Tuesday 21 April 2009

മെയ്‌ 3. വടകര ബ്ലോഗ്‌ ശിൽപശാല

മെയ്‌ 3 ന്റെ വടകര ബ്ലോഗ്‌ ശിൽപ്പശാലയുടെ
ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി.
പത്രവാർത്തകൾ,ബാനറുകൾ,നോട്ടീസ്‌,എന്നിവയിലൂടെ പ്രചരണപ്രവർത്തനങ്ങൽ നടന്നുകൊണ്ടിരിക്കുന്നു.
പത്രസമ്മേളനം 25 ന്ന് വിളിച്ചിട്ടുണ്ടു.
ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ high speed broad band നെറ്റ്‌ കണക്ഷൻ കിട്ടുന്നതിന്ന് വേണ്ടി bsnl മായി ബന്ധപ്പെട്ടിട്ടുണ്ട്‌.
2500 ലൂമിനെൻസ്സുള്ള പ്രൊജക്ടറിന്നുള്ള ശ്രമം നടക്കുന്നു.
2000 ലൂമിനൻസുള്ളത്‌ നമ്മുടെ കയ്യിലുണ്ട്‌.
ചുരുങ്ങിയത്‌ 300 പേരെയെങ്കിലും [ബ്ലോഗർ മാരെ കൂടാതെ] പങ്കെടുപ്പിക്കണം എന്നാണ് സ്വാഗതസംഘം കരുതുന്നത്‌.
പരമാവധി ബ്ലോഗർ മാരെ പങ്കാളികളാക്കാനും ബ്ലോഗിങ്ങിന്റെ സമകാലീന അനുഭവങ്ങളേയും ചില തെറ്റായപ്രവണതകളേയും വിശകലന വിധേയമാക്കാൻ ഈ ശിൽപശാലക്ക്‌ കഴിയുമെന്നും സംഘാടകർ കണക്കാക്കുന്നു.
ഈ കുറിപ്പ്‌ ക്ഷണമായ്‌ സ്വീകരിച്ച്മുഴുവൻ ബ്ലോഗർമ്മാരും ശിൽപശാലയിൽ പങ്കാളികളാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

2 comments:

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്റെ വടകര ബ്ലോഗ്‌ ശിൽപ്പശാലയുടെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി. പത്രവാർത്തകൾ,ബാനറുകൾ,നോട്ടീസ്‌,എന്നിവയിലൂടെ പ്രചരണപ്രവർത്തനങ്ങൽ നടന്നുകൊണ്ടിരിക്കുന്നു.പത്രസമ്മേളനം 25 ന്ന് വിളിച്ചിട്ടുണ്ടു. ഓഡിറ്റോറിയത്തിന്നകത്തേക്ക്‌ high speed broad band നെറ്റ്‌ കണക്ഷൻ കിട്ടുന്നതിന്ന് വേണ്ടി bsnl മായി ബന്ധപ്പെട്ടിട്ടുണ്ട്‌.2500 ലൂമിനെൻസ്സുള്ള പ്രൊജക്ടറിന്നുള്ള ശ്രമം നടക്കുന്നു.2000 ലൂമിനൻസുള്ളത്‌ നമ്മുടെ കയ്യിലുണ്ട്‌.ചുരുങ്ങിയത്‌ 300 പേരെയെങ്കിലും [ബ്ലോഗർ മാരെ കൂടാതെ] പങ്കെടുപ്പിക്കണം എന്നാണ് സ്വാഗതസംഘം കരുതുന്നത്‌.പരമാവധി ബ്ലോഗർ മാരെ പങ്കാളികളാക്കാനും ബ്ലോഗിങ്ങിന്റെ സമകാലീന അനുഭവങ്ങളേയും ചില തെറ്റായപ്രവണതകളേയും വിശകലന വിധേയമാക്കാൻ ഈ ശിൽപശാലക്ക്‌ കഴിയുമെന്നും സംഘാടകർ കണക്കാക്കുന്നു.ഈ കുറിപ്പ്‌ ക്ഷണമായ്‌ സ്വീകരിച്ച്മുഴുവൻ ബ്ലോഗർമ്മാരും ശിൽപശാലയിൽ പങ്കാളികളാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍....സാധിക്കുമെങ്കില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നു.