശാല

മെയ്‌ 3 ന്റെ വടകര ബ്ലോഗ്‌ ശിൽപ്പശാലയുടെ
ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി.
പത്രവാർത്തകൾ,ബാനറുകൾ,നോട്ടീസ്‌,എന്നിവയിലൂടെ പ്രചരണപ്രവർത്തനങ്ങൽ നടന്നുകൊണ്ടിരിക്കുന്നു.
പത്രസമ്മേളനം 25 ന്ന് വിളിച്ചിട്ടുണ്ടു.
ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ high speed broad band നെറ്റ്‌ കണക്ഷൻ കിട്ടുന്നതിന്ന് വേണ്ടി bsnl മായി ബന്ധപ്പെട്ടിട്ടുണ്ട്‌.
2500 ലൂമിനെൻസ്സുള്ള പ്രൊജക്ടറിന്നുള്ള ശ്രമം നടക്കുന്നു.
2000 ലൂമിനൻസുള്ളത്‌ നമ്മുടെ കയ്യിലുണ്ട്‌.
ചുരുങ്ങിയത്‌ 300 പേരെയെങ്കിലും [ബ്ലോഗർ മാരെ കൂടാതെ] പങ്കെടുപ്പിക്കണം എന്നാണ് സ്വാഗതസംഘം കരുതുന്നത്‌.
പരമാവധി ബ്ലോഗർ മാരെ പങ്കാളികളാക്കാനും ബ്ലോഗിങ്ങിന്റെ സമകാലീന അനുഭവങ്ങളേയും ചില തെറ്റായപ്രവണതകളേയും വിശകലന വിധേയമാക്കാൻ ഈ ശിൽപശാലക്ക്‌ കഴിയുമെന്നും സംഘാടകർ കണക്കാക്കുന്നു.
ഈ കുറിപ്പ്‌ ക്ഷണമായ്‌ സ്വീകരിച്ച്മുഴുവൻ ബ്ലോഗർമ്മാരും ശിൽപശാലയിൽ പങ്കാളികളാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

Saturday, 18 April 2009

ബ്ലൊഗ് അങ്കം വടകരയില്‍ !!!

2009 മെയ് 3ന് ഉച്ചക്ക് 1 മണിക്ക് വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ ആണ് ശില്‍പ്പശാല നടത്തപ്പെടുന്നത്. പ്രസ്തുത ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ് വായനക്കാരും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായ കടത്തനാടനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.കടത്തനാടന്‍ : 9495317992
ചുരിക,വാള്‍,പരിച,കഠാര,വടി തുടങ്ങിയ പഴയആയുധങ്ങള്‍ക്ക് പകരം
ലാപ് ടോപ്പ്, വയര്‍ലെസ്സ് ബ്രോഡ് ബാന്‍ഡ് ഇന്റെര്‍നെറ്റ് കണക്ഷന്‍ , ചക്രായുധമായ സിഡി,മൌസ് എന്നിവയാണ് ബ്ലോഗ് കളരിയില്‍ കൊണ്ടുവരേണ്ട ആയുധങ്ങള്‍ :)))

പങ്കെടുക്കുക... മലയാളം ബ്ലോഗ് പ്രചരിപ്പിക്കുക ...

Thursday, 2 April 2009

വടകര ബ്ലോഗ് ശില്‍പ്പശാല മെയ് 3ന്

സുഹൃത്തുക്കളെ,
2009 മെയ് 3ന് ഉച്ചക്ക് 1 മണിക്ക് കോഴിക്കോട് ജില്ലയിലെ വടകരയില്‍ മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ ഒരു ബ്ലോഗ് ശില്‍പ്പശാല നടത്താന്‍ വടകരയിലെ പ്രമുഖ ബ്ലോഗേഴ്സും, ബ്ലോഗര്‍മാരാകാന്‍ താല്‍പ്പര്യപ്പെടുന്ന ചില സുഹൃത്തുക്കളും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു.
പ്രസ്തുത ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗര്‍മാരും,ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ് വായനക്കാരും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ശില്‍പ്പശാലയുടെ മുഖ്യ സംഘാടകനായ കടത്തനാടനുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശില്‍പ്പശാലയില്‍ പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള പ്രമുഖ ബ്ലോഗര്‍മാര്‍ നല്‍കുന്നതായിരിക്കും. കൂടാതെ ബ്ലോഗേഴ്സിന്റെ അനൌപചാരികമായ ഒത്തുകൂടല്‍ വേദിയായും ഈ ശില്‍പ്പശാലക്ക് പ്രസക്തി കൂടുതലുള്ളതിനാല്‍ മെയ് 3 ന് കേരളത്തില്‍ ഉള്ള പ്രവാസി ബ്ലോഗര്‍മാര്‍ തീര്‍ച്ചയായും ഈ സന്ദര്‍ഭം ഒത്തുചേരാനും, നേരില്‍ കാണാനുമുള്ള സുവര്‍ണ്ണാവസരമായി
മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് ആശിക്കട്ടെ.
ഈ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും,അറിയിപ്പുകളും കോഴിക്കോട് ബ്ലോഗ് അക്കാദമിയിലോ, കടത്തനാടന്റെ ബ്ലോഗിലോ പോസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.കടത്തനാടന്‍ : 9495317992
വടകരയിലെ ബ്ലോഗ് ശില്‍പ്പശാല സംഘാടകര്‍:
അഡ്വ:സി ഭാസ്കരൻ .
നാരായണ നഗരം കുട്ടികൃഷ്ണൻ.
ഷർളിൻ ദാസ്‌ .
കെ എം ബാബു.
എ പി ശശിധരൻ മാസ്റ്റർ.
ഒഡേസ സത്യൻ.
എടച്ചേരി ദാസൻ.

കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്‍പതാമത്തെ ശില്‍പ്പശാലയായിരിക്കും വടകരയിലേത്. 2008 മാര്‍ച്ച് 23 ന് കണ്ണൂരില്‍ വച്ചായിരുന്നു ആദ്യ ശില്‍പ്പശാല. പിന്നീട്, ഏപ്രില്‍ 27 ന് കോഴിക്കോടും, മെയ് 18 ന് തൃശൂരും (തൃശൂര്‍ ചിത്രങ്ങള്‍), ജൂണ്‍ 1 ന് തിരുവനന്തപുരത്തും, ജൂലായ് 13 ന് മലപ്പുറത്തും ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു.പിന്നീട്, ആറാമത്തെ ബ്ലോഗ് ശില്‍പ്പശാല 2008 സെപ്തമ്പര്‍ 21നു വീണ്ടും കണ്ണൂരിലും.,ഏഴാമത് ശില്‍പ്പശാല വയനാട്ടിലെ മാനന്തവാടിയില്‍ നവംബര്‍ 2 നും,എട്ടാമത്തെ ശില്‍പ്പശാല ഡിസംബര്‍ 27 ആലപ്പുഴയിലും നടത്തിയിരുന്നു.

Friday, 9 May 2008

ടി.വി.റിപ്പോര്‍ട്ട് -കോഴിക്കോട് ബ്ലോഗ് ശില്പശാല

കോഴിക്കോട് എപ്രില്‍ 27നു നടന്ന ബ്ലോഗ് ശില്പശാലയുടെ പത്ര റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ.ഇനി ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യം അമ്യതാ ടി വി യില്‍ വന്ന റിപ്പോര്‍ട്ട്